121

Powered By Blogger

Saturday, 10 January 2015

ബിയറിനു തണുപ്പന്‍ കച്ചവടം; വിദേശമദ്യം വിറ്റാല്‍ പണികിട്ടും









Story Dated: Sunday, January 11, 2015 07:14



mangalam malayalam online newspaper

കോട്ടയം: വില കൂടുതല്‍, കൂട്ടുകാരുമൊന്നിച്ച്‌ ഒന്നു വീശണമെങ്കില്‍ പോക്കറ്റ്‌ കാലിയുമാകും, ജില്ലയുടെ വിവിധ സ്‌ഥലങ്ങളില്‍ ആരംഭിച്ച ബിയര്‍വൈന്‍ പാര്‍ലറുകളില്‍ തണുപ്പന്‍ കച്ചവടമെന്നു സൂചന. ബിവറേജ്‌ ഔട്ട്‌ലറ്റുകളില്‍ വിദേശമദ്യവും ബീയറും ലഭിക്കുമെന്നതിനാല്‍ പുതിയ പാര്‍ലറുകളില്‍ പോയിരുന്നു കൂടിയ വിലയ്‌ക്കു ബീയര്‍ കഴിക്കുന്നതിനോടു പലര്‍ക്കും താല്‍പര്യമില്ല. ബീയര്‍ പാര്‍ലറുകളില്‍ എത്തുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്‌. ജോലി സമ്പാദിച്ചവരും ലഭിക്കാത്തവരും ഇതില്‍പ്പെടും.


ബിവറേജസ്‌ ഔട്ട്‌ലറ്റുകളിലേതിനേക്കാള്‍ ഇരട്ടിവില നല്‍കേണ്ടിവരുന്നതോടെ ഇവരും പുതിയ പാര്‍ലറുകള്‍ക്കുനേരേ മുഖം തിരിക്കുകയാണ്‌.

കൂട്ടുകാരുമൊത്തു കമ്പനികൂടുന്ന ഇവര്‍ കൂടുതല്‍ തുക നല്‍കി പാര്‍ലറുകളില്‍ എത്താന്‍ വിമുഖത കാട്ടുന്നതായും ജീവനക്കാര്‍തന്നെ പറയുന്നു. അതേ സമയം ബീയര്‍ പാര്‍ലറുകളില്‍ വിദേശമദ്യം വില്‍ക്കുകയോ ഉപഭോക്‌താക്കള്‍ കൊണ്ടുവന്നു കുടിയ്‌ക്കുകയോ ചെയ്‌താല്‍ കടുത്തശിക്ഷ ലഭിക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞു. പാര്‍ലറുകളിലിരുന്ന്‌ ആരെങ്കിലും വിദേശമദ്യം കഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസ്‌ 50,000 രൂപ പിഴ ചുമത്തും. ബീയര്‍ പാര്‍ലര്‍ ലൈസന്‍സിയോ ജീവനക്കാരോ മദ്യം പാര്‍ലറില്‍ വിറ്റാല്‍ ക്രിമിനല്‍ കുറ്റമാണ്‌. ഇതു ലൈസന്‍സ്‌ നഷ്‌ടപ്പെടുത്തുവാന്‍ ഇടവരുത്തും.


അതേ സമയം ജില്ലയില്‍ പൂട്ടിയ 50 ബാറുകളും ബിയര്‍ പാര്‍ലറുകളായി മാറുന്ന സാഹചര്യത്തില്‍ ലൈസന്‍സികള്‍ക്കു കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നു വ്യക്‌തം. കോട്ടയത്തു കഴിഞ്ഞദിവസം തുറന്ന ബീയര്‍ പാര്‍ലറില്‍ 22 കെയ്‌സ്‌ ബീയര്‍ മാത്രമാണു വിറ്റുപോകുന്നത്‌. ഒരു കുപ്പിയില്‍നിന്നു ശരാശരി 40 രൂപയാണു പാര്‍ലറുകള്‍ക്കു ലഭിക്കുന്നത്‌. വാടക, വൈദ്യുതി, വെള്ളം, ശമ്പളം എന്നിവ കണക്കാക്കിയാല്‍ പാര്‍ലറുകളുടെ നടത്തിപ്പുതന്നെ അവതാളത്തിലാണ്‌. പാര്‍ലറുകളില്‍ ഭക്ഷണം വിളമ്പിയും ചിലര്‍ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ബിസിനസില്‍ കാര്യമായ പുരോഗതിയില്ലെന്ന്‌ ഇവര്‍ പറയുന്നു.










from kerala news edited

via IFTTT