Story Dated: Sunday, January 11, 2015 03:21
പത്തനംതിട്ട : പത്തനംതിട്ട പെരുമ്പട്ടിയില്‍ എലിഫന്റ് സ്‌ക്വാഡിലെ ഡോക്‌ടര്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് മരിച്ചു. ഡോ. ഗോപകുമാറാണ് കോട്ടാങ്ങല്‍ ഗംഗാ പ്രസാദ് എന്ന ആനയുടെ മരിച്ചത്. ഇടഞ്ഞ ആനയെ സാഹസികമായി തളയ്‌ക്കുന്നതിനിടെയാണ് ഡോ. ഗോപകുമാറിന് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
കോട്ടാങ്ങല്‍ ഗംഗാ പ്രസാദ് ഇടഞ്ഞ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയ്‌ക്ക് 11 മണിയോടെയാണ് ഡോക്‌ടര്‍ ഗോപകുമാര്‍ സ്‌ഥലത്തെത്തിയത്. മയക്കുവെടിവെക്കാനും ആനയെ തളയ്‌ക്കാന്‍ ഏറെനേരം പണിപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ബൈക്കില്‍ പിന്തുടര്‍ന്ന് മയക്കുവെടി വെയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഡോക്‌ടര്‍ക്ക് നേരെ തിരിയുകയായിരുന്നു.
ഇന്നലെ തിരുവനന്തപുരത്ത് സമാനമായ രീതിയില്‍ ഇടഞ്ഞ ആനയെ ഡോക്‌ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ മയക്കുവെടി വെച്ച് തളച്ചിരുന്നു.
from kerala news edited
via IFTTT