Story Dated: Monday, January 12, 2015 04:22
മലപ്പുറം: ട്യൂഷന്റെ പേരില്‍ കോട്ടക്കുന്നിലെത്തി വിദ്യാര്‍ഥികള്‍ അനാശാസ്യ പ്രവര്‍ത്തിയിലേര്‍പ്പെടുന്നതായി പരാതി. ഇത്തരത്തില്‍ കോട്ടക്കുന്നിലെത്തിയ വിദ്യാര്‍ഥികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും കയേ്ാേടെ പിടികൂടി. ഇന്നലെ ഉച്ചയോടെയാണു പത്തോളം കുട്ടികളടങ്ങിയ സംഘത്തെ കോട്ടക്കുന്നിനു മുകളില്‍വച്ച് പിടികൂടിയത്. താക്കീതു നല്‍കിയ ശേഷം വിദ്യാര്‍ഥിനികള്‍ക്കു കൗണ്‍സിലിംഗ് നല്‍കിവിട്ടു. പിടികൊടുക്കാതെ ചില കൗമാരക്കാര്‍ ഓടിരക്ഷപ്പെടുകയും ചെയ്‌തു.
വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ നട്ടുച്ചയ്‌ക്ക് കോട്ടക്കുന്നില്‍ സമയം ചെലവഴിക്കാറുണ്ടെന്ന പരാതി വ്യാപകമാണ്. ഇത്തരം കുട്ടികള്‍ കോട്ടക്കുന്ന അനാസാസ്യ പ്രവര്‍ത്തിയിലേര്‍പ്പെടുന്നതായി നിരവധി പരാതികള്‍ ചൈല്‍ഡ് ലൈനും പോലീസിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു ഇന്നലെ റെയ്‌ഡ് നടത്തിയത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും മലപ്പുറം ജുവനൈല്‍ പോലിസും കുന്നിന്റെ കാടുമൂടിയ പ്രദേശങ്ങളില്‍ പരിശോധനയ്‌ക്കെത്തിത്. നട്ടുച്ചയ്‌ക്ക് ഈ ഭാഗങ്ങളില്‍ ആരും എത്താറില്ലെന്ന അവസരം മുതലെടുത്തായിരുന്നു കുട്ടികളെത്തിയിരുന്നത്. ഇന്നലെ ഞായറാഴ്‌ച ട്യൂഷന്റെ പേരു പറഞ്ഞാണു കുട്ടിക്കമിതാക്കളെത്തിയത്.
വിദ്യാലയങ്ങളിലെ പ്രവൃത്തി ദിനങ്ങളില്‍ പ്രത്യേകിച്ചും വെള്ളിയാഴ്‌ച നട്ടുച്ചയ്‌ക്ക് ഈ കൂടിച്ചേരലുകള്‍ എല്ലാ സീമകളും ലംഘിക്കുന്ന വിധമാണെന്ന് പരിസരവാസികള്‍ പറയുന്നു. കോട്ടക്കുന്ന് കെ.ടി.ഡി.സിയുടെ കീഴിലാണെങ്കിലും പാര്‍ക്ക് കഴിഞ്ഞുള്ള ഏറെ ഭാഗങ്ങള്‍ കാടുമൂടിക്കിടക്കുകയാണ്. പരീക്ഷാ നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളാണു ഇന്നലെ കോട്ടുക്കുന്നിലെത്തിയ വിദ്യാര്‍ഥികളെന്നും ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു. ഇത്തരത്തിലെത്തുന്ന കുട്ടികള്‍ പെണ്‍കുട്ടികളുടെ അനാശാസ്യ പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുകയാണെന്നും കാമുകി കാമുകന്‍മാരും ഇത്തരത്തിലെത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കോട്ടുക്കുന്നില്‍ റെയ്‌ഡ് ശക്‌തമാക്കാനുള്ള നീക്കത്തിലാണു അധികൃതര്‍.
പരിശോധനകള്‍ക്ക് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയംഗം ഹാരിസ് പഞ്ചിളി, കൗണ്‍സിലര്‍മാരായ നവാസ് കൂരിയാട്, നിഷ പൂക്കോട്ടൂര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അന്‍വര്‍കാരക്കാടന്‍, ജുവനൈല്‍ പോലിസ് ഓഫിസര്‍ രത്നകുമാരി നേതൃത്വം നല്‍കി.
from kerala news edited
via IFTTT