കെ.സി.എ.എം ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
Posted on: 12 Jan 2015
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസി.ബിജു ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ മുഖ്യഅതിഥിയായി പങ്കെടുത്ത് അഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ക്രിസ്മസ് സന്ദേശം നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലെത്തിയ സാന്താക്ലോസ് ക്രിസ്മസ് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. സെക്രട്ടറി നോയല്‍ ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് ജോര്‍ജ് ആശംസയും സ്മിതാ ബാബു സ്വാഗതവും ഇവന്റ് കോര്‍ഡിനേറ്റര്‍ ജോജി ജോസഫ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് അസോസിയേഷന്‍ യൂത്ത് വിഭാഗവും മുതിര്‍ന്നവരും ചേര്‍ന്ന് വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഇക്കുറി ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളെ ഉപഹാരം നല്‍കി ആദരിച്ചു. അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഡേയില്‍ വിജയികളായവര്‍ക്കും ലെറ്റര്‍ ടു സാന്ത മത്സരത്തിലെ വിജയികള്‍ക്കും പുല്‍ക്കൂട്, ക്രിസ്മസ് ട്രീ ഡെക്കറേഷന്‍ മത്സരത്തിലെ വിജയികള്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT