121

Powered By Blogger

Saturday, 10 January 2015

മണ്ണെണ്ണ വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ചു











Story Dated: Sunday, January 11, 2015 01:25


കൊല്ലം: ഔട്ട്‌ബോര്‍ഡ്‌ എന്‍ജിന്‍ ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിവരുന്ന മത്സ്യത്തൊഴിലാളികള്‍ക്കു പെര്‍മിറ്റ്‌ അനുസരിച്ചു നല്‍കിവന്നിരുന്ന മണ്ണെണ്ണയുടെ അളവില്‍ കുറവുവരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രതിഷേധിച്ചു. പ്രതിമാസം നല്‍കിവരുന്ന 125 ലിറ്റര്‍ മണ്ണെണ്ണ ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക്‌ ആശ്വാസമായിരുന്നു. ആവശ്യമായ മണ്ണെണ്ണ കൂടുതല്‍ വിലയ്‌ക്കു പൊതുവിപണിയില്‍നിന്നും എടുക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ കടബാധ്യത വര്‍ധിയ്‌ക്കുന്നു. സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ അധികാരികളുടെ പിടിപ്പുകേടുമൂലമാണ്‌ ഇതു സംഭവിച്ചത്‌. കുറവുവരുത്തിയ മണ്ണെണ്ണ തിരിച്ചുനല്‍കണമെന്നും അല്ലാത്തപക്ഷം പണിമുടക്കു സമരങ്ങള്‍ നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എസ്‌. ഫ്രാന്‍സിസ്‌, എ. ആന്‍ഡ്രൂസ്‌, എസ്‌. സ്‌റ്റീഫന്‍, എം. അംബ്രോസ്‌, എസ്‌. ജെയിംസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT