Story Dated: Sunday, January 11, 2015 12:05
നൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ സഹായി നാരയണ്‍ സിംഗിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. നാരയണ്‍ സിംഗിന്റെ ഹിമാചല്‍ പ്രദേശിലെ വീട്ടില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ ആദ്യ മൊഴി പുറത്തുവന്നു സുനന്ദയുടെ മരണത്തിനു മുന്‍പ് ഇരുവരും തമ്മില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പരിഹരിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് സുനന്ദയോടൊപ്പം ജീവിച്ചതെന്ന് ശശി തരൂര്‍ പോലീസിനോട് പറഞ്ഞു.
ഉറക്കകുറവുള്ളതിനാല്‍ സുനന്ദ അള്‍ഡ്രാസ് ഗുളികകള്‍ ഉപയോഗിച്ചിരുന്നതായും തരൂര്‍ പോലീസിന് മൊഴിനല്‍കി. അതേ സമയം ഇന്ന് ഡല്‍ഹിയില്‍ എത്തുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായും പോലീസ് കമ്മീഷണറുമായും കൂടിക്കാഴ്‌ച നടത്തുമെന്നാണ് സൂചന. നെടുമ്പാശ്ശേരിയില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഒരു പ്രതികരണവും നടത്താതെയാണ് ശശി തരൂര്‍ തലസ്‌ഥാനത്തേക്ക് തിരിച്ചത്.
from kerala news edited
via IFTTT