Story Dated: Monday, January 12, 2015 10:30
ന്യൂഡല്‍ഹി: ഭീകര സംഘടനകളായ ഐസിസിനെയും അല്‍-ക്വയ്‌ദയെയും മുട്ടുകുത്തിക്കുമെന്ന് ഇന്റര്‍നെറ്റ് ഹാക്കര്‍ സംഘം 'അനോണിമസ്'. ഫ്രാന്‍സിലെ ചാര്‍ലി ഹെബ്‌ദോ വാരികയ്‌ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘത്തിന്റെ ഓസ്‌ട്രേലിയന്‍ വിഭാഗമാണ് പ്രതികാര പ്രതിജ്‌ഞ നടത്തിയിരിക്കുന്നത്.
ഓപ്പറേഷന്‍ ചാര്‍ലി ഹെബ്‌ദോ എന്ന പേരിലുളള പദ്ധതിയിലൂടെ മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഭീകര സംഘടനകളെ നിലയ്‌ക്കു നിര്‍ത്തുമെന്ന് സംഘം യുട്യൂബില്‍ പോസ്‌റ്റുചെയ്‌ത ഒരു വീഡിയോയില്‍ പറയുന്നു. ഭീകരര്‍ തങ്ങളില്‍ നിന്ന് കനത്ത പ്രത്യാഘാതം പ്രതീക്ഷിച്ചുകൊളളാന്‍ പറയുന്ന വീഡിയോയില്‍ തങ്ങള്‍ എപ്പോഴും അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നും പറയുന്നുണ്ട്. സംഘത്തിന്റെ മുഖമുദ്രയായ മുഖംമൂടി ധരിച്ച ഒരാളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
എല്ലാ ഭികര വെബ്‌സൈറ്റുകളും സാമുഹിക സൈറ്റ് അക്കൗണ്ടുകളും നശിപ്പിക്കും. നെറ്റിലെ ഭീകരരുടെ വ്യക്‌തിവിവരങ്ങള്‍ ഇല്ലാതാക്കും. ഭീകരര്‍ മുട്ടുകുത്തുന്നത് വരെ തങ്ങള്‍ക്ക് ഉറക്കമില്ലെന്നും ഓപ്പറേഷന്‍ ചാര്‍ലി ഹെബ്‌ദോ ആരംഭിച്ചുകഴിഞ്ഞുവെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
from kerala news edited
via IFTTT