Story Dated: Sunday, January 11, 2015 01:25
താനൂര്‍: കോട്ടയ്‌ക്കലില്‍ നടന്ന നാല്‍പ്പത്തിയേഴാമത് സ്‌കൂള്‍ കലോത്സവത്തില്‍ ഒഴൂര്‍ സി.പി.പി.എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി കെ.ടി. ഇര്‍ഫാന തസ്‌നി ഹൈസ്‌കൂള്‍ വിഭാഗം അറബി പദ്യം, ജനറല്‍ മത്സരത്തില്‍ ഒന്നാം സ്‌ഥാനം നേടി. ഗാസയുടെ രോദനങ്ങള്‍ അവതരിപ്പിച്ചാലപിച്ച കവിതയിലൂടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇര്‍ഫാന വിജയം കൊയ്‌തത്. അലവിക്കുട്ടി മൗലവി കോട്ടൂര്‍ രചിച്ച ഗാസയിലെ പീഢിതരുടെ ദീനരോദനങ്ങള്‍ ചാലിച്ച വരികള്‍ സദസ്സിനെ വേദനയിലാഴ്‌ത്തി. കഴിഞ്ഞ വര്‍ഷവും ജില്ലാതലത്തിലും സംസ്‌ഥാന തലത്തിലും ഇര്‍ഫാന ഒന്നാം സ്‌ഥാനം നേടിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച പദ്യം ആലപിച്ചാണ് കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍ ഇര്‍ഫാന ഒന്നാമതെത്തിയത്. ഉര്‍ദു ഗസല്‍ ആലാപനത്തില്‍ എ ഗ്രേഡും ലഭിച്ചു. ഈ വിദ്യാലയത്തിലെതന്നെ അറബി അധ്യാപകനായ പിതാവ് കെ.ടി ഇസ്‌മായിലാണ് പരിശീലകന്‍. അയ്ായയ എ.എം.യു.പി സ്‌കൂള്‍ അധ്യാപിക പി.എ ഖദീജയാണ് മാതാവ്.
from kerala news edited
via IFTTT