121

Powered By Blogger

Saturday, 10 January 2015

വിവരാവകാശ കമ്മീഷന്‌ റിപ്പോര്‍ട്ടില്ല; സര്‍ക്കാരിന്‌ കാത്തിരിപ്പ്‌ മാത്രം









Story Dated: Sunday, January 11, 2015 10:39



mangalam malayalam online newspaper

തിരുവനന്തപുരം: പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്‌ഥാനത്തെ വിവരാവകാശ കമ്മീഷന്‍ രണ്ടു വര്‍ഷമായി സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നില്ലെന്ന്‌ വാര്‍ത്ത. എല്ലാ വര്‍ഷവും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നിരിക്കെ 2012 മുതല്‍ സര്‍ക്കാരിലെ വിവിധ വകുപ്പുകളും വിവരാവകാശ കമ്മീഷനും ഇക്കാര്യത്തില്‍ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.


ഇരുപത്തഞ്ചാം വകുപ്പ്‌ പ്രകാരം അപേക്ഷകള്‍ എത്ര, അതിന്‌ മറുപടി നല്‍കിയവയെത്ര തുടങ്ങി എല്ലാ വര്‍ഷവും ഓരോ വകുപ്പുകള്‍ വിവരാവകാശ രേഖകള്‍ സംബന്ധിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ കമ്മീഷനു നല്‍കേണ്ടതുണ്ട്‌. ഈ റിപ്പോര്‍ട്ട്‌ കമ്മീഷന്‍ നിയമസഭയുടെ മേശപ്പുറത്ത്‌ വെയ്‌ക്കുകയും അതിന്മേല്‍ ചര്‍ച്ച വരേണ്ടതുമുണ്ട്‌. ഇനി വകുപ്പുകള്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നതില്‍ അലംഭാവം കാട്ടിയാല്‍ അത്‌ ചോദിച്ചു വാങ്ങേണ്ട ജോലിയും കമ്മീനുണ്ട്‌. എന്നാല്‍ രണ്ടു വര്‍ഷമായി കമ്മീഷന്‍ എല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്‌.


വകുപ്പുകള്‍ ഇക്കാര്യത്തില്‍ സഹകരിക്കുന്നില്ലെന്നാണ്‌ ന്യായീകരണം. ഇതോടെ നിയമത്തിന്റെ സുതാര്യത നഷ്‌ടമായെന്നാണ്‌ ആരോപണം.നിയമത്തിന്റെ സുതാര്യത ഉറപ്പാക്കി ജനപ്രതിനിധികളും ജനങ്ങളും അറിയേണ്ട കാര്യത്തില്‍ 18 ലധികം വകുപ്പുകളാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടില്ലാത്തത്‌. 2013 ല്‍ ഒരുവകുപ്പും റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നില്ല.










from kerala news edited

via IFTTT