121

Powered By Blogger

Saturday, 10 January 2015

വൈകുണ്‌ഠം, ബാലുശേരി കോട്ട ക്ഷേത്രോത്സവങ്ങള്‍ക്ക്‌ കൊടിയേറി











Story Dated: Sunday, January 11, 2015 01:46


ബാലുശേരി: വൈകുണ്‌ഠം മഹാവിഷ്‌ണു ക്ഷേത്രോത്സവത്തിന്‌ കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ന്‌ ഗണപതിഹോമം, വിഷ്‌ണുപൂജ, ദീപാരാധന എന്നിവ നടക്കും. നാളെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം ഉത്സവത്തിന്റെ ഭാഗമായി നടക്കും. ഉത്സവം വ്യാഴാഴ്‌ച സമാപിക്കും. ബാലുശേരി. ബാലുശേരി കോട്ട ക്ഷേത്രോത്സവത്തിന്‌ കൊടിയേറി. പരദേശി ബ്രാഹ്‌മണരുടെ നേതൃത്വത്തിലാണ്‌ ചടങ്ങ്‌ നടന്നത്‌. 13-ാം തിയതി ക്ഷേത്രസോപാനം പിച്ചളയില്‍ പൊതിഞ്ഞതിന്റെ സമര്‍പ്പണവും നടക്കും.










from kerala news edited

via IFTTT