121

Powered By Blogger

Sunday, 11 January 2015

കാര്‍ഷികവിളകള്‍ വൈദ്യുതിബോര്‍ഡിനുവേണ്ടി മുറിച്ചു മാറ്റിയ കര്‍ഷകര്‍ പ്രതിസന്ധിയിലായി











Story Dated: Monday, January 12, 2015 04:23


മലയിന്‍കീഴ്‌: വിഴിഞ്ഞം അന്താരാഷ്‌ട്രതുറമുഖ പദ്ധതിയുടെ ആവശ്യത്തിലേക്കായി കാട്ടാക്കട-വിഴിഞ്ഞം 220 കെ.വി. ലൈന്‍ വലിക്കുന്നതിനായി കാട്ടാക്കട-നെയ്യാറ്റിന്‍കര താലൂക്കുകളിലായി വൈദ്യുതിബോര്‍ഡ്‌ കണ്ടെത്തിയ ഭൂമിയിലെ കര്‍ഷകരുടെ ഉപജീവനം പ്രതിസന്ധിയിലായി. റബര്‍, തെങ്ങ്‌, കുരുമുളക്‌, വെറ്റിലക്കൊടി, മുരങ്ങത്തോട്ടം തുടങ്ങി 30 ലേറെ കാഷിക വിളകളില്‍നിന്നും ജീവിതമാര്‍ഗം കണ്ടെത്തിയവരാണ്‌ വികസനത്തിന്‌ ഭൂമി വിട്ടു നല്‍കി ജീവിതം പെരുവഴിയിലായത്‌.


ലൈന്‍ കണ്‍സ്‌ട്രക്ഷന്‍ സബ്‌ഡിവിഷന്‍, ബാലരാമപുരം അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറാണ്‌ കാട്ടാക്കട-വിഴിഞ്ഞം ലൈനിനുവേണ്ടി നാണ്യവിളകളുടെ മഹസര്‍ തയാറാക്കിയത്‌. ഒരു വര്‍ഷം മുമ്പ്‌ നാണ്യവിളകള്‍ ഏറ്റെടുത്തുവെങ്കിലുംഇവയുടെ നഷ്‌ടപരിഹാരം ഇനിയും നല്‍കിയിട്ടില്ല. റബറും തെങ്ങും കുരുമുളകും കൃഷിയിറക്കി കുടുംബം പോറ്റിയിരുന്നവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. വൈദ്യുതി ബോര്‍ഡ്‌ ഓഫീസുകളില്‍ കയറിയിറങ്ങുന്ന കര്‍ഷകര്‍ക്ക്‌ നഷ്‌ടപരിഹാരം എന്നുനല്‍കുമെന്ന ഉറപ്പുകൊടുക്കാന്‍ പോലും ഉദ്യോഗസ്‌ഥര്‍ക്കാവുന്നില്ല. മലയിന്‍കീഴ്‌ മേഖലയില്‍ നൂറിലേറെ കര്‍ഷക കുടുംബങ്ങളാണ്‌ നാടിന്റെ വികസനത്തിനു ഭൂമി വിട്ടുനല്‍കി ദാരിദ്ര്യഭാരം ചുമക്കേണ്ടിവന്നത്‌. ഒരു വിഭാഗം ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥമൂലം അസംഘടിതരായ ഗ്രാമീണ കര്‍ഷകരുടെ കൃഷിഭൂമിയും കാര്‍ഷികവിളകളും എന്നന്നേക്കുമായി നഷ്‌ടപ്പെട്ടിട്ടും അര്‍ഹര്‍ക്ക്‌ വേണ്ടത്ര നഷ്‌ടപരിഹാരം വാങ്ങി നല്‍കാനും കര്‍ഷക സംഘടനകള്‍പോലും രംഗത്തു വന്നിട്ടില്ല.










from kerala news edited

via IFTTT

Related Posts:

  • ആമിര്‍ വീണ്ടും സംവിധാന രംഗത്തേക്ക്‌ ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബര്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ വീണ്ടും സംവിധായകനാകുന്നത് എന്ന വാര്‍ത്തയാണ് ഇപ്… Read More
  • മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിച്ചു മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിച്ചുPosted on: 15 Jan 2015 ന്യൂയോര്‍ക്ക്: ഭാരത കേസരി പദ്മഭൂഷണ്‍ ശ്രീ മന്നത്ത് പത്മനാഭന്‍ ഭൂജാതനായത് 1878 ജനുവരി 2-ാം തിയ്യതി ആണ്. അദ്ദേഹത്തിന്റെ ജന്മദിനം മന്നം ജയന്തിയായി ആഘോഷിക്കുന്ന… Read More
  • കാര്‍ മെക്കാനിക്കായി ഉണ്ണി മുകുന്ദന്‍ 2014 ലില്‍ ഇതിഹാസ എന്ന അപ്രതീക്ഷിത ഹിറ്റുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കാര്‍ മെക്കാനിക്കാനായി അഭിനയിക്കുന്നു. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന … Read More
  • ഫൊക്കാന കേരളാ കണ്‍വെന്‍ഷന് വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍ ഫൊക്കാന കേരളാ കണ്‍വെന്‍ഷന് വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍Posted on: 15 Jan 2015 ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ വെച്ച് നടക്കുന്ന നടക്കുന്ന ഫൊക്കാന കേരളാ കണ്‍വെന്‍ഷന് ആശംസകള്‍ അര്‍പ്പിക്കുന്നതായി വിമന്‍സ് ഫ… Read More
  • വാര്‍ഷിക ്പ്രചരണോദ്ഘാടനം വാര്‍ഷിക ്പ്രചരണോദ്ഘാടനംPosted on: 15 Jan 2015 അബ്ബാസിയ: സ്വന്തത്തെ മറ്റുള്ളവര്‍ക്ക് വേണ്ടി ബലികഴിച്ച് ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ് പ്രവാസികള്‍ എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കേരള സെക്രട്ടറി കെ.എ.ഷഫീക്ക് പറഞ്ഞു. അബ്ബാസ… Read More