Story Dated: Sunday, January 11, 2015 02:00

മൈദുഗുരി: നൈജീരിയയില്‍ തിരക്കുള്ള ചന്തയില്‍ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. പത്ത് വയസുകാരിയെ ചാവേറാക്കിയായിരുന്നു ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്.
മൈദുഗുരിയിലെ മാര്‍ക്കറ്റിലായിരുന്നു സ്ഫോടനം. ചന്തയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വന്നവരാണ് സ്ഫോടനത്തിന് ഇരകളായത്. നിരവധി കടകള്‍ക്കും സ്ഫോടനത്തില്‍ കേടുപാടുണ്ടായിട്ടുണ്ട്. ബൊക്കൊ ഹറാം തീവ്രവാദികള്‍ ഉപയോഗിച്ചതില്‍ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ചാവേറാണ് ആക്രമണം നടത്തിയ പെണ്‍കുട്ടി. എന്നാല്‍ മരണത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് അറിവില്ലായിരുന്നുവെന്ന് സ്ഫോടനത്തിന് സാക്ഷികളായവര്‍ പറഞ്ഞു.
അടുത്ത കാലത്തായി കൊച്ചു പെണ്‍കുട്ടികളേയും യുവതികളേയും ചാവേറാക്കുന്നതാണ് ബോക്കോ ഹറാം തീവ്രവാദികളുടെ രീതി. ചാവേറാകാന്‍ പെണ്‍കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്ന ഇവര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ബന്ദികളാക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
from kerala news edited
via
IFTTT
Related Posts:
തല്‍സ്ഥിതി നോക്കി നെല്‍വയലിനെ കരഭൂമിയാക്കാനാവില്ല: സുപ്രീം കോടതി Story Dated: Tuesday, March 10, 2015 12:25ന്യുഡല്‍ഹി: കരഭൂമി നിശ്ചയിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. തല്‍സ്ഥിതി നോക്കി നെല്‍വയല്‍ കരഭൂമിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ട… Read More
സോളാര്‍ വിമാനം ഇന്ത്യയിലെത്തി, അടുത്ത ലക്ഷ്യം മ്യാന്മര് Story Dated: Wednesday, March 11, 2015 07:34അഹമ്മദാബാദ്: ലോകത്തിലെ ആദ്യ സൗരോര്‍ജവിമാനം സോളാര്‍ ഇമ്പള്‍സ്-2 നടത്തുന്ന ലോകപര്യടനത്തിന്റെ രണ്ടാം ഘട്ടവും വിജയം. ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ നിന്ന് രണ്ടാം ഘട്ട യാത്ര … Read More
യു.എസ് കോണ്‍ഗ്രസ് തെരഞ്ഞെുടപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും Story Dated: Tuesday, March 10, 2015 12:13വാഷിംഗ്ടണ്‍: 2016ല്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ഇന്ത്യന്‍ വംശജന് തയ്യാറെടുക്കുന്നു. കുമാര്‍ പി. ബര്‍വെ എന്ന അമ്പത്താറുകാരനാണ് ഡെമോക്രാറ്റിക് ട… Read More
മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം: അത്യാസന്ന നിലയിലായിലായിരുന്ന അധ്യാപിക മരിച്ചു Story Dated: Wednesday, March 11, 2015 09:54ഇടുക്കി: വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗസ്ഥന് പരിശോധനയുടെ പേരില്‍ നടത്തിയ മാനസിക പീഡനം മൂലം മസ്തിഷ്കാഘാതം ബാധിച്ച് വെന്ററിലേറ്ററിലായിരുന്ന അധ്യാപിക മരിച്ചു. കുഞ്ചിത്തണ്ണി ഗവ.… Read More
ആണ്‍കുഞ്ഞ് പിറന്നില്ല; മൂന്ന് പെണ്മക്കളെ കൊലപ്പെടുത്തി യുവതിയുടെ ആത്മഹത്യാശ്രമം Story Dated: Tuesday, March 10, 2015 11:58ന്യൂഡല്‍ഹി: ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ ബന്ധുക്കളുടെയും അയല്‍വാസികളുടെയും പരിഹാസം അതിരുകടന്നപ്പോള്‍ മൂന്ന് പെണ്മക്കളുടെ അമ്മയായ യുവതി ആ കടുംകൈ ചെയ്തു. മൂന്ന് പെണ്‍കുട്ടികളെയും വധി… Read More