Story Dated: Sunday, January 11, 2015 05:53
കുഴല്‍മന്ദം: ചൂലനൂര്‍ ഏരുകുളത്ത് ഉത്സവപറമ്പില്‍ കതിന പൊട്ടിക്കുന്നതിനിടെ വെടിമരുന്നിനു തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പെരുങ്ങോട്ടുകുറിശി ചൂലനൂര്‍ വെങ്കലത്ത്‌പ്പടിയില്‍ ഗിരീഷ്(28) ആണ് മരിച്ചത്. ഇതേ അപകടത്തില്‍ പൊള്ളലേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗിരീഷിന്റെ പിതാവ് രാമന്‍(62) കഴിഞ്ഞ ബുധനാഴ്‌ച മരിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗിരീഷ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഗിരീഷിനും, അച്‌ഛന്‍ രാമനും പുറമെ സുഹൃത്ത് തുമ്പയാംകുന്നില്‍ ഹരിദാസനുമാണ് പരുക്കേറ്റിരുന്നത്. ഹരിദാസന്‍ ഇപ്പോഴും തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഗിരീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അരമണിക്കൂറോളം പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കാരിച്ചു. ലക്ഷ്‌മിയാണ് മരിച്ച ഗിരീഷിന്റെ മാതാവ്. സഹോദരങ്ങള്‍: രാധാകൃഷ്‌ണന്‍, ചന്ദ്രന്‍, അനീഷ്.
from kerala news edited
via IFTTT