121

Powered By Blogger

Sunday, 11 January 2015

ബ്രിട്ടണില്‍ മുസ്ലീം നഗരങ്ങള്‍; എരിതീയില്‍ എണ്ണപകരാന്‍ ഫോക്‌സ് ന്യൂസ്‌!









Story Dated: Monday, January 12, 2015 12:01



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: ചില ബ്രിട്ടീഷ്‌ നഗരങ്ങളില്‍ മുസ്ലീങ്ങള്‍ മാത്രമേയുളളൂവെന്നും അത്തരം നഗരങ്ങളില്‍ അന്യമതക്കാര്‍ക്ക്‌ പ്രവേശനം ലഭിക്കില്ലെന്നും ഫോക്‌സ് ന്യൂസ്‌. ഒരു വാര്‍ത്താ പരിപാടിയില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ സ്‌റ്റിവ്‌ എമേഴ്‌സനാണ്‌ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സത്യങ്ങള്‍ വളച്ചൊടിച്ചത്‌.


ബിര്‍മ്മിംഗ്‌ഹാം പോലെയുളള നഗരങ്ങളില്‍ മുസ്ലീങ്ങള്‍ മാത്രമാണ്‌ താമസിക്കുന്നത്‌. മറ്റുളളവര്‍ക്ക്‌ അവിടേക്ക്‌ പോകാന്‍ പറ്റില്ല. ലണ്ടനില്‍ മത പോലീസുകാര്‍ വലിയ ക്രുരതയാണ്‌ കാട്ടുന്നത്‌. ഇവര്‍ ഇസ്ലാമിക വേഷം ധരിക്കാത്തവരെ അതിക്രുരമായി മുറിവേല്‍പ്പിക്കുമെന്നും എമേഴസണ്‍ പറഞ്ഞു.


അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ വിവാദ പരാമര്‍ശം ഇന്റര്‍നെറ്റില്‍ ചൂടേറിയ ചര്‍ച്ചയായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. വിവാദം കനത്തതോടെ എമേഴ്‌സണ്‍ മാപ്പുപറഞ്ഞു. ഗുരുതരമായ തെറ്റാണ്‌ പറ്റിയതെന്ന്‌ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഏറ്റുപറഞ്ഞു.










from kerala news edited

via IFTTT