Story Dated: Monday, January 12, 2015 10:30
ലോസാഞ്ചലസ്: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോയ്ഹുഡ് ആണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ബോയ്ഹുഡിന് ലഭിച്ചത്. സ്റ്റില്‍ ആലീസിലെ അഭിനയത്തിലൂടെ ജൂലിയാനെ മോറിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. മറവിരോഗം ബാധിക്കുന്ന ഭാഷാ അധ്യാപികയുടെ വേഷമാണ് ജൂലിയാനെ അഭ്രപാളിയില്‍ മനോഹരമാക്കിയത്. ഊര്‍ജ തന്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സിനെ അവതരിപ്പിച്ച എഡ്ഡി റെഡ്‌മെയ്ന്‍ ആണ് മികച്ച നടന്‍. ലെവിയാതന്‍ ആണ് മികച്ച വിദേശഭാഷാ ചിത്രം.
ബോയ്ഹുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ലിങ്കാറ്റെര്‍ ആണ് മികച്ച സംവിധായകന്‍. പുരസ്‌കാരം മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായി റിച്ചാര്‍ഡ് പറഞ്ഞു. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരവും ബോയ്ഹുഡിനാണ്. പട്രിഷ്യ അര്‍ക്വിറ്റെയാണ് മികച്ച സഹനടി. 'ദ ഗ്രാന്റ് ബുദാപെസ്റ്റ്' ഹോട്ടല്‍ മികച്ച ഹാസ്യ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ബേര്‍ഡ്മാനിലെ ഹാസ്യതാരം മൈക്കിള്‍ കിയാട്ടനെ മികച്ച ഹാസ്യ നടനായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും 'ബേര്‍ഡ്മാന്‍' നേടി.
ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍2 വിനാണ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം. ബിഗ് ഐസിലെ അഭിനയത്തിലൂടെ ആമി ആഡംസ് മികച്ച ഹാസ്യനടിയ്ക്കുള്ള പുരസ്‌കാരം നേടി.
from kerala news edited
via IFTTT