121

Powered By Blogger

Saturday, 10 January 2015

ഡല്‍ഹി പോലീസിന്‌ അനുമതി കിട്ടി; സുനന്ദയുടെ ആന്തരീകാവയവങ്ങള്‍ ലണ്ടനിലേക്ക്‌









Story Dated: Sunday, January 11, 2015 08:31



mangalam malayalam online newspaper

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആന്തരീകാവയവങ്ങള്‍ പരിശോധനയ്‌ക്കായി വിദേശത്തേക്ക്‌ അയയ്‌ക്കും. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന്‌ ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി ലഭിച്ചതായിട്ടാണ്‌ സൂചനകള്‍. സുനന്ദയുടെ ശരീരത്തെ മുറിവുകള്‍ മരണത്തിനു കാരണമായവ അല്ലെന്നാണ്‌ പ്രാഥമികാനേ്വഷണ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്‌.


വിഷം ഉള്ളില്‍ ചെന്നാണ്‌ മരണം നടന്നതെന്ന്‌ വ്യക്‌തമായ സാഹചര്യത്തില്‍ ഇത്‌ എന്താണെന്ന്‌ കണ്ടെത്തുന്നതിനായിട്ടാണ്‌ അവയവങ്ങള്‍ ലണ്ടനിലെ ഫോറന്‍സിക്‌ ലാബിലേക്ക്‌ സാമ്പിളുകള്‍ അയയ്‌ക്കുന്നത്‌. സുനന്ദയുടെ ശരീരത്ത്‌ 15 മുറിവുകളാണ്‌ കണ്ടെത്തിയത്‌. ഇതില്‍ ഒന്ന്‌ കുത്തി വെച്ചതിന്റെയാണ്‌. മറ്റ്‌ അസുഖമോ ശാരീരിക അവശതയോ ഇല്ലാതിരുന്ന സുനന്ദയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നു തന്നെയാണെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ പറയുന്നത്‌.


ശരീരത്തിലെ മുറിവുകള്‍ മരണത്തിന്‌ ഇടയാക്കുന്നതായിരുന്നില്ല. ഏതോ മൂര്‍ച്ചയുള്ള ഉപകരണം കൊണ്ട്‌ ഉണ്ടായവയാണിത്‌. ഇവ മരണത്തിനു നാലുദിവസം മുതല്‍ 12 മണിക്കൂര്‍ മുന്‍പു വരെയുള്ള സമയത്ത്‌ ഉണ്ടായതുമാണ്‌. കടുത്ത ബലപ്രയോഗത്തിലാണ്‌ ഇവ സംഭവിച്ചിരിക്കുന്നത്‌. കൈയിലെ ഒരു മുറിവ്‌ പല്ലുകൊണ്ട്‌ ഉണ്ടായതാണ്‌. മറ്റൊരു മുറിവു കുത്തിവയ്‌പിന്റേതാണ്‌.










from kerala news edited

via IFTTT