Story Dated: Sunday, January 11, 2015 05:53

കുഴല്‍മന്ദം: ചൂലനൂര്‍ ഏരുകുളത്ത് ഉത്സവപറമ്പില്‍ കതിന പൊട്ടിക്കുന്നതിനിടെ വെടിമരുന്നിനു തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പെരുങ്ങോട്ടുകുറിശി ചൂലനൂര്‍ വെങ്കലത്ത്‌പ്പടിയില്‍ ഗിരീഷ്(28) ആണ് മരിച്ചത്. ഇതേ അപകടത്തില്‍ പൊള്ളലേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗിരീഷിന്റെ പിതാവ് രാമന്‍(62) കഴിഞ്ഞ ബുധനാഴ്‌ച മരിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗിരീഷ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഗിരീഷിനും, അച്‌ഛന്‍ രാമനും പുറമെ സുഹൃത്ത് തുമ്പയാംകുന്നില്‍ ഹരിദാസനുമാണ് പരുക്കേറ്റിരുന്നത്. ഹരിദാസന്‍ ഇപ്പോഴും തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഗിരീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അരമണിക്കൂറോളം പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കാരിച്ചു. ലക്ഷ്‌മിയാണ് മരിച്ച ഗിരീഷിന്റെ മാതാവ്. സഹോദരങ്ങള്‍: രാധാകൃഷ്‌ണന്‍, ചന്ദ്രന്‍, അനീഷ്.
from kerala news edited
via
IFTTT
Related Posts:
വി.അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും വി.അന്തോനീസിന്റെ നൊവേനയും ദിവ്യബലിയുംPosted on: 09 Mar 2015 മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ വിശുദ്ധഅന്തോനീസിന്റെ നൊവേനയും ദിവ്യബലിയും മാര്‍ച്ച് 10 ന് നടക്കും. നോര്‍ത്തെന്‍ഡിലെ സെന്റ് ഹില്‍ഡസ് ദേവാലയത്തില്‍ രാത്രി 7 മണ… Read More
ദിലീപ് ചിത്രത്തില്‍ ഷക്കീലയും സന്തോഷ് പണ്ഡിറ്റും സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായിരുന്ന ശ്രീബാല.കെ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ഷക്കീലയും സന്തോഷ് പണ്ഡിറ്റും. മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് ഷൂട്ടിങ് തുടങ്ങുന്ന സിനിമ ഇ ഫോര്‍ എന്റര്‍ടെയിന്… Read More
ഹൗ ഓള്‍ഡ് ആര്‍ യു ഇനി 36 വയതിനിലെ 36 വയതിനിലെ. ഹൗള്‍ ഓള്‍ഡ് ആര്‍ യു എന്ന ഹിറ്റ് ചിത്രം തമിഴിലേക്കെത്തുന്നത് ഈ പേരിലാണ്. മലയാളത്തില്‍ മഞ്ജുവാര്യരുടെ തിരിച്ചുവരവിന് വേദിയായ ചിത്രം തമിഴില്‍ ജ്യോതികയുടെ തിരിച്ചുവരവാണ് ആഘോഷമാക്കുന്നത്.സിനിമയില്‍ മഞ്ജുവിന്റ… Read More
ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനംPosted on: 09 Mar 2015 സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റി പ്രസി.അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട, ഭാരവാഹികളായ മനു സ… Read More
ആസാം വിദ്യാര്‍ത്ഥിയെ കള്ളനെന്ന് തെറ്റിദ്ധരിച്ച് തല്ലിച്ചതച്ചു Story Dated: Monday, March 9, 2015 12:47ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണം തലസ്‌ഥാനത്ത് വീണ്ടും. 21 കാരനായ ആസാം വിദ്യാര്‍ത്ഥിയെ കള്ളനെന്ന് തെറ്റിദ്ധരിച്ചു ആള്‍ക്കാര്‍ തല… Read More