Story Dated: Sunday, January 11, 2015 01:27
കുന്നംകുളം: ഫേസ്‌ബുക്ക് പരിചയത്തിലൂടെ കെണിയില്‍പ്പെടുത്തി സ്വന്തം നമ്പറെന്ന വ്യാജേന ഡി.വൈ.എസ്.പി.യുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഡി.വൈ.എസ്‌പിയെ വിളിച്ച് തുടര്‍ച്ചയായി അസഭ്യം പറഞ്ഞ യുവാവിനെ പോലീസ് അറസ്‌റ്റുചെയ്‌തു. ബംഗളുരു മെക്കാനിക്ക് വിദ്യാര്‍ഥിയായ മാള കോട്ടമുറി പറോക്കാരന്‍ നേയില്‍ ജോണി (19)നെയാണ് കുന്നംകുളം പോലീസ് അറസ്‌റ്റുചെയ്‌തത്. ഫേസ്‌ബുക്കില്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഫ്രണ്ട് റിക്വസ്‌റ്റ് കൊടുത്ത് നേയില്‍ സ്‌ഥിരമായി ചാറ്റിംഗ് നടത്തിയിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം സംശയം തോന്നിയ നേയില്‍ ഫേസ്‌ബുക്ക് സുഹൃത്ത് പെണ്‍കുട്ടിയല്ലെന്ന് തിരിച്ചറിഞ്ഞു.
ചാറ്റിങ്ങിലൂടെ സുഹൃത്ത് പെണ്‍കുട്ടിയാണെന്ന് സമര്‍ത്ഥിച്ചെങ്കിലും ഫേസ്‌ബുക്ക് സുഹൃത്താണെന്ന് തിരിച്ചറിഞ്ഞ നേയില്‍ ചാറ്റിങ്ങിലൂടെ വഴക്കിട്ടു. ഒരു പെണ്‍കുട്ടിയുടെ രീതിയിലായിരുന്നില്ല ചാറ്റിങ് നടന്നിരുന്നത്. യഥാര്‍ഥ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ നേയില്‍ ചാറ്റിങ്ങിലൂടെ ഫേസ്‌ബുക്ക് സുഹൃത്തിനെ വെല്ലുവിളിച്ചു. എന്നാല്‍ സുഹൃത്ത് നല്‍കിയത് സ്വന്തം നമ്പറെന്ന വ്യാജേന കുന്നംകുളം ഡിവൈ.എസ്.പി. കെ.കെ. രവീന്ദ്രന്റെ മൊബൈല്‍ നമ്പറായിരുന്നു. നമ്പര്‍ ലഭിച്ച നേയില്‍ തുടര്‍ച്ചയായി ഇതുപതുതവണ ഈ നമ്പറില്‍ വിളിച്ച് ചീത്തപറഞ്ഞു.
സഹികെട്ട ഡി.വൈ.എസ്.പി. രവീന്ദ്രന്‍ നമ്പര്‍ മാറിയതാണെന്നും കുന്നംകുളം ഡി.വൈ.എസ്.പി. യുടെ നമ്പറാണിതെന്നും എന്നാല്‍ കഴിയാക്കുകയാണെന്ന ധാരണയില്‍ നേയില്‍ വീണ്ടും അസഭ്യം പറഞ്ഞ് ചീത്തവിളിച്ചു. തുടര്‍ന്നാണ് ഡി.വൈ.എസ്.പി. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ ഉടമയെ കണ്ടെത്തി മാള പോസീലിന്റെ സഹായത്തോടെ നേയല്‍ ജോണിനെ പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ട് ഡി.വൈ.എസ്.പി. ഓഫീസില്‍ കൊണ്ടുവന്ന ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
from kerala news edited
via IFTTT