121

Powered By Blogger

Sunday, 11 January 2015

താലിബാന്‍ ആക്രമണം: മൂന്നാഴ്ചയ്ക്കു ശേഷം സ്‌കൂളുകള്‍ തുറന്നു









Story Dated: Monday, January 12, 2015 11:53



mangalam malayalam online newspaper

പെഷാവര്‍: പെഷാവര്‍ സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ നരനായാട്ടിനു ശേഷം സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറന്നു. ആക്രമണം നടന്ന് മൂന്നാഴ്ച കഴിഞ്ഞാണ് പാകിസ്താനിലെ മേഖലയിലെ സ്‌കൂളുകള്‍ തുറക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നുണ്ടായ ആക്രമണത്തില്‍ 133 കുട്ടികളടക്കം 152 പേരാണ് മരിച്ചത്. ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ ശൈത്യകാല അവധിക്കു ശേഷം തുറക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു്


കനത്ത സുരക്ഷയിലാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുക. സ്‌കൂളുകളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയ്യാറാക്കിയതായി ഇന്‍ഫോര്‍മേഷന്‍ മന്ത്രി മുഷ്താഖ് ഘാനി അറിയിച്ചു. കമ്മ്യുണിറ്റി പോലീസിനെയും വിരമിച്ച ജീവനക്കാരെയും സുരക്ഷയ്ക്ക് നിയോഗിക്കും. സ്വകാര്യ സ്‌കൂളുകളിലും സുരക്ഷാ ജീവനക്കാരെ വര്‍ധിപ്പിക്കും. സ്‌കൂള്‍ ബസുകളിലും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും.


സ്‌കൂളുകളുടെ മതിലുകള്‍ 12 അടിയായി ഉയര്‍ത്തും മുള്ളുവേലിയും സിസിടിവി കാമറയും ഘടിപ്പിക്കും. എല്ലാ സ്‌കൂളുകളിലെയും ഗാര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ആയുധം നല്‍കാനും ആലോചനയുണ്ട്. പാകിസ്താനിലെ കൂടുതല്‍ സൈനിക സ്‌കൂളുകളില്‍ ആക്രമണം നടത്തുമെന്ന് തെഹ്‌രീകി താലിബാന്‍ നേതാവ് മുല്ല ഫസഫ്‌ലുള്ള വ്യക്തമാക്കിയ സാഹചര്യത്തിലാണ് അധിക സുരക്ഷാ നടപടി.










from kerala news edited

via IFTTT