Story Dated: Sunday, January 11, 2015 01:27
കല്‍പ്പറ്റ: വെണ്ണിയോട് ടൗണിലെ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വെണ്ണിയോട്, കോട്ടത്തറ ലോക്കല്‍കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. 201415 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ നവീകരണത്തിനായി വകയിരുത്തി ടെന്‍ഡര്‍ ക്ഷണിച്ച് പണിയാരംഭിച്ച റോഡ് കോണ്‍ഗ്രസ്സുകാര്‍ പണി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് ശോച്യാവസ്‌ഥയിലായതെന്ന് സമരക്കാര്‍ ആരോപിച്ചു.
ടൗണ്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം വരെയുള്ള 500 മീറ്റര്‍ ദൂരമാണ് വീതികൂട്ടുന്നത്. എന്നാല്‍ പണി നടക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് ഓഫീസ് സ്‌ഥിതിചെയ്യുന്ന സ്‌ഥലത്ത് വീതികൂട്ടല്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് മൂന്നാഴ്‌ചയായി പണി നിര്‍ത്തിയിരിക്കുകയാണ്. ഗതാഗതയോഗ്യമായിരുന്ന റോഡ് കുത്തിപ്പൊളിച്ചതോടെ കാല്‍നടയാത്രപോലും ദുഷ്‌കരമായിരിക്കുകയാണ്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങള്‍പോലും അട്ടിമറിക്കപ്പെടുന്നതിനെതിരെയാണ് സി.പി.എം റോഡ് ഉപരോധിച്ചത്. രാവിലെ ഒന്‍പതിനാരംഭിച്ച ഉപരോധം സി.പി.എം ജില്ലാ കമ്മിറ്റയംഗം എം. മധു ഉദ്‌ഘാടനം ചെയ്‌തു. വി.എന്‍ ഉണ്ണികൃഷ്‌ണന്‍, എം.ബാലഗോപാലന്‍, ആന്റണി വര്‍ക്കി, വി.ജെ ജോസ്, മനോജ് ബാബു, ബിജു എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT