കെ.എം.സി.സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃക
Posted on: 11 Jan 2015
ദോഹ:കെ.എം.സി.സി നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സംഘടനകള്‍ക്കും മാതൃകയാണെന്ന് സഫാരി ഗ്രൂപ്പ് എം.ഡി.അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
പാവങ്ങളുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് നമുക്കിന്നാവശ്യമെന്നും അത്തരം പ്രവര്‍ത്തനങ്ങളാണ് കെ.എം.സി.സിയെ ജനകീയമാക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സംഗമത്തില്‍ മികച്ച ജീവകാരുണ്യപ്രവര്‍ത്തകന്‍ ജിന്നന്‍ മുഹമ്മദുണ്ണിയെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.മുഹമ്മദ് ഈസ്സ മുഹമ്മദുണ്ണിക്ക് ഉപഹാരം നല്‍കി. കെ.എം.സി.സി.സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് എന്‍.കെ.അബ്ദുല്‍വഹാബ് പരിപാടി ഉല്‍ഘാടനം ചെയ്തു.അലിക്കുട്ടി പൊന്നാനി അദ്ധ്യക്ഷത വഹിച്ചു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ കെ.എം.സി.സി.ഭാരവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് കെ.എം.സി.സിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം വിതരണം ചെയ്തു.മണ്ഡലം കമ്മിറ്റിയുടെ റിലീഫ് വിതരണം ജിന്നന്‍ മുഹമ്മദുണ്ണി നിര്‍വ്വഹിച്ചു.
പ്രമുഖ പണ്ഡിതന്‍ സുെഹെല്‍ വാഫി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന െവെസ് പ്രസിഡന്‍റ് സി.വി.ഖാലിദ്,സെക്രട്ടറി സലീം നാലകത്ത്,ജില്ലാ ഭാരവാഹികളായ പി.പി.അബ്ദുറഷീദ്.സവാദ് വെളിയംകോട്,കെ.മുഹമ്മദ് ഈസ്സ പ്രസംഗിച്ചു.അലിമോന്‍.വി.പി സ്വാഗതവും സഫീര്‍ പാലപ്പെട്ടി നന്ദിയും പറഞ്ഞു.
അഹമ്മദ് പാതിരപ്പറ്റ
from kerala news edited
via IFTTT