121

Powered By Blogger

Saturday, 10 January 2015

കൊണ്ടോട്ടി സ്വദേശി മക്കയില്‍ മരിച്ചു








കൊണ്ടോട്ടി സ്വദേശി മക്കയില്‍ മരിച്ചു


Posted on: 11 Jan 2015



മക്ക : മലയാളി മക്കയില്‍ മരിച്ചു. കൊണ്ടോട്ടി കാന്തക്കാട് ജി .എം .യു .പി സ്‌കൂളിനു സമീപം എകളത്തില്‍ മൊയ്തീന്‍കുട്ടി ഹാജി (56 )ആണ് മരിച്ചത്. മൃതദേഹം മസ്ജിദുല്‍ ഹറമിലെ ജനാസനിസ്‌കാരത്തിനു ശേഷം ജന്നത്തുല്‍ മുഅല്ല ശ്മശാനത്തില്‍ ഖബറടക്കി.

20 വര്‍ഷമായി മക്കയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു . അവധി കഴിഞ്ഞ്‌നാട്ടില്‍ നിന്ന് 6 മാസം മുമ്പാണ് തിരിച്ചെത്തിയത് .


പിതാവ് :പരേതനായ വീരാന്‍കുട്ടി .മാതാവ്: കുഞ്ഞിക്കദിയ.ഭാര്യ :സൈനബ .മക്കള്‍ :അസ്മുല്‍ ഹൈകത്ത് ,ഫസീല , ശൈഷാദ് (ദുബൈ ).നജ്മ .മരുമക്കള്‍ :ജസീല ജന്നത്ത് ,കമാല്‍ ശരീഫ് ,റാഫി ,നൗഫല്‍ .സഹോദരങ്ങള്‍ .സൈതലവി ഹാജി .മുഹമ്മദ് കുട്ടി ,പരേതയായ ഫാത്തിമ .


നിയമനടപടികള്‍ക്കും മരണാന്തര കര്‍മങ്ങള്‍ക്കും ഐ .സി .എഫ് നേതാക്കളായ സൈദലവി സഖാഫി ,ഹനീഫ അമാനി .ബഷീര്‍ മുസ്ലിയാര്‍ അടിവാരം .ഉമ്മര്‍ ഹാജി .ലത്തീഫ് ഹാജി .എന്നിവര്‍ നേതൃത്വം നല്‍കി.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT