121

Powered By Blogger

Saturday, 10 January 2015

നൈജീരിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 20 മരണം; ചാവേറായത്‌ 10 വയസുകാരി









Story Dated: Sunday, January 11, 2015 11:22



mangalam malayalam online newspaper

മൈദുഗുരി: നൈജീരിയയില്‍ തിരക്കുള്ള ചന്തയില്‍ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ മരണമടഞ്ഞത്‌ 20 പേര്‍. പത്ത്‌ വയസുകാരിയെ ചാവേറാക്കിയായിരുന്നു ആക്രമണം. അനേകം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.


മൈദുഗുരിയിലെ മാര്‍ക്കറ്റിലായിരുന്നു സ്‌ഫോടനം. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്‌. ചന്തയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വന്നവരാണ്‌ സ്‌ഫോടനത്തിന്‌ ഇരകളായത്‌. അനേകം കടകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ പറ്റി. ബൊക്കൊ ഹറാം ഉപയോഗിച്ചതില്‍ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ചാവേറാണ്‌ ആക്രമണം നടത്തിയ പെണ്‍കുട്ടി.


ചാവേറാക്രമണം നടത്തിയത്‌ ചെറിയ പെണ്‍കുട്ടിയാണെന്ന്‌ ആശുപത്രി അധികൃതരും, പോലീസ്‌ ഉദ്യോഗസ്‌ഥരും സ്‌ഥിരീകരിച്ചു. എന്നാല്‍ മരണത്തെക്കുറിച്ച്‌ പെണ്‍കുട്ടിക്ക്‌ അറിവില്ലായിരുന്നുവെന്ന്‌ സ്‌ഫോടനം കണ്ടുനിന്നവര്‍ പറഞ്ഞു. അപകടത്തില്‍ നിരവധിപേര്‍ക്ക്‌ പരിക്കേറ്റു.


അടുത്ത കാലത്തായി കൊച്ചു പെണ്‍കുട്ടികളേയും യുവതികളേയും ചാവേറാക്കുന്നതാണ്‌ ബോക്കോ ഹറാം തീവ്രവാദികളുടെ രീതി. ചാവേറാകാന്‍ പെണ്‍കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്ന ബോക്കോ ഹറാം ഇക്കാര്യത്തിനായി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വരികയും ചെയ്യാറുണ്ട്‌. ബന്ദികളാക്കി ചാവേറുകളായി ഉപയോഗിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ഇതില്‍ 2014 ഏപ്രിലില്‍ ചിബോക്ക്‌ നഗരത്തില്‍ നിന്നും ബൊക്കൊ ഹൊറം തീവ്രവാദികള്‍ തട്ടിക്കൊണ്ട്‌ പോയ 200 പെള്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ്‌ വിവരം.










from kerala news edited

via IFTTT