Story Dated: Sunday, January 11, 2015 01:46
നാദാപുരം: റോഡിലിറക്കിയ മെറ്റല്‍ ജനത്തിന് ഭീഷണിയായി. വെളളൂര്‍ റോഡില്‍ പഞ്ചായത്ത് നടപ്പാത നിര്‍മ്മാണത്തിനിറക്കിയ മെറ്റലാണ് കാല്‍ നട യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ഭീഷണിയായത്‌്. മെറ്റല്‍ ഓരം ചേര്‍ന്നിറക്കാതെ ഏതാണ്ട് മധ്യത്തിലായി ഇരക്കിയതാണ് ഭീഷണിക്ക് കാരണം. വാഹനങ്ങള്‍ മെറ്റല്‍ കൂനയില്‍ കയറി അപകടം പിണയുന്നത് നിത്യ സംഭവമായി.
ഇന്നലെ പുലര്‍ച്ചെ നാദാപുരം പറപ്പട്ടോളി സ്വദേശി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മെറ്റല്‍ കൂമ്പാരം ശ്രദ്ധയില്‍പ്പെടാതെ ബൈക്ക് മെറ്റല്‍ കൂമ്പാരത്തില്‍ കയറി മറിഞ്ഞ് സാരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ലോറിയില്‍ കൊണ്ടുവന്ന മെറ്റല്‍ നടുറോഡിലിറക്കി സ്‌ഥലം വിടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ കരാറുകാരനെ വിളിച്ച് വരുത്തി മെറ്റല്‍ അരികിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടങ്കിലും അതേപടി റോഡില്‍ കിടക്കുകയാണ്. ഇത് കൂടുതല്‍ അപകടത്തിനിടയാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
from kerala news edited
via IFTTT