121

Powered By Blogger

Saturday, 10 January 2015

സിവില്‍സപ്ലൈസ്‌ ഔട്ട്‌ലെറ്റ്‌ പൂട്ടാന്‍ നീക്കം; പ്രതിഷേധം വ്യാപകമാകുന്നു











Story Dated: Sunday, January 11, 2015 01:27


തൃശൂര്‍: രാമവര്‍മപുരം പോലീസ്‌ അക്കാദമിയിലെ സിവില്‍ സപ്ലൈസ്‌ ഔട്ട്‌ലെറ്റ്‌ പൂട്ടുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നു. മാവോയിസ്‌റ്റു ഭീഷണിയുടെ പേരില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ നൂറുകണക്കിന്‌ പേര്‍ ആശ്രയിക്കുന്ന ഔട്ട്‌ലെറ്റ്‌ പൂട്ടുന്നത്‌. തൃശൂര്‍ നഗരം കഴിഞ്ഞാല്‍ ഈ മേഖലയിലുള്ള ഏക ഔട്ട്‌ലെറ്റാണ്‌ പോലീസ്‌ അക്കാദമിയിലേത്‌. മറ്റു സംവിധാനങ്ങള്‍ ഒരുക്കാതെയാണ്‌ ഇത്തരമൊരു നീക്കമെന്ന്‌ നാട്ടുകാര്‍ പറയുന്നു. നീക്കത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം. പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പ്രകടനം നടത്തിയിരുന്നു.










from kerala news edited

via IFTTT