Story Dated: Sunday, January 11, 2015 01:25
തിരൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് പഠനം രസകരവും എളുപ്പവുമാക്കാന്‍ പത്രവാര്‍ത്തകള്‍ പുസ്‌തകരൂപത്തില്‍ തയ്യാറാക്കി ശ്രദ്ധേയനാവുകയാണ് തിരൂര്‍ ചമ്രവട്ടം ശാസ്‌ത എ.യു.പി സ്‌കൂള്‍ അറബിക് അധ്യാപകനായ പി. അബ്‌ദുള്ള കോയ. ഓരോ വര്‍ഷവും പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകരിക്കുന്ന വിധം ഗവേഷണാടിസ്‌ഥാനത്തില്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്. 2007 മുതലാണ് ഈ പ്രവര്‍ത്തനം തുടങ്ങിയത്. അധ്യാപകര്‍ക്ക് ചരിത്രം, ശാസ്‌ത്രം, ഗണിതം, ഭാഷകള്‍ എളുപ്പത്തില്‍ പരിചയപ്പെടുത്താന്‍ ഒരു സഹായികൂടിയാണിതെന്ന് അബ്‌ദുള്ളകോയ അവകാശപ്പെടുന്നു.
from kerala news edited
via IFTTT