Story Dated: Sunday, January 11, 2015 01:07
ഇടുക്കി : സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.കെ ജയചന്ദ്രനെ തെരഞ്ഞെടുത്തു. സ്‌ഥാനമൊഴിയുന്ന എം.എം മണിയ്‌ക്ക് പകരമായാണ് കെ.കെ ജയചന്ദ്രനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. ഉടുമ്പഞ്ചോല എംഎല്‍എയായ ജയചന്ദ്രന്‍ ഇത് രണ്ടാം തവണയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അനാരോഗ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ദേവികുളം എസ്‌റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ സെക്രട്ടറി, സിഐടിയു ഇടുക്കി ജില്ലാ സെക്രട്ടറി എന്നീ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗവും സിഐടിയും സംസ്‌ഥാന സെക്രട്ടറിയുമാണ് ജയചന്ദ്രന്‍. എല്ലാവരുടെയും കഴിവിനെ വിനിയോഗിക്കുന്ന രീതിയിലായിരിക്കും പ്രവര്‍ത്തനമെന്ന് കെ. കെ ജയചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ് സുന്ദരമാണിക്യം, കെ കെ ദാമോദരന്‍, ആന്റപ്പന്‍ എം ജേക്കബ്, എസ് പാല്‍രാജ്, എം. എം സോമന്‍ എന്നിവരെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. അനാരോഗ്യത്തെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത് എന്നാണ് വിശദീകരണം. പുതിയ സഖാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി.കെ ഷാജി, ആര്‍ തിലകന്‍, ഷൈലജ സുരേന്ദ്രന്‍, ആര്‍. ഈശ്വരന്‍, എ. രാജേന്ദ്രന്‍ എന്നിവരാണ് കമ്മറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പുതിയ അംഗങ്ങള്‍.
കാസര്‍കോട് ജില്ലാ സെക്രട്ടറിയായി കെ.പി.സതീഷ് ചന്ദ്രന്‍ തുടരും. ഒമ്പത് പുതുമുഖങ്ങളാണ് കാസര്‍കോഡ് ജില്ലാ കമ്മറ്റിയില്‍ ഉള്ളത്. ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്‌ത്തപ്പെട്ട ഡി.വൈ.എഫ്.ഐ മുന്‍ സംസ്‌ഥാന ട്രഷറര്‍ വി.വി രമേശന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതിന് പുറമേ സിജി മാത്യൂ, കെ.പി.വത്സലന്‍, പി.രഘുദേവന്‍, എം.വി.കൃഷ്‌ണന്‍, കെ.മണികണ്‌ഠന്‍, ഇ.പത്മാവതി, പി.കെ.രവി, രാജന്‍ എന്നിവരാണ് പുതിയ ജില്ലാ കമ്മറ്റി അംഗങ്ങള്‍.
from kerala news edited
via IFTTT