Story Dated: Sunday, January 11, 2015 03:18
കൊല്ലം: സംസ്‌ഥാനം സ്‌ഥലം നല്‍കിയാല്‍ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്. ഇക്കാര്യത്തില്‍ സംസ്‌ഥാനവുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. എയിംസ് തുടങ്ങുന്നതിന് സംസ്‌ഥാനം ചുരുങ്ങിയത് 200 ഏക്കര്‍ ഭൂമിയെങ്കിലും കണ്ടെത്തേണ്ടതുണ്ട്.
സംസ്‌ഥാനം സ്‌ഥലം കണ്ടെത്തി നല്‍കിയാല്‍ എയിംസ് അനുവദിക്കുമെന്ന് മുന്‍ ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് എയിംസ് സ്‌ഥാപിക്കുന്നതിന് അനുയോജ്യമായ നാല് പ്രദേശങ്ങള്‍ കേരളം കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് കിനാലൂരില്‍ കെ.എസ്.എഫ്.ഡി.സിയുടെ കൈവശമുള്ള ഭൂമി, തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ നെട്ടുകാല്‍ത്തേരിയിലെ സ്‌ഥലം, കോട്ടയം മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള സ്‌ഥലം, എറണാകുളത്തെ എച്ച്.എം.ടിയുടെ കൈവശമുള്ള ഭൂമി എന്നിവയാണ് സംസ്‌ഥാനം കണ്ടെത്തിയത്.
from kerala news edited
via IFTTT