Story Dated: Sunday, January 11, 2015 01:46
കൂരാച്ചുണ്ട്: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തിലും പൊതുശ്മശാനം നിര്‍മിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാത്ത കൂരൂച്ചുണ്ട് പഞ്ചായത്തിന്റെ നടപടിയ്ക്കെതിരേ ഐ.എന്‍.ടി.യു.സി പ്രക്ഷോഭത്തിനൊരുങ്ങുന്നു.ഇതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യ വാരത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബഹുജന ധര്‍ണയും പൊതുയോഗവും നടത്താന്‍ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.ശ്മശാനം നിര്‍മിക്കാന്‍ അനുയോജ്യമായ രണ്ട് ഏക്കര്‍ സ്ഥലം പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡില്‍ പൊന്നുണ്ടമലയില്‍ ഉണ്ടായിട്ടും ശ്മശാനം നിര്‍മിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാളെന്ന് ഐ.എന്‍.ടി.യു.സി യോഗം ആരോപിച്ചു.
ഹൈന്ദവ സഹോദരങ്ങള്‍ മരണപ്പെട്ടാല്‍ സ്വന്തം സ്ഥലത്ത് സംസ്കരിക്കുകയോ,ദഹിപ്പിക്കുകയോ ചെയ്ണം.യഎന്നാല് കോളനികളിലും മറ്റും താമസിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് മൃതദേഹം മറവ് ചെയ്യാന്‍ വലിയ പ്രയാസമാണ് ഇപ്പോഴുള്ളതെന്ന് യോഗം വിലയിരുത്തി.പൊതുശ്മശാനം നിര്‍മിക്കാത്ത പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരേ മുഖ്യമന്ത്രി,പഞ്ചായത്ത് കാര്യമന്ത്രി,മനുഷ്യാവകാശ കമ്മിഷന് എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഒ.ഡി തോമസ് അധ്യക്ഷത വഹിച്ചു.ദേവസ്യ പനക്കവയല്‍,കെ.സി അമ്മദ്,കെ.മുഹമ്മദ്,ഉസ്മാന് തച്ചലക്കോട് എന്നിവര്‍ പ്രസംഗിച്ചു
from kerala news edited
via
IFTTT
Related Posts:
വോളിബോള്‍ മേളയ്ക്കിടെ തൊഴിലാളിക്കു പരിക്കേറ്റു Story Dated: Wednesday, February 4, 2015 02:07പയേ്ോളി: വോളിബോള്‍ മേളയുടെ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനായി ശ്രമിക്കുന്നതിനിടെ തൊഴിലാളിക്കു പരിക്കേറ്റു. മേപ്പയൂര്‍ വിളയാട്ടൂര്‍ കൈപ്പുറത്ത് മീത്തല്‍ അബ്ദുള്ള (45) ക്കാ… Read More
പുകയില ഉല്പന്നങ്ങള് വിറ്റ യുവാവു പിടിയില്‍ Story Dated: Wednesday, February 4, 2015 02:07പേരാമ്പ്ര: പാലേരിക്കടുത്തു വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് പുകയില ഉല്പന്നങ്ങള് വില്‍പ്പന നടത്തുന്നതിനിടെ യുവാവ് പോലീസ് വലയിലായി. ഉത്തര്പ്രദേശുകാരനാ… Read More
ലോറി മറിഞ്ഞു വീടു തകര്‍ന്നു Story Dated: Wednesday, February 4, 2015 02:07നാദാപുരം: മണല്‍ കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞ് വീടിന് കേടു പാട് പറ്റി. ചേലക്കാട് -നരിക്കാട്ടേരി റോഡില്‍ മണ്ടോടി മുക്കിലാണ് അപകടം. ഓരം ഇടിഞ്ഞ് കുമാരന്റെ വീടിന്റ… Read More
ഓട്ടുകമ്പനി സമരം: വീണ്ടും ചര്‍ച്ച അലസി; സമരത്തിന്റെ രീതിമാറ്റാന്‍ തൊഴിലാളി യൂണിയനുകള്‍ Story Dated: Tuesday, February 3, 2015 02:23ഫറോക്ക് : ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും തീരുമാനമാകതെ പിരിഞ്ഞു. ഭാവി പരിപാടികള്‍ ആലോചിക്കു… Read More
കര്‍ഷകര്‍ കോടതിയെ സമീപിച്ചു Story Dated: Wednesday, February 4, 2015 02:07മുക്കം: തോട് നികത്തി കെട്ടിടം നിര്‍മിക്കുകയും ശേഷിക്കുന്ന ഭാഗത്ത് മുകളില്‍ പൈപ്പ് സ്ഥാപിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കുകയും ചെയ്ുയന്ന പദ്ധതി ചോദ്യം ചെയ്ത് കര്‍ഷകര്‍… Read More