121

Powered By Blogger

Saturday, 10 January 2015

ബസ്‌ പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; പാകിസ്‌ഥാനില്‍ 57 മരണം









Story Dated: Sunday, January 11, 2015 10:13



mangalam malayalam online newspaper

കറാച്ചി: പാകിസ്‌ഥാനില്‍ ബസ്‌ പെട്രോള്‍ ടാങ്കറുമായി നടന്ന കൂട്ടിയിടിയിലും ഇതേ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലും 57 മരണം. മരണമടഞ്ഞവരില്‍ സ്‌ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. കറാച്ചിയില്‍ ഇന്ന്‌ പുലര്‍ച്ചെയായിരുന്നു അപകടം. മൃതദേഹങ്ങളില്‍ പലതും കത്തിപ്പോയെന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായി പോയെന്നും മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നും വിവരമുണ്ട്‌. നാമമാത്ര യാത്രക്കാര്‍ രക്ഷപ്പെട്ടു.


ഡി എന്‍ എ ടെസ്‌റ്റ് വഴിയാണ്‌ പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്‌. മോശമായ റോഡില്‍ സൈഡ്‌ തെറ്റിവന്ന ടാങ്കര്‍ ബസില്‍ ഇടിക്കുകയായിരുന്നു. 60 ലധികം യാത്രക്കാരുമായി കറാച്ചിയില്‍ നിന്നും ശിക്കാര്‍പൂര്‍ നഗരത്തിലേക്ക്‌ പോയ ബസിലാണ്‌ ടാങ്കര്‍ വന്നിടിച്ചത്‌. തീ പടരുന്നതിന്‌ മുമ്പ്‌ ബസിന്റെ ജനാലവഴി പുറത്ത്‌ ചാടിയവരാണ്‌ രക്ഷപ്പെട്ടവര്‍. മിക്കവാറും ശരീരങ്ങള്‍ കത്തിപ്പോകുകയും പരസ്‌പരം ഒട്ടിപ്പോകുകയുമൊക്കെ ചെയ്‌തതായും കറാച്ചിയിലെ ജിന്നാ ഹോസ്‌പിറ്റിലിലെ ഡോക്‌ടര്‍മാര്‍ പറഞ്ഞു.


അമ്മമാരോട്‌ ഒട്ടിപ്പിടിച്ച നിലയില്‍ ആറു കുട്ടികളുടെ ശരീരം വേര്‍പെടുത്തുന്നത്‌ ഏറെ ദുഷ്‌ക്കരമായിരുന്നെന്നും ഇവര്‍ പറഞ്ഞു. പരിക്കേറ്റവരെ കണ്ടെത്താനും മൃതശരീരങ്ങള്‍ നീക്കാനും രക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ പാക്‌ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. മൂന്ന്‌ മാസത്തിനിടെ പാകിസ്‌ഥാനിലുണ്ടാകുന്ന രണ്ടാമത്തെ വലിയ റോഡപകടമാണ്‌ ഇത്‌. കഴിഞ്ഞ നവംബറില്‍ ട്രക്കുമായി ബസ്‌ കൂട്ടിയിടിച്ച്‌ സ്‌ത്രീകളും കുട്ടികളുമടക്കം 57 പേര്‍ മരണമടിഞ്ഞിരുന്നു. അതിന്‌ മുമ്പ്‌ ഏപ്രിലില്‍ 42 പേരാണ്‌ സിന്ധിലെ അപകടത്തില മരിച്ചത്‌.










from kerala news edited

via IFTTT