121

Powered By Blogger

Sunday, 11 January 2015

അങ്ങാടിപ്പുറത്ത്‌ 6.75 കോടിയുടെ പദ്ധതി അംഗീകരിച്ചു











Story Dated: Monday, January 12, 2015 04:22


പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ 6.75 കോടിയുടെ വാര്‍ഷിക പദ്ധതി വികസന സെമിനാറില്‍ അംഗീകരിച്ചു. വികസന സെമിനാറില്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കളത്തില്‍ ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ കോറാടന്‍ റംല ഉദ്‌ഘാടനം ചെയ്‌തു. സ്‌റ്റാന്‍ിംഗ്‌ കമ്മിറ്റി ചെയര്‍മാന്മാരായ ചോലയില്‍ ഹുസൈന്‍, ഷംസാദ്‌ ബീഗം, പഞ്ചായത്ത്‌ മെമ്പര്‍ കെ ടി നാരായണന്‍, സെക്രട്ടറി കെ സിദ്ദിഖ്‌ പ്രസംഗിച്ചു.


ഭവന നിര്‍മാണ മേഖലയില്‍ 129ലക്ഷം രൂപയുടെയും കുടിവെള്ള മേഖലയില്‍ 60 ലക്ഷം രൂപയുടെയും വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ 167 ലക്ഷം രൂപയുടെയും വിദ്യാഭ്യാസ മേഖലയില്‍ 52 ലക്ഷം രൂപയുടെയും കാര്‍ഷിക മേഖലയില്‍ 30 ലക്ഷം രൂപയുടെയും ആരോഗ്യ മേഖലയില്‍ 26 ലക്ഷം രൂപയുടെയും ആശ്രയ പ്രതീക്ഷ കൈവല്യഗ്രാമം എന്നിവയ്‌ക്കായി 60 ലക്ഷം രൂപയുടെയും പ്ര?ജക്‌്ടുകള്‍ അംഗീകരിച്ചു.


പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്‌ സൈക്കിളും പഠനോപകരണങ്ങളും പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ലാപ്‌ടോപ്പും നല്‍കും. ആംഗന്‍വാടികളുടെ മെയിന്റനന്‍സിനായി 18ലക്ഷം രൂപയുടെ പ്രോജക്‌ടുകള്‍ ഉള്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക്‌ നീന്തല്‍ പരിശീലനം പെണ്‍കുട്ടികള്‍ക്ക്‌ കരാട്ടെ പരിശീലനം ഇംഗ്ലീഷ്‌ എളുപ്പത്തില്‍ സംസാരിക്കുന്നതിന്‌ സഹായി ഈസി ഇംഗ്ലീഷ്‌ പദ്ധതി സേ്‌റ്ററ്റ്‌ പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസ്‌ ഒന്നാംതരം നല്ല മലയാളം എന്റെ മലയാളം നമ്മുടെ വിദ്യാലയം, സുന്ദര വിദ്യാലയം എന്നീ പ്രോജക്‌ടുകളും നടപ്പിലാക്കും.










from kerala news edited

via IFTTT