Story Dated: Sunday, January 11, 2015 11:13
ഇടുക്കി: വിഭാഗീകതയുടെ കടുത്ത ശബ്‌ദമുയര്‍ന്ന ഇടുക്കി സിപിഎം ജില്ല സമ്മേളനത്തില്‍ സമവായം. വി എസ് അനുകൂലികളായ ചിലരെ ജില്ലാക്കമ്മറ്റിയില്‍ നില നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് സമവായമുണ്ടായത്. സ്‌ഥാനം ഒഴിയുന്ന എം എം മണിക്ക് പകരം കെ കെ ജയചന്ദ്രന്‍ എംഎല്‍എ ജില്ലാ സെക്രട്ടറിയായേക്കും. അനാരോഗ്യം കാട്ടിയുള്ള ജയചന്ദ്രന്റെ അപേക്ഷ പരിഗണിക്കപ്പെട്ടിട്ടില്ല. സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റിലാണ് സമവായമുണ്ടായത്.
നേരത്തേ വിഭാഗീകതയുടെ പേരില്‍ പാര്‍ട്ടി കുറ്റപത്രം സമര്‍പ്പിച്ച വി എസ് അനുകൂലികള്‍ എന്‍ വി ബേബി, എന്‍ ശിവരാജന്‍ എന്നിവരെ വിഎസിന്റെ ഇടപെടലോടെയാണ് ജില്ലാക്കമ്മറ്റിയില്‍ നിലനിര്‍ത്തിയത്. അതേസമയം അഞ്ചുപേരെ ജില്ലാക്കമ്മറ്റിയില്‍ നിന്നും ഒഴിവാക്കും. എസ് സുന്ദരമാണിക്യം, കെ കെ ദാമോദരന്‍, ആന്റപ്പന്‍ എം ജേക്കബ്, എസ് പാല്‍രാജ്, എംഎം സോമന്‍ എന്നിവരാണ് തെറിക്കുക. സമ്മേളനത്തിന്റെ ആദ്യദിനം പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ചര്‍ച്ചയിലും വി.എസിനെയും അനുകൂലികളെയും ശക്‌തമായി വിമര്‍ശിച്ചിരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ബേബിയേയും ശിവരാജനേയും രൂക്ഷമായി വിര്‍ശിക്കുകയും ചെയ്‌തിരുന്നു.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്താന്‍ ഇരുവരും ശ്രമിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.നിലവിലെ ജില്ലാ സെക്രട്ടറി എം.എം.മണി ഇരുവരെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. ്‌എന്നാല്‍ ഔദ്യോഗികപക്ഷ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്നലെ വി.എസ്.വിഭാഗം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും ഔദ്യോഗികപക്ഷത്തെ പ്രമുഖരായ എസ്.രാജേന്ദ്രന്‍ എം.എല്‍.എ, പി.എന്‍.വിജയന്‍, പി.എസ്.രാജന്‍, എന്നിവര്‍ക്കെതിരെ പേരെടുത്ത വിമര്‍ശനം വി.എസ്.പക്ഷം ഉയര്‍ത്തി. എസ്.രാജേന്ദ്രന്‍ എം.എല്‍.എ ബുര്‍ഷ്വാ സ്വഭാവം കാണിക്കുന്ന നേതാവാണന്നും. മൂന്നാറിലെ സംഘടിത കൈയേറ്റങ്ങള്‍ക്ക് ഇയാളുടെ ഒത്താശയുണ്ടെന്നും, എം.എല്‍.എയുടെ സ്വത്തു വിവരം പാര്‍ട്ടി അനേ്വഷിക്കണമെന്നും ആവശ്യമുയര്‍ന്നു.
പി.എസ്.രാജന്‍ പീരുമേട് ടീ കമ്പനി സമരത്തില്‍ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചെന്ന് തെളിഞ്ഞിട്ടും പേരിനു മാത്രമാണ് നടപടിയുണ്ടായത്. ഈ സ്‌ഥാനത്ത് വി.എസ്.പക്ഷ നേതാക്കളാണെങ്കില്‍ തലയരിഞ്ഞേക്കുമെന്നും വി.എസ്. വിഭാഗം ആരോപിച്ചപ്പോള്‍ ഔദ്യോഗിക പക്ഷം എതിര്‍പ്പുമായി എണീറ്റതാണ് വാക്കു തര്‍ക്കത്തിനിടയാക്കിയത്.തുടര്‍ന്ന് പിണറായി വിജയന്‍ ഇടപെട്ട് പേരെടുത്തുള്ള വിമര്‍ശനങ്ങള്‍ പാടില്ലെന്ന് അറിയിച്ചു.
ഇതിനിടയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളിലൊരാള്‍ ആവേശത്തില്‍ വി.എസ്. അനുകൂല മുദ്രാവാക്യം വിളിച്ചത്. സംഭവം വിവാദമായതോടെ താക്കീതു നല്‍കി ഈ പ്രശ്‌നവും ഒതുക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ഔദ്യോഗികപക്ഷത്തിലെ വിമതപക്ഷവും ചേര്‍ന്നതോടെ സംഭവം കൂടുതല്‍ വിവാദമായി.
from kerala news edited
via IFTTT