Story Dated: Sunday, January 11, 2015 07:26
നെടുങ്കണ്ടം: രാമക്കല്‍മേട്ടിലെ ജനകീയ ബസ് സര്‍വീസായ രാമക്കല്‍മേട് ട്രാവല്‍സിന്റെ രണ്ടാമത് ബസ് നാളെ മുതല്‍ ഓടിത്തുടങ്ങും. ആദ്യവാഹനത്തില്‍ നിന്നുള്ള ലാഭവും ഓഹരി വിഹിതവും മുടക്കിയാണ് രണ്ടാമത്തെ ബസ് വാങ്ങിയത്.
രാവിലെ 7.45 ന് കുരുവിക്കാനത്തു നിന്നു ബസ് പുറപ്പെട്ട് കട്ടപ്പനയിലെത്തും. ഒന്‍പതിനു കട്ടപ്പനയില്‍ നിന്നു പുറപ്പെട്ട് ആമയാര്‍-കമ്പംമെട്ട് വഴി നെടുങ്കണ്ടത്ത് എത്തുന്ന ബസ് തിരികെ 11.15 ന് സര്‍വീസ് ആരംഭിച്ച് ബാലന്‍പിള്ളസിറ്റി, ശാന്തിപുരം, കൂട്ടാര്‍ വഴി നെടുങ്കണ്ടത്ത് എത്തും.
തുടര്‍ന്ന് ഉച്ചയ്‌ക്ക് 1.10, 3.10, 4.50 എന്നീ സമയങ്ങളില്‍ ബാലന്‍പിള്ളസിറ്റിക്കും 2.20 നും നാലിനും തിരികെ നെടുങ്കണ്ടത്തിനും വൈകിട്ട് 7.15 ന് തൂക്കുപാലത്തു നിന്നു ബാലന്‍പിള്ളസിറ്റിക്കും സര്‍വീസ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
from kerala news edited
via IFTTT