121

Powered By Blogger

Tuesday, 13 January 2015

തെലുങ്ക് സിനിമ നിര്‍മ്മാതാവ് വി.ബി രാജേന്ദ്രപ്രസാദ് അന്തരിച്ചു









ഹൈദരബാദ്: പ്രശസ്ത തെലുങ്ക് സിനിമ നിര്‍മ്മാതാവും സംവിധായകനുമായ വി.ബി രാജേന്ദ്രപ്രസാദ്(82) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ ജനിച്ച രാജേന്ദ്ര പ്രസാദ് 50 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ മുപ്പതോളം സിനിമ നിര്‍മ്മിച്ചു. ഹിന്ദിയിലും, തമിഴിലും ഏതാനും ചിത്രങ്ങളെടുത്തിട്ടുണ്ട്.

അക്കിനേനി നാഗേശ്വര റാവുവുമായി ചേര്‍ന്ന് അദ്ദേഹം നിരവധി ചിത്രങ്ങളെടുത്തു. അദ്ദേഹത്തിന്റെ ആരാധന, ദസറ ബുല്ലുഡു, അത്മ ബലം തുടങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു.


അന്താസുലു എന്ന ചിത്രത്തിന് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. തെലുങ്ക് സിനിമയിലെ മുന്‍നിര താരമായ ജഗപതി ബാബു മകനാണ്.











from kerala news edited

via IFTTT

ഏഷ്യാനെറ്റ് ചലച്ചിത്ര അവാര്‍ഡ്: മമ്മൂട്ടി മികച്ച നടന്‍, മഞ്ജു വാര്യര്‍ നടി











മികച്ച നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് മമ്മൂട്ടിക്ക് (വര്‍ഷം). മഞ്ജു വാര്യരാണ് മികച്ച നടി (ഹൗ ഓള്‍ഡ് ആര്‍ യു). 'ഇയ്യോബിന്റെ പുസ്തക'മാണ് മികച്ച സിനിമ. മോഹന്‍ലാലിനെയും മുകേഷിനെയും ചടങ്ങില്‍ ആദരിച്ചു.

മറ്റ് അവാര്‍ഡുകള്‍ ഇവയാണ്: ജനപ്രിയ നായകന്‍ ബിജു മേനോന്‍ (വെള്ളിമൂങ്ങ), ജനപ്രിയ നായിക നസ്രിയ (ഓം ശാന്തി ഓശാന), സ്വഭാവ നടന്‍ അനൂപ് മേനോന്‍ (1983), സ്വഭാവ നടി ആശ ശരത് (വര്‍ഷം), സഹ നടന്‍ ടിനി ടോം (വെള്ളിമൂങ്ങ), സഹ നടി പാര്‍വതി (ബാംഗ്ലൂര്‍ ഡെയ്‌സ്), മികച്ച വില്ലന്‍ ജയസൂര്യ (ഇയ്യോബിന്റെ പുസ്തകം), ഹാസ്യ നടന്‍ സുരാജ് വെഞ്ഞാറമൂട് (കസിന്‍സ്), പുതുമുഖ നടന്‍ ഫര്‍ഹാന്‍ ഫാസില്‍ (ഞാന്‍ സ്റ്റീവ് ലോപ്പസ്), പുതുമുഖ നടി നിക്കി ഗല്‍റാണി (വെള്ളിമൂങ്ങ), ബാലതാരം അമൃത അനില്‍ (ഹൗ ഓള്‍ഡ് ആര്‍ യു), താരജോടി വിനീത് ശ്രീനിവാസന്‍നമിത പ്രമോദ് (ഓര്‍മയുണ്ടോ ഈ മുഖം), തിരക്കഥ ഗോപന്‍ ചിദംബരം (ഇയ്യോബിന്റെ പുസ്തകം), സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ (ബാംഗ്ലൂര്‍ ഡെയ്‌സ്, 1983), ഗായകന്‍ ഹരിചന്ദ്രന്‍ (ബാംഗ്ലൂര്‍ ഡെയ്‌സ്), ഗായിക ശ്വേത മോഹന്‍ (ഒറ്റമന്ദാരം), എഡിറ്റര്‍ ബീന പോള്‍ (മുന്നറിയിപ്പ്), സ്‌പെഷല്‍ ജൂറി അവാര്‍ഡ് ലാല്‍ (ഇയ്യോബിന്റെ പുസ്തകം), സംവിധായകന്‍ വേണു (മുന്നറിയിപ്പ്), ജനപ്രിയ ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്.


കുഞ്ചാക്കോ ബോബന്‍ യൂത്ത് ഐക്കണായും ദുല്‍ക്കര്‍ സല്‍മാന്‍ സ്റ്റാര്‍ ഓഫ് ദി ഇയറായും ഫഹദ് ഫാസില്‍ പെര്‍ഫോമര്‍ ഓഫ് ദി ഇയറായും ജയറാം ഏഷ്യാനെറ്റ് ഗോള്‍ഡന്‍ സ്റ്റാറായും തിരഞ്ഞെടുക്കപ്പെട്ടു.











from kerala news edited

via IFTTT

ചരമം - സി. ജെ. മാത്യു(ബേബി, ഡാലസ്)







ഡാലസ്: മീനടംചിറയില്‍ വേങ്ങമൂട്ടില്‍ സി. ജെ.മാത്യു (82) ഡാലസില്‍ അന്തരിച്ചു. മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകാംഗമാണ്. ഭാര്യ തോട്ടക്കാട് തണുങ്ങും പൊതിക്കല്‍ കിഴക്കേമുറിയില്‍ ഏലിയാമ്മ മാത്യു (പെണ്ണമ്മ).

ജോണ്‍ സിമാത്യു (സാബു), ചെറിയാന്‍ മാത്യു(സജി), മറിയാമ്മ തൈമുറിയില്‍ (സാലിക്കുട്ടി) എന്നിവര്‍ മക്കളും ആനിക്കാട് തൈമുറിയില്‍ തോമസ് ഫിലിപ്പ്, കൊല്ലാട് കൊടുവത്ത് മോളി, പയ്യപ്പാടി പുള്ളിയില്‍ ലിജിമോള്‍ എന്നിവര്‍ മരുമക്കളുമാണ്. (എല്ലാവരും ഡാലസില്‍).

ജനവരി 16-ന് വൈകീട്ട് 6 മുതല്‍ 9 വരെ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ഇടവകയില്‍ പൊതുദര്‍ശനത്തിനും ആദരാജ്ഞലികള്‍ സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. (11555 ലൂണാറോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്).

സംസ്‌കാര ശുശ്രൂഷകള്‍ ജനവരി 17 ന് രാവിലെ 10 മണിക്ക് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകയില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് കോപ്പേല്‍ ഫ്രീപോര്‍ട്ട് പാര്‍ക്ക്‌വേയിലുള്ള റോളിംഗ് ഓക്ക് സെമിത്തേരിയിലെ മാര്‍ത്തോമാ ഗാര്‍ഡനില്‍ സംസ്‌കാരം നടത്തുന്നതുമാണ്. (400 സൗത്ത് ഫ്രീപോര്‍ട്ട് പാര്‍ക്ക്‌വേ, കോപ്പേല്‍, ടെക്‌സസ് 75019).



കൂടുതല്‍ വിവരങ്ങള്‍ക്ക്:


തോമസ് ഫിലിപ്പ് - 9728637418





വാര്‍ത്ത അയച്ചത് : ആന്‍ഡ്രൂസ്അഞ്ചേരി










from kerala news edited

via IFTTT

ഗംഗ ശവക്കൂനയാകുന്നു; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്









Story Dated: Wednesday, January 14, 2015 10:04



mangalam malayalam online newspaper

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഗംഗ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കുന്ന വിധത്തില്‍ നദി ശവക്കൂനയാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഉന്നാവോയ്ക്കും മധ്യേ 108 ഓളം ശവങ്ങള്‍ ഒഴുകിയെത്തിയെന്നാണ് കണക്ക്. മോക്ഷപ്രാപ്തിക്കായി ഗംഗയില്‍ മൃതദേഹം നിമജ്ജനം ചെയ്യുന്നത് പതിവാണെങ്കിലും അടുത്തകാലത്ത് ഉയര്‍ന്നുവന്ന നിരക്കാണ് അധികൃതരെ അമ്പരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കാണ്‍പൂര്‍, ഉന്നാവോ തദ്ദേശ ഭരണകൂടങ്ങള്‍ ഉത്തരവിട്ടു.


ജലനിരപ്പ് കുറഞ്ഞ് ഒഴുക്കു നിലച്ചതും ശവങ്ങള്‍ ഒഴുകിപ്പോകാതെ കൂടിക്കിടക്കുന്നതിന് ഇടയാക്കുന്നുണ്ടെന്ന് ഉന്നാവോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സരയൂ പ്രസാദ് പറഞ്ഞു. അഴുകിയ ശവശരീരങ്ങള്‍ തെരുവുനായ്ക്കളും പക്ഷികളും വലിച്ചുകീറി ഭക്ഷിച്ച നിലയിലുമാണ്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് സംസ്‌കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും പകര്‍ച്ചവ്യാധിക്കുള്ള സാധ്യതയില്ലെന്നും ഭരണകൂടം വ്യക്തമാക്കി. ചില പരിസ്ഥിതി സംഘടനകളും സംഭവം ഏറ്റെടുത്തിട്ടുണ്ട്.


2014 ജൂലായില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഗംഗ പുനരുജ്ജീവന വകുപ്പ് രൂപീകരിച്ച് ശുചീകരണത്തിന് 2037 കോടിയുടെ പാക്കേജ് അനുവദിച്ചിരുന്നു. ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് വിശ്വാസത്തിന്റെ പേരില്‍ നദി മലിനമാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നത്.










from kerala news edited

via IFTTT

മത്സ്യത്തൊഴിലാളികളെ വെടിവച്ച സംഭവം: നീണ്ടകരയില്‍ ഇന്ന്‌ ഹര്‍ത്താല്‍









Story Dated: Wednesday, January 14, 2015 09:36



കൊല്ലം: തീരസംരക്ഷണ സേന മത്സ്യ തൊഴിലാളികളെ വെടിവച്ച്‌ പരുക്കേല്‍പിച്ച സംഭവത്തില്‍ നീണ്ടകരയില്‍ ഇന്ന്‌ ഹര്‍ത്താല്‍. മത്സ്യബന്ധന മേഖലാ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ്‌ ഹര്‍ത്താല്‍ നടക്കുന്നത്‌. രാവിലെ ആറുമണി മുതല്‍ ശക്‌തി കുളങ്ങര, നീണ്ടകര എന്നീ മത്സ്യബന്ധന മേഖലകളിലാണ്‌ ഹര്‍ത്താല്‍ നടക്കുന്നത്‌.


മുന്നറിയിപ്പ്‌ അവഗണിച്ച്‌ മുന്നോട്ട്‌ പോയ ബോട്ടിന്‌ നേരെ തീരസംരക്ഷണ സേന വെടിയുതിര്‍ത്തതാണ്‌ വ്യാപക പ്രതിഷേധത്തിന്‌ കാരണമായത്‌. വെടിവയ്‌പ്പില്‍ തമിഴ്‌നാട്‌ തക്കല സ്വദേശികളായ സുബിന ജഗദീഷ്‌ കുമാര്‍(30) ക്ലമന്റ്‌ (30) എന്നിവര്‍ക്ക്‌ പരുക്കേറ്റിരുന്നു.










from kerala news edited

via IFTTT

മാവോയിസ്റ്റ് മുദ്രാവാക്യം നീതിയുള്ളത്; ആശയപരമായി നേരിടണം: പി.സി ജോര്‍ജ്









Story Dated: Wednesday, January 14, 2015 09:32



mangalam malayalam online newspaper

തൃശൂര്‍: മാവോയിസ്റ്റു വേട്ടയ്‌ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മാവോയിസ്റ്റുകളുടെ ആവശ്യങ്ങളെ എതിര്‍ക്കാനാവില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അവരുടെ മുദ്രാവാക്യങ്ങള്‍ നീതിയുള്ളതാണ്. പാവപ്പെട്ട ആദിവാസികളെ സംരക്ഷിക്കണം, ബ്ലേഡ് മാഫിയയെ നേരിടണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്. അതില്‍ എന്താണ് എതിര്‍ക്കാനുള്ളത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ ആശയപരമായാണ് നേരിടേണ്ടത്. അവര്‍ പത്ത് തോക്ക് എടുത്തു എന്നുകരുതി കോടികള്‍ മുടക്കി ആയുധങ്ങള്‍ വാങ്ങേണ്ട കാര്യമില്ല. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍കുഴലിലൂടെയല്ലെന്നും ജോര്‍ജ് തൃശൂരില്‍ പ്രതികരിച്ചു.










from kerala news edited

via IFTTT

പെട്ടി ഓട്ടോ മറിഞ്ഞ്‌ രണ്ടുപേര്‍ക്ക്‌ പരുക്ക്‌











Story Dated: Wednesday, January 14, 2015 05:12


ഓയൂര്‍: വെളിയം പരുത്തിയറയില്‍ പെട്ടി ആട്ടോ മറിഞ്ഞ്‌ രണ്ടു പേര്‍ക്ക്‌ പരുക്ക്‌. ഓടനാവട്ടം സ്വദേശികളായ ശാമുവേല്‍കുട്ടി (82), യോഹനനാന്‍ (64) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. തിങ്കളാഴ്‌ച രാവിലെ പരുത്തിയറ കാളച്ചന്തയ്‌ക്കു സമീപത്തെ വളവിലായിരുന്നു സംഭവം. ഓടനാവട്ടത്തുനിന്നും വെളിയം സ്വാശ്രയവിപണയിലേക്കു വാഴക്കുലകള്‍ കയറ്റിവന്ന വണ്ടിയാണ്‌ മറിഞ്ഞത്‌. സാരമായി പരുക്കേറ്റ ശാമുവേലിനെ മിയണ്ണൂര്‍ അസീസിയാ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










from kerala news edited

via IFTTT

ഓട്ടോയില്‍ കാറിടിച്ചു നാലുപേര്‍ക്ക്‌ പരുക്ക്‌











Story Dated: Wednesday, January 14, 2015 05:12


കുളത്തൂപ്പുഴ: അയ്യന്‍പിള്ള വളവിനു സമീപം കാറിടിച്ച്‌ ആട്ടോറിക്ഷയില്‍ സഞ്ചരിച്ച നാലു യാത്രികര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ സാരമായി പരുക്കേറ്റ രണ്ടുപേരുടെ നില ഗരുതരമാണ്‌. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്നിനോടെ തമിഴ്‌നാട്ടിലേക്കു പോകുകയായിരുന്ന കാര്‍ അയ്യന്‍പിള്ള വളവിനു സമീപം നിയന്ത്രണം വിട്ട്‌ എതിരെ കുളത്തൂപ്പുഴയിലേക്കു വരുകയായിരുന്ന ആട്ടോ റിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


കുളത്തൂപ്പുഴ ആര്‍.പി.എല്‍ എസ്‌റ്റേറ്റിലെ വണ്‍ -എ കോളനിയില്‍ താമസക്കാരനും ആട്ടോ ഡ്രൈവറുമായ ഹരി (കുഞ്ഞന്‍,24), ഭാര്യ സംഗീത (20), സംഗീതയുടെ അനുജത്തി രഞ്‌ജിനി (19), സംഗീതയുടെ മുത്തശ്ശന്‍ പെരുമാള്‍ (70) എന്നീവരാണ്‌ ആട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്നത്‌. ഇവര്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ്‌ ജോലിക്കായി പോകുന്നതിനിടെയാണ്‌ അപകടത്തില്‍പെട്ടത്‌. ഇടിയുടെ ആഘാദത്തില്‍ സംഗീതയുടെ കഴുത്ത്‌ ഒടിയുകയും കാലിനു മൂന്ന്‌ ഒടിവുകളും ഒരുകാല്‍ വിരള്‍ മുറിഞ്ഞുപോകുകയും ചെയ്‌തു.


പെരുമാളിന്റെ വയറ്റില്‍ ഇടിയേറ്റതിനാല്‍ കിഡ്‌ണിയ്‌ക്കു സാരമായ പരുക്കേറ്റു. ഇരുവരേയും തിരുവനന്തപുരം മെഡിക്കള്‍ കോളജ്‌ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രഞ്‌ജിനിയുടെ ഒരുകാല്‍ ഒടിഞ്ഞു. ഹരിയ്‌ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്‌. കുളത്തൂപ്പുഴ പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT

നിസാര്‍











Story Dated: Wednesday, January 14, 2015 07:56


mangalam malayalam online newspaper

കൂത്തുപറമ്പ്‌/മട്ടന്നൂര്‍: ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നവവരന്‍ അടക്കം രണ്ടു പേര്‍ മരിച്ചു. മട്ടന്നൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ ബസ്‌ ബൈക്കിടിച്ച്‌ ബൈക്ക്‌ യാത്രികനായ നവ വരനും കൂത്തുപറമ്പില്‍ കാറിടിച്ച്‌ വഴി യാത്രക്കാരനായ മധ്യവയസ്‌കനുമാണ്‌ മരിച്ചത്‌. മട്ടന്നൂര്‍ വെമ്പടി പരിയാരത്തെ സെറീന മന്‍സിലില്‍ നിസാര്‍(27) ആണ്‌ ബൈക്കില്‍ സഞ്ചരിക്കവെ ബസിടിച്ച്‌ മരിച്ചത്‌. നിര്‍മ്മലഗിരി നിരോളിച്ചാലില്‍ മീത്തലെ വീട്ടില്‍ സി.ടി. രാഘവന്‍ നമ്പ്യാര്‍(65) ആണ്‌ കൂത്തുപറമ്പില്‍ കാറിടിച്ച്‌ മരിച്ചത്‌. ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ കൂത്തുപറമ്പില്‍ അപകടം നടന്നത്‌. പേരാവൂരിലേക്ക്‌ പോവുകയായിരുന്ന ബസ്‌ നിസാര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. നരയന്‍പാറയില്‍ ബിസ്‌ക്കറ്റ്‌ നിര്‍മ്മാണ തൊഴിലാളിയാണ്‌ നിസാര്‍. ജോലി സ്‌ഥലത്തു നിന്നു പോകവെയാണ്‌ അപകടം. ആറു മാസം മുമ്പാണ്‌ നിസാര്‍ വിവാഹിതനായത്‌. രോഷാകുലരായ നാട്ടുകാര്‍ അപകടത്തിനിടയാക്കിയ ബസ്‌ അടിച്ചു തകര്‍ത്തു. ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ തടഞ്ഞിട്ട്‌ നാട്ടുകാര്‍ പ്രതിഷേധിച്ചു. മട്ടന്നൂര്‍ പോലീസ്‌ എത്തിയാണ്‌ പ്രതിഷേധക്കാരെ അടക്കിയത്‌. ഭാര്യ: ഷബാന. ഇന്നലെ വൈകിട്ട്‌ അഞ്ചു മണിയോടെ കൂത്തുപറമ്പ്‌ നീരോളിച്ചാലിന്‌ സമീപം നടന്ന അപകടമാണ്‌ രാഘവന്‍ നമ്പ്യാരുടെ മരണത്തിനിടയാക്കിയത്‌. അമിത വേഗതയില്‍ മട്ടന്നൂര്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന മാരുതി 800 കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാര്‍ ദേഹത്തു കൂടി കയറിയിറങ്ങി. ഉടന്‍ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടു കൊടുക്കും. ഭാര്യ: സീത. മക്കള്‍: ശ്രീരേഷ്‌, സജേഷ്‌. മരുമക്കള്‍: രേഷ്‌മ, ഷീബിന ആലച്ചേരി. സഹോദരങ്ങള്‍: ഭാര്‍ഗവന്‍, കുഞ്ഞിക്കണ്ണന്‍, ശ്രീധരന്‍.










from kerala news edited

via IFTTT

സൈനുല്‍ ആബിദ്‌ വധം: ഒരാളെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു











Story Dated: Wednesday, January 14, 2015 05:12


കാസര്‍കോട്‌: കാസര്‍കോട്‌ എം.ജി. റോഡിലെ ജെ.ജെ. ബെഡ്‌ സെന്ററില്‍ കയറി തളങ്കര നുസ്രത്ത്‌ റോഡിലെ സൈനുല്‍ ആബിദിനെ (22) കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജ്യോതിഷിനെ (26) കോടതി രണ്ടു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. കാസര്‍കോട്‌ ജെ.എഫ്‌.സി.എം. കോടതിയാണ്‌ ജ്യോതിഷിനെ അന്വേഷണ ഉദ്യോഗസ്‌ഥനായ കാസര്‍കോട്‌ ടൗണ്‍ സി.ഐ: പി.കെ. സുധാകരന്റെ കസ്‌റ്റഡിയില്‍ വിട്ടത്‌.


കൊലപാതകം സംബന്ധിച്ചും പ്രതികളെ സംബന്ധിച്ചും ചില വിവരങ്ങള്‍ ശേഖരിക്കാനാണ്‌ ജ്യോതിഷിനെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന്‌ സി.ഐ. പറഞ്ഞു. കൊലപാതകത്തിന്റെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ്‌ ജ്യോതിഷിനെ കഴിഞ്ഞ അറസ്‌റ്റ് ചെയ്‌തത്‌. കേസില്‍ 15 പ്രതികളെയാണ്‌ പോലീസ്‌ ഇതിനകം അറസ്‌റ്റു ചെയ്‌തത്‌. ഇനി മൂന്നു പേരെ കൂടി കിട്ടാനുണ്ടെന്നു സി.ഐ സൂചിപ്പിച്ചു.










from kerala news edited

via IFTTT

വിസ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ കേസ്‌: അന്വേഷണം ഊര്‍ജിതമാക്കി











Story Dated: Wednesday, January 14, 2015 05:12


കാസര്‍കോട്‌: യു.എയിലേക്ക്‌ വിസ വാഗ്‌ദാനം ചെയ്‌ത് കാസര്‍കോട്‌, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി നിരവധി പേരില്‍ നിന്ന്‌ ലക്ഷങ്ങള്‍ തിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. ഹൊസ്‌ദുര്‍ഗ്‌ പോലീസും ചന്തേര പോലീസുമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.


കാലിക്കടവിലെ ടി.കെ.എം മുഹമ്മദ്‌ സലീമാണ്‌ വിസ തട്ടിപ്പ്‌ നടത്തിയ ശേഷം മുങ്ങിയത്‌. യുഎഇയിലെ അല്‍ യൂസഫ്‌ കമ്പനിയില്‍ വിസ തരപ്പെടുത്തി നല്‍കാമെന്ന്‌ പറഞ്ഞാണ്‌ സലീം തട്ടിപ്പ്‌ നടത്തിയത്‌. കാഞ്ഞങ്ങാട്‌ അലാമിപ്പള്ളിയിലെ അബ്‌ദുല്‍ ജമാല്‍, മീനാപ്പീസിലെ മുഹമ്മദ്‌ ജാബിര്‍, പടക്കാട്‌ സ്വദേശി റാഷിദ്‌ എിവരില്‍ നിന്നായി ഒരു വര്‍ഷം മുമ്പ്‌ മുഹമ്മദ്‌ സലീം നാലര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ തിരിച്ചുനല്‍കിയില്ല.


തുടര്‍ന്ന്‌ യുവാക്കള്‍ ഹൊസ്‌ദുര്‍ഗ്‌, ചന്തേര പോലീസ്‌ സ്‌റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. ഹൊസ്‌ദുര്‍ഗ്‌ എസ്‌ഐ കെ. ബിജുലാലിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 2014 ജൂണ്‍ അഞ്ചിനകം പണം തിരിച്ചു നല്‍കാമെന്ന്‌ സലീം സമ്മതിച്ചിരുന്നു. എന്നാല്‍ ഇതുവരെ പണം കൈമാറിയിട്ടില്ല. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ വിശദമായ അന്വേഷണത്തിലാണ്‌ കാസര്‍കോട്‌, കണ്ണൂര്‍ ജില്ലകളിലെ പലരില്‍ നിന്നുമായി വിസ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ വിവരം പുറത്തറിഞ്ഞത്‌. ഒളിവില്‍ പോകുന്നതിന്‌ മുമ്പ്‌ കാലിക്കടവ്‌ അന്നൂരിലുള്ള വീടും പറമ്പും സലീം വിറ്റിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT