121

Powered By Blogger

Sunday, 11 January 2015

ജര്‍മ്മനിയില്‍ മാധ്യമ സ്‌ഥാപനത്തിനു നേരെ വീണ്ടും ആക്രമണം









Story Dated: Sunday, January 11, 2015 01:23



mangalam malayalam online newspaper

ബെര്‍ലിന്‍: പാരീസില്‍ ഭീകരാക്രമണത്തിന്‌ ഇടയാക്കിയ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിന്‌ നേരെ ആക്രമണം. 'ഹാംബര്‍ഗ്‌ മോര്‍ഗണ്‍പോസ്‌റ്റ്'ന്റെ ഓഫീസിലാണ്‌ ആക്രമണമുണ്ടായത്‌. ഉടന്‍തന്നെ തീയണക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായതായി പോലീസ്‌ അറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റിലായതായി റിപ്പോര്‍ട്ടുണ്ട്‌.


ഫ്രഞ്ച്‌ കാര്‍ട്ടൂണ്‍ വാരികയായ ഷാര്‍ലി എബേ്‌ദായില്‍ മുഹമ്മദ്‌ നബിയെക്കുറിച്ച്‌ വന്ന കാര്‍ട്ടൂണാണ്‌ തീവ്രവാദി ആക്രമണത്തിന്‌ ഇടയാക്കിയത്‌. വാരികയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഫ്രഞ്ച്‌ തലസ്‌ഥാനമായ പാരീസില്‍ വന്‍ റാലി നടക്കാനിരിക്കെയാണ്‌ വീണ്ടും മാധ്യമ സ്‌ഥാപനത്തിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്‌. 70,000 പേര്‍ അണിചേരുന്ന റാലിയില്‍ 40 ലോകനേതാക്കളും പങ്കെടുക്കുന്നുണ്ട്‌.










from kerala news edited

via IFTTT