Story Dated: Sunday, January 11, 2015 01:27
കുഴല്‍മന്ദം: ചൂലനൂര്‍ ഏരുകുളത്ത് ഉത്സവപറമ്പില്‍ കതിന പൊട്ടിക്കുന്നതിനിടെ വെടിമരുന്നിനു തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പെരുങ്ങോട്ടുകുറിശി ചൂലനൂര്‍ വെങ്കലത്ത്പ്പടിയില് ഗിരീഷ്(28) ആണ് മരിച്ചത്. ഇതേ അപകടത്തില്‍ പൊള്ളലേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗിരീഷിന്റെ പിതാവ് രാമന്(62) കഴിഞ്ഞ ബുധനാഴ്ച മരിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗിരീഷ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഗിരീഷിനും, അച്ഛന് രാമനും പുറമെ സുഹൃത്ത് തുമ്പയാംകുന്നില് ഹരിദാസനുമാണ് പരുക്കേറ്റിരുന്നത്. ഹരിദാസന് ഇപ്പോഴും തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഗിരീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അരമണിക്കൂറോളം പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്കാരിച്ചു. ലക്ഷ്മിയാണ് മരിച്ച ഗിരീഷിന്റെ മാതാവ്. സഹോദരങ്ങള്‍: രാധാകൃഷ്ണന്, ചന്ദ്രന്, അനീഷ്.
from kerala news edited
via
IFTTT
Related Posts:
പേരാമംഗലം സി.ഐയെ മാറ്റാന്‍ ആഭ്യന്തരവകുപ്പിന്റെ നീക്കം; പോലീസ് മുഖംമിനുക്കല്‍ നടപടിയിലേക്ക് Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: നിഷാമിനെതിരേ കലക്ടര്‍ കാപ്പ ചുമത്തിയതിനു ശേഷം പോലീസ് മുഖംമിനുക്കല്‍ നടപടിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമായി. കേസ് അന്വേഷണത്തിനിടെ ഏറെ പഴികേട്ട പേരാമംഗലം സി.ഐ. ബിജു… Read More
എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങി; മലയാളം എളുപ്പം; സംസ്കൃതം പോരാ Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷയുടെ ആദ്യദിനത്തിലെ മലയാളം എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥിനികള്‍. എന്നാല്‍ സംസ്കൃതം അല്പം കുഴക്കിയെന്നും കുട്ടികള്‍.മലയാളം നല്ലരീതിയില്‍ എ… Read More
ശവസംസ്കാര ചടങ്ങിനിടയില്‍ തേനീച്ചയുടെ ആക്രമണം: നിരവധി പേര്‍ക്ക് പരുക്കേറ്റു Story Dated: Tuesday, March 17, 2015 12:50കല്ലേറ്റുംകര: കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ ശവസംസ്കാര ചടങ്ങിനിടയില്‍ തേനീച്ചയുടെ ആക്രമണം. വേതാളന്‍ തേനീച്ച എന്നറിയപ്പെടുന്ന വലിയ ഇനത്തില്‍പെട്ട തേനീച്ചയാണ് ആക്രമിച്ചത… Read More
നഗരശുചിത്വ പരിപാടി കൂടുതല്‍ നഗരങ്ങളിലേക്ക് Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: കേന്ദ്രസര്‍ക്കാരും ജിസും(ജര്‍മ്മന്‍ ഇന്റര്‍ നാഷ്ണല്‍ കോ-ഓപ്പറേഷന്) രാജ്യത്ത് നടപ്പിലാക്കുന്ന നഗരശുചിത്വ പരിപാടി (സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ -സി.എസ്.പി) തൃശ്ശൂര്‍ … Read More
ഇരുട്ടിനെ മറികടന്ന് അമൃത Story Dated: Monday, March 9, 2015 01:54തൃശൂര്‍: ഇരുട്ടിനെ മറികടന്ന് അമൃത ഇന്ന് പ്ലസ് വണ്‍ പരീക്ഷ എഴുതും. അകക്കണ്ണിന്റെ വെളിച്ചത്തില്‍ മനസിന് ശക്തി നല്കി പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് അമൃത പരീക്ഷയ്ക്ക് തയാറായിട്… Read More