Story Dated: Monday, January 12, 2015 04:23
തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ മെഡിക്കല്‍കോളജ് പോലീസ് അറസ്‌റ്റ് ചെയ്‌തു. കുന്നുകുഴി തേക്കുംമൂട് ടി.സി. 12/97 ല്‍ തോട്ടുവരമ്പില്‍ വീട്ടില്‍ കിച്ചു എന്നുവിളിക്കുന്ന അരവിന്ദ് (20) പട്ടം പ്ലാമൂട് പാലിക്കുന്ന വീട്ടില്‍ കോമളു എന്നുവിളിക്കുന്ന അരവിന്ദ് (22), കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ ടി.സി 12/862 കോളനി വീട്ടില്‍ അനന്തന്‍ (25) എന്നിവരെയാണ് മെഡിക്കല്‍കോളജ് സി.ഐയും സംഘവും പിടികൂടിയത്.
പ്ലാമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്‌റ്റോറന്റില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുസംബന്ധിച്ചുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ പറഞ്ഞു. ഗുരുതരമായി കുത്തേറ്റ തിരുമല വിജയമോഹിനി മില്ലിന്‌സമീപം താമസിക്കുന്ന ഭദ്രന്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവരെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
മൂന്ന് പ്രതികളും നിരവധി കേസുകളില്‍ പ്രതിയാണ്. ഇവര്‍ക്ക് മ്യൂസിയം, വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. മെഡിക്കല്‍ കോളജ് സി.ഐ. ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ. വിക്രമന്‍, ക്രൈം എസ്.ഐ. കെ. ബാബു, എ.എസ്.ഐ. അശോകന്‍, എസ്.സി.പി.ഒമാരായ ജയശങ്കര്‍, കെ. ജയന്‍, സിറ്റി ഷാഡോ ടീമിലെ രഞ്‌ജിത്ത്, വിനോദ്, പ്രദീപ്, യശോധരന്‍, അരുണ്‍, സാബു, ജയകൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT