Story Dated: Sunday, January 11, 2015 01:45
കോഴിക്കോട്:ദേശീയ ഗെയിംസ് നടക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനു മുന്നില്‍ അപകട ഭീഷണിയായി കെ.എസ്.സി.ബി ട്രാന്‍സ്‌ഫോമര്‍. വി.ഐ.പി കള്‍ക്ക് വേണ്ടിയുള്ള കവാടത്തിനു വശം ചേര്‍ന്നും പ്രധാന കവാടത്തിനു അരികിലായുമാണ് ട്രാന്‍സ്‌ഫോമര്‍ . വി.ഐ.പി. കവാടം ടാക്‌സി സ്‌റ്റാന്‍ഡിനു പിറകിലായി സ്‌ഥാപിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ 50-ല്‍ അധികം ടാക്‌സി കാറുകള്‍ പാര്‍ക്ക് ചെയ്ുയന്ന സ്‌ഥലമായതു കൊണ്ട് ഇവിടെ കവാടം നിര്‍മ്മിക്കാന്‍ ടാക്‌സി തൊഴിലാളികള്‍ അനുവദിച്ചില്ല . തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ കവാടം ടാക്‌സിക്കാര്‍ക്ക് അസൗകര്യം ഉണ്ടാവാത്ത തരത്തില്‍ സ്‌റ്റാന്‍ഡിന്റെ അരികിലായി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇപ്പോഴുള്ള ഏക തടസം ഈ ട്രാന്‍സ്‌ഫോമറാണ്. ഇത് മാറ്റിസ്‌ഥാപിക്കാന്‍ കെ.എസ്.സി.ബി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിഉണ്ടായില്ല.
from kerala news edited
via IFTTT