121

Powered By Blogger

Sunday, 11 January 2015

മാല മോഷണ സംഘം പിടിയില്‍











Story Dated: Monday, January 12, 2015 04:23


തിരുവനന്തപുരം: ജില്ലയില്‍ ഉടനീളം ബൈക്കില്‍ എത്തി മാല പൊട്ടിക്കുന്ന വന്‍ സംഘത്തെ സിറ്റി ഷാഡോ പോലീസ്‌ പിടികൂടി. കണ്ടല നെലിക്കാട്‌ വിജയന്‍ മകന്‍ വിജയകാന്ത്‌ (22), തമലം തട്ടാന്‍വിള ബിജു മകന്‍ അനീഷ്‌ (21), ആമച്ചല്‍ കുച്ചപ്പുറം രാജശേഖരന്‍ മകന്‍ ഗോകുല്‍ (19), പൂവച്ചല്‍ മുളമൂട്‌ സ്വദേശി മണികണ്‌ഠന്‍ (27), കണ്ടല പൊയ്യൂര്‍കോണം ചന്ദ്രന്‍ മകന്‍ വിനോദ്‌ (25). എന്നിവരെയാണ്‌ പൂജപ്പുര പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌ . തിരുവനന്തപുരം ജില്ലയില്‍ പൂജപ്പുര ,വട്ടിയൂര്‍കാവ്‌, മ്യുസിയം, ഫോര്‍ട്ട്‌, നേമം, മലയന്‍കീഴ്‌, വിളപ്പില്‍ശാല, ബാലരാമപുരം എന്നീ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ 20 ഓളം മാല പൊട്ടിച്ച കേസുകള്‍ ഇവര്‍ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌.


പാങ്ങോട്‌ ചിത്രാനഗറില്‍ വസന്തകുമാരി, മരുതന്‍കുഴീയില്‍ താമസിക്കുന്ന ജയലക്ഷമി, തൃക്കണ്ണാപുരം സ്വദേശി രാജമ്മ, എള്ളുവിള സ്വദേശി ബീന, പൂഴികുന്ന്‌ സ്വദേശി ശ്രീകുമാരി, ജഗതി സ്വദേശി കൃഷ്‌ണമ്മ, പി. ടി. പി നഗര്‍ സ്വദേശി സുലോചന, മുട്ടത്തറ സ്വദേശി ധന്യ, വിളപ്പില്‍ശാല നൂലിയോട്‌ സ്വദേശി സജിത,ബാലരാമപുരം മുക്കംപാലമൂട്‌ സ്വദേശി മഞ്‌ജു, മലയന്‍കീഴ്‌ തചോട്ടുകാവു സ്വദേശി അശ്വനി എന്നിവരുടെതടക്കം 20 ഓളം സ്‌ത്രികളുടെ മാലകള്‍ പിടിച്ചു പറിച്ചതായി ഇവര്‍ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌.


വിജയകാന്ത്‌ ആണ്‌ ഈ സംഘത്തിന്റെ തലവന്‍. ഇയ്യാള്‍ ഇതിനുമുന്‍പ്‌ മാല പിടിച്ചുപറി കേസുമായി ബന്ധപ്പെട്ടു ജുവൈനയില്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളതും അതിനുശേഷം ട്രാഫിക്‌ വാര്‍ഡനായി ജോലിനോക്കിയ ഇയ്യാളുടെ ദുര്‍നടപ്പ്‌ കാരണം ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്‌തിട്ടുണ്ട്‌. തുടര്‍ന്ന്‌ ഇയ്യാള്‍ സ്‌ത്രികളില്‍ നിന്നും മാല പിടിച്ചുപറിക്കുന്ന സംഘത്തെ രൂപികരിക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റിയില്‍ വിവിധ സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിട്ടുള്ള ക്യാമറകളുടെ സ്‌ഥാനം കൃത്യമായി അറിയാവുന്ന ഇയ്യാള്‍ പോലീസ്‌ പിടികൂടാതിരിക്കുന്നതിനായി സംഘാംഗങ്ങള്‍ക്ക്‌ നിര്‍ദേശം നല്‌കിയ ശേഷം ഇവരുടെ പുറകില്‍ വാടകയ്‌ക്ക് എടുത്ത കാറില്‍ സഞ്ചരിച്ചു സുരക്ഷിതമായ സ്‌ഥലത്ത്‌ എത്തിയ ശേഷം ബൈക്ക്‌ ഒളിപ്പിക്കുകയും അതിനു ശേഷം ഇവരെയൂം കാറില്‍ കയറ്റി രക്ഷപ്പെടുകയാണ്‌ പതിവ്‌.


പൊട്ടിയ മാല വിളക്കി ചേര്‍ത്ത്‌ ചെറിയ സ്വര്‍ണ്ണ സ്‌ഥാപനങ്ങളില്‍ പണയം വെച്ചു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പണയം എടുക്കാന്‍ സഹായിക്കുന്ന സ്‌ഥാപനങ്ങളുമായി ബദ്ധപ്പെട്ടു അവരുടെ സഹായത്തോടെ അവര്‍ക്കു തന്നെ വില്‍ക്കുന്നതാണ്‌ ഇവരുടെ രീതി. തിരുവനന്തപുരം സിറ്റിയില്‍ കൗമാരപ്രായക്കാരായവര്‍, വയസ്സായ സ്‌ത്രികള്‍, ഒറ്റക്കു നടന്നു പോകുന്ന സ്‌ത്രികള്‍ എന്നിവരുടെ മാല പിടിച്ചുപറിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ എച്ച്‌. വെങ്കിടെഷ്‌ രൂപികരിച്ച പ്രത്യേക ഷാഡോ പോലീസ്‌ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.


സിറ്റി പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ ഡി. സി. പി അജിത ബീഗം, എ. സി മാരായ റെജി ജേക്കബ്‌ , കെ. ഇ ബൈജു, സി. ഐ മാരായ അജയകുമാര്‍, അജിത്ത്‌കുമാര്‍, എസ്സ്‌ . ഐ മാരായ മണികണ്‌ഠനുണ്ണി, പ്രസ്സന്നകുമാര്‍, സി. പി. ഒ മനു, ഷാഡോ ടീം അംഗങ്ങളായ യശോധരന്‍, അരുണ്‍കുമാര്‍, സാബു, സജി ശ്രീകാന്ത്‌, അജിത്ത്‌, രഞ്‌ജിത്‌, മുരുകന്‍, അതുന്‍, എന്നിവരാണ്‌ അറസ്‌റ്റിനും അനേ്വഷണത്തിനും നേതൃത്വം നല്‌കിയത്‌.










from kerala news edited

via IFTTT