Story Dated: Monday, January 12, 2015 04:23
പട്ടാമ്പി: തിരുവേഗപ്പുറ വെസ്‌റ്റ് കൈപ്പുറത്ത് വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച. അലമാരക്കകത്ത് സൂക്ഷിച്ചിരുന്ന 22 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടു. കൈപ്പുറം വട്ടിപ്പറമ്പില്‍ നൗഷാദലിയുടെ വീട്ടിലാണ് ശനിയാഴ്‌ച രാത്രി മോഷണം നടന്നത്. നൗഷാദലിയും കുടുംബവും ശനിയാഴ്‌ച ഉച്ചയോടെ വീട് പൂട്ടി പുറത്ത് പോയിരുന്നു. രാത്രി 10 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. നൗഷാദലിയുടെ പരാതിയില്‍ പട്ടാമ്പി പോലീസ് കേസെടുത്തു. പാലക്കാടു നിന്നും വിരലയടയാള വിദഗ്‌ദരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
from kerala news edited
via IFTTT