121

Powered By Blogger

Saturday, 10 January 2015

വലിയമല: പരിഷത്ത്‌ ,മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ ശ്രമം, ഭീഷണി











Story Dated: Sunday, January 11, 2015 01:45


വടകര: വില്യാപ്പള്ളി,തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന വലിയമല സന്ദര്‍ശിക്കാനിറങ്ങിയ ശാസ്‌ത്രസാഹിത്യ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും തടയാന്‍ ശ്രമം.നൂറ്‌ ഏക്കറിലധികം വിസ്‌തൃതിയുള്ള വലിയമല ഇടിച്ചു നിരത്തി സ്വകാര്യ വ്യക്‌തികള്‍ കെട്ടിട സമുച്ചയം പണിയുന്നത്‌ പരിസ്‌ഥിതിക്ക്‌ കോട്ടമുണ്ടാക്കുമെന്ന പരാതിയുടെ അടിസ്‌ഥാനത്തില്‍ നിജസ്‌ഥിതി മനസിലാക്കാനാണ്‌ മോഹനന്‍ മണലിന്റെ നേതൃത്വത്തില്‍ പരിഷത്ത്‌ പ്രവര്‍ത്തകര്‍ മല സന്ദര്‍ശിക്കാനെത്തിയത്‌.ചാനല്‍ പ്രവര്‍ത്തകരും എത്തിയിരുന്നു.ഇവരെയാണ്‌ തടയാന്‍ ശ്രമമുണ്ടായത്‌.


മലയിടിച്ച്‌ നിരത്തിയാല്‍ അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളം ഇല്ലാതാകുമെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.നിരവധി കുടിവെള്ള പദ്ധതികളും പരിസരങ്ങളിലെ കിണറുകളും വറ്റി പോകുമെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.ഇവിടെ ഇടക്കിടെ ചന്ദന മരം മുറിച്ചു കടത്താറുണ്ട്‌. കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടയുകയായിരുന്നു.മല ഇടിച്ചു നിരത്തിയാല്‍ ഔഷധ സസ്യങ്ങലും മല മുകളിലൂടെ ഒഴുകുന്ന അരുവികളും മറ്റും ഇല്ലാതാകും.മല നിരത്താനുള്ള ശ്രമം തടയണമെന്ന്‌ പരിഷത്ത്‌ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT