121

Powered By Blogger

Sunday, 11 January 2015

എരവിമംഗലം ആനത്താനം-ഒലിങ്കര റോഡില്‍ വയലില്‍ മാലിന്യം തള്ളി











Story Dated: Monday, January 12, 2015 04:22


പെരിന്തല്‍മണ്ണ: എരവിമംഗലം ആനത്താനം-ഒലിങ്കര റോഡില്‍ കള്ളുഷാപ്പിനു സമീപം വയലില്‍ മാലിന്യം തള്ളി. ഇതിനു മുമ്പും പലതവണ ഇവിടെ മാലിന്യം തള്ളിയിരുന്നു. ധാരാളം ആളുകള്‍ ദിനേന സഞ്ചരിക്കുന്ന റോഡാണിത്‌. എരവിമംഗലം എല്‍പി, യുപി സ്‌കൂളുകള്‍, റേഷന്‍ കട എന്നിവിടങ്ങളിലേക്ക്‌ ആളുകള്‍ക്ക്‌ പോകേണ്ടത്‌ ഈ വഴിയാണ്‌. മാലിന്യം തള്ളിയതോടെ ദുര്‍ഗന്ധം കാരണം സമീപത്തുള്ള വീടുകളില്‍ താമസിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്‌ഥയാണുള്ളത്‌. ഈ പ്രദേശത്തെ തോട്ടിലെ വെള്ളവും ഉപയോഗശൂന്യമായിരിക്കുകയാണ്‌. ഈ പ്രശ്‌നത്തില്‍ അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്ന്‌ വാര്‍ഡ്‌ കൗണ്‍സിലറും നാട്ടുകാരും ആവശ്യപ്പെട്ടു.










from kerala news edited

via IFTTT