121

Powered By Blogger

Sunday, 11 January 2015

ദേശവിളക്ക്‌ ആഘോഷിച്ചു











Story Dated: Monday, January 12, 2015 04:23


പെരുങ്ങോട്ടുകുറിശി: ആയകുറിശി ദേശവിളക്ക്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉഷ:പൂജയോടെയാണ്‌ ഉത്സവചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌. തുടര്‍ന്ന്‌ പറയെടുപ്പ്‌, വിവിധ ചടങ്ങുകള്‍ എന്നിവക്ക്‌ ശേഷം ഉച്ചക്ക്‌ അന്നദാനം ഉണ്ടായി. വൈകീട്ട്‌ മന്ദത്തു ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഗജവീരന്റെയും, 101 ബാലികമാര്‍ അണിനിരന്ന താലപ്പൊലിയുടെയും, പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ പാലകൊമ്പ്‌ എഴുന്നള്ളിച്ചു. തുടര്‍ന്ന്‌ ഭജന, തായമ്പക, അയ്യപ്പന്‍പ്പാട്ട്‌, പാല്‍കിണ്ടി എഴുന്നള്ളിപ്പ്‌, പന്തം ഉഴിച്ചല്‍, ആഴിചാട്ടം, വെട്ടുംതടവും എന്നിവയുണ്ടായി.










from kerala news edited

via IFTTT