Story Dated: Sunday, January 11, 2015 09:14
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ ഡല്‍ഹിയില്‍ 40 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയില്‍െ വസന്ത് കുഞ്ച് ഏരിയയിലെ അടഞ്ഞുകിടന്ന ഒരു നഴ്‌സറിക്ക് സമീപം അര്‍ദ്ധ നഗ്നയാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ട ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്ന വിധത്തിലാണ് മൃതദേഹം.
കയ്യും കാലും കെട്ടിയിട്ട് വസ്‌ത്രങ്ങള്‍ മുഷിഞ്ഞ് മുടി അലങ്കോലമായ നിലയില്‍ സമീപത്തെ കുറ്റിക്കാട്ടിലാണ് സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ കമ്പ് കുത്തിക്കേറ്റിയ നിലയിലാണ്. സംഭവം കൂട്ട ബലാത്സംഗമാണെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു. കൊല ചെയ്യപ്പെടുന്നതിന് മുമ്പായി ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായിരിക്കാമെന്ന് പോലീസ് പറഞ്ഞു.
മൂന്ന് കുട്ടികളുടെ മാതാവായ സ്‌ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാവിലെ എട്ടു മണിയോടെ സുരക്ഷാ ഗാര്‍ഡാണ് വിവരം പോലീസിനെ അറിയിച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണമടഞ്ഞ സ്‌ത്രീയ്‌ക്ക് 15 നും ഒമ്പതിനും ഇടയില്‍ പ്രായക്കാരായ മൂന്ന് പെണ്‍മക്കളുണ്ട്. എംബ്രോയ്‌ഡറി ജോലി ചെയ്‌തിരുന്ന സ്‌ത്രീയുടെ വരുമാനമായിരുന്നു വീടിന്റെ ഏക വരുമാനം. ഭര്‍ത്താവ് സെക്യുരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്നതിനിടയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അപകടത്തില്‍ പെട്ടു.
ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് പോകുമ്പോള്‍ സാധാരണ ഇവര്‍ക്ക് കൂട്ടായി പോയിരുന്നയാളെ പോലീസ് തെരയുന്നുണ്ട്. താമസിച്ചാല്‍ അമ്മയെ കൊണ്ടു വിടാറുള്ള തയ്യല്‍ക്കാരനോട് അമ്മയെ കുറിച്ച് തെരഞ്ഞപ്പോള്‍ വന്നില്ലെങ്കില്‍ പോയി നോക്കാന്‍ പത്തു മണിയോടെ ഇയാള്‍ പറഞ്ഞതായും ഇയാളുമായി അമ്മ തര്‍ക്കിക്കുന്നത് കണ്ടിരുന്നെന്നും എന്നാല എന്തിനാണെന്ന് തനിക്കറിയില്ലെന്നും മൂത്ത പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ ജോലി ചെയ്‌തിരുന്ന ഫാക്‌ടറിയിലെ സഹപ്രവര്‍ത്തകരെയും പോലീസ് ചോദ്യം ചെയ്‌തു വരികയാണ്.
പതിവ് പോലെ രാവിലെ 9.30 യോടെ ജോലിക്ക് പോയ ഇവരെ രാത്രി ഏറെ വൈകിയിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരഞ്ഞിരുന്നു. രാത്രി പത്തു മണി വരെ കാണാതായതിനെ തുടര്‍ന്ന് ഇവര്‍ പിതാവിനൊപ്പം വളരെ നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
from kerala news edited
via IFTTT