121

Powered By Blogger

Sunday, 11 January 2015

വൈദിക സന്യസ്ത സമ്മേളനം








വൈദിക സന്യസ്ത സമ്മേളനം


Posted on: 12 Jan 2015



ഡലാസ്: നോര്‍ത്തമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലങ്കര കത്തോലിക്ക സഭയിലെ വൈദികരുടെയും സന്യസ്തരുടെയും ഒരു കൂട്ടായ്മ 2015 ഫിബ്രവരി മാസത്തില്‍ ഡാലസില്‍ വെച്ച് നടത്തപ്പെടുന്നു. നോര്‍ത്തമേരിക്കയിലെ മലങ്കര കത്തോലിക്ക എക്‌സാര്‍കേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തില്‍ അഭിവന്ദ്യതോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്തയും സംബന്ധിക്കും. ഫിബ്രവരി 10 മുതല്‍ 12 വരെയാണ് ഈ സമ്മേളനം നടക്കുന്നത്. വൈദികരുടെയും സന്യസ്തരുടെയും സഭാ സമര്‍പ്പണത്തെയും കൂട്ടായ്മയെയും പരിപോഷിപ്പിക്കുവാനുള്ള ക്ലാസുകളും മറ്റ് പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഡാലസ് മലങ്കര കത്തോലിക്ക ഇടവക വികാരി ഫാ.ജോസഫ് നെടുമാംകുഴിയില്‍ സമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.




വാര്‍ത്ത അയച്ചത് : മോഹന്‍ വര്‍ഗീസ്












from kerala news edited

via IFTTT