Story Dated: Monday, January 12, 2015 04:23
വര്‍ക്കല:മൈതാനംറെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മുണ്ടയില്‍ഇടറോഡ് സന്ധിക്കുന്നിടം അപകടക്കെണിയാകുന്നു. ഇവിടം കേന്ദ്രീകരിച്ച് നിരവധി ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ നിത്യമെന്നോണം സംഭവിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 7.30ന് സമീപത്തെ സമാന്തര വിദ്യാലയത്തില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിക്ക്, എതിര്‍ ദിശയില്‍ നിന്നെത്തിയ ഇരുചക്രവാഹനം തട്ടി പരുക്കേറ്റിരുന്നു. ഇവിടെ റോഡിന്റെ പാര്‍ശ്വഭാഗങ്ങളില്‍ വൈകുവോളം തുടരുന്ന അനധികൃത പാര്‍ക്കിംഗ് ഉള്‍പ്പെടെ അപകടങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്.
സ്വകാര്യ ബസുകള്‍ക്ക് സമീപത്തു തന്നെ അംഗീകൃത സ്‌റ്റോപ്പുണ്ടെങ്കിലും അവിടെ നിര്‍ത്തേണ്ടുന്നതിന് പകരം അല്‍പം മാറിയുളള ഈ അപകടമേഖലയിലാണ് നിര്‍ത്തുക. ഇടറോഡ് ബന്ധിക്കുന്നിടത്തെ വിദേശമദ്യ ശാലയിലെത്തുന്നവര്‍ പാതയോരങ്ങളില്‍ സംഘംചേര്‍ന്ന് വൈകുവോളം തമ്പടിക്കുന്നതും ഇടക്കിടെ അബോധാവസ്‌ഥയിലുണ്ടാകുന്ന അടിപിടികളും തെറിവിളികളും മറ്റും ഇതുവഴിയുള്ള കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മദ്യപന്‍മാര്‍ പെരുവഴിക്ക് വിലങ്ങനെ കിടക്കുന്നതും ഇവിടെ സര്‍വസാധാരണമാണ്. എന്നാല്‍ ഇതുവഴി പലതവണ പട്രോളിംഗിനെത്തുന്ന പോലീസ് ഇത്തരം പൊല്ലാപ്പിലൊന്നും ഇടപെടാതെ പലതുംകണ്ടില്ലെന്‌് നടിക്കുകയാണ്.
from kerala news edited
via IFTTT