121

Powered By Blogger

Thursday, 15 January 2015

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹോളിഡേ ആഘോഷിച്ചു








ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹോളിഡേ ആഘോഷിച്ചു


Posted on: 16 Jan 2015



ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (കചഅ ചഥ) ഈവര്‍ഷത്തെ ഹോളിഡേ ആഘോഷം ക്യൂന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റില്‍ വെച്ച് നടത്തുകയുണ്ടായി.






ദീപ്തി നായരുടെ പ്രാര്‍ത്ഥനാ ഗീതത്തിനുശേഷം വൈസ് പ്രസിഡന്റ് ഏലിയാമ്മ മാത്യു വന്നുചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഉഷാ ജോര്‍ജ് സംഘടനയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയുണ്ടായി. ഐനാനി ഭാരവാഹികള്‍ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം ചേര്‍ന്ന് ദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നോര്‍ത്ത് സെന്‍ട്രല്‍ ബ്രോങ്ക്‌സ് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് ഓപ്പറേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മറിയാമ്മ വര്‍ഗീസ് മുഖ്യ പ്രഭാഷകയായിരുന്നു. ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലിയുടെ അസിസ്റ്റന്റ് പാസ്റ്റര്‍ തോമസ് കിടങ്ങാടില്‍ ഹോളിഡേ സന്ദേശം നല്‍കി. മറ്റ് പ്രധാന അതിഥികളായ നൈനാ പ്രസിഡന്റ് വിമലാ ജോര്‍ജ്, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ.ആനി പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി. കഴിഞ്ഞ രണ്ടുവര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച സെക്രട്ടറി ഷേര്‍ളി അലക്‌സാണ്ടറെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തത് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയാണ്.







നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (ചഅകചഅ) യുടെ അംഗത്വം എടുക്കുന്നതിലൂടെ ജി.സി.യു-15% ട്യൂഷന്‍ ഫീസില്‍ ഇളവ് എല്ലാ അംഗങ്ങള്‍ക്കും അവരുടെ ഫാമിലിക്കും നല്‍കുന്നുണ്ട്. വിവിധ കലാപരിപാടികള്‍ക്കുശേഷം ലീലാമ്മ അപ്പുക്കുട്ടന്‍ നന്ദി രേഖപ്പെടുത്തുകയുണ്ടായി. ടേസ്റ്റ് ഓഫ് കൊച്ചിന്റെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയിച്ചതാണിത്.



ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ദക്ഷിണ ഡല്‍ഹിയില്‍ വാതക പൈപ്പ് ലൈനില്‍ അഗ്നിബാധ









Story Dated: Friday, January 16, 2015 11:23



mangalam malayalam online newspaper

ന്യുഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മോത്തി ബാഗില്‍ വാതക പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. 10 യൂണിറ്റ് അഗ്നിശമനസേനയെത്തി തീയണച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) കമ്പനിയുടെ പൈപ്പ് ലൈനിലാണ് തീപിടിച്ചത്.










from kerala news edited

via IFTTT

മുസ്ലീം തടവുകാരുടെ എണ്ണമെടുക്കാന്‍ തുനിഞ്ഞ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മിഷന്‍ തെറിച്ചു









Story Dated: Friday, January 16, 2015 11:13



mangalam malayalam online newspaper

മുംബൈ: മഹാരാഷ്ട്ര ജയിലുകളില്‍ കഴിയുന്ന മുസ്ലീം തടവുകാരുടെ എണ്ണമെടുക്കാന്‍ തുനിഞ്ഞ ന്യുനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മുനാഫ് ഹക്കീം തെറിച്ചു. പുതിയ ചെയര്‍മാനെ നിയമിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിന്റെ ഓഫീസ് തീരുമാനത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ച വൈകിട്ടോടെ ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന.


മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ്- എന്‍.സി.പി സര്‍ക്കാരാണ് 2012ല്‍ ഹക്കീമിനെ ന്യുനപക്ഷ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്. അഞ്ചു വര്‍ഷം കാലാവധിയുണ്ടായിരിക്കേയാണ് ഹക്കീമിന് സ്ഥാനചലനം. എന്നാല്‍ പുതിയ സര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോള്‍ ഇത്തരം പ്രക്രിയകള്‍ സ്വാഭാവികമാണെന്നും മുന്‍ സര്‍ക്കാരുകളും ഇത് നടത്തിയിട്ടുണ്ടെന്നും സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.


അതേസമയം, തന്റെ സ്ഥാനത്ത് ആരു വന്നാലും സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് മുനാഫ് ഹക്കീം പറഞ്ഞു. സമാനമായ റിപ്പോര്‍ട്ട് അഞ്ചു വര്‍ഷം മുന്‍പും വന്നിരുന്നു. പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചത്. അത്തരമൊരു സര്‍വെ നടത്താന്‍ കമ്മിഷന് അവകാശമുണ്ടെന്നും ഹക്കീം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന മുസ്ലീം തടവുകാരെയും അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ചും പരിശോധിക്കാന്‍ മുനാഫ് ഹക്കീം ആലോചിക്കുന്നതായി ഒരു ദേശീയ ദിനപത്രം ഇക്കഴിഞ്ഞ 12ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു.










from kerala news edited

via IFTTT

ബെല്‍ജിയത്ത് ഭീകര വിരുദ്ധ റെയ്ഡ്: രണ്ടു പേരെ വധിച്ചു









Story Dated: Friday, January 16, 2015 10:47



mangalam malayalam online newspaper

ബ്രസ്സല്‍സ്: ബെല്‍ജിത്ത് പോലീസ് നടത്തിയ ഭീകര വിരുദ്ധ റെയ്ഡില്‍ ഭീകരരെന്ന് സംശയിക്കുന്ന രണ്ടു പേരെ വധിച്ചു. കിഴക്കന്‍ നഗരമായ വെര്‍വീയേഴ്‌സിലാണ് വ്യാഴാഴ്ച പരിശോധന നടന്നത്. റെയ്ഡിനിടെ തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം പോലീസിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി റെയ്ഡ് തുടരുകയായിരുന്നുവെന്നും ഇതിന് പാരീസ് ആക്രമണവുമായി ബന്ധമില്ലെന്നും പ്രൊസിക്യുട്ടര്‍ ഇറിക് വന്‍ ഡേര്‍ സിപ്റ്റ് പറഞ്ഞു.


റെയ്ഡിനിടെ ബോംബ് നിര്‍മ്മാണ സാമഗ്രികളും പോലീസിന്റെതിനു സമാനമായ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ സാവെന്റമില്‍ ഇസ്ലാമിക തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. ബെല്‍ജിയത്തു നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘത്തില്‍ ചേരുന്നതിനായി 300 ഓളം പേര്‍ സിറിയയിലേക്കും ഇറാഖിലേക്കും കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് റെയ്ഡ് ശക്തമാക്കിയത്.










from kerala news edited

via IFTTT

സ്വര്‍ണക്കടത്ത്: സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി









Story Dated: Friday, January 16, 2015 10:22



mangalam malayalam online newspaper

കൊച്ചി: നെടമ്പാശേരി വിമാനത്താവളം വഴി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തിയ കേസില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാണ് അന്വേഷണം. ഇന്നലെ സ്വര്‍ണക്കടത്തിനിടെ പിടിയിലായ രണ്ട് എസ്.ഐമാര്‍ക്കും നാളുകളായി സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയ്ക്ക് ലഭിച്ച വിവരം. വിമാനത്താവള സുരക്ഷ ഇന്റലിജന്‍സ് ബ്യുറോയുടെ കൂടി പരിധിയില്‍ വരുന്നതിനാലാണ് സംസ്ഥാന പോലീസിന്റെ് അന്വേഷണത്തിനു പുറമേ സി.ബി.ഐയും അന്വേഷണത്തിന് തീരുമാനിച്ചത്.


അറസ്റ്റിലായ എസ്.ഐമാര്‍ ലക്ഷങ്ങള്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് കൈക്കൂലിയായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഒരു കിലോ സ്വര്‍ണത്തിന് 50,000 രൂപയാണ് ഇവര്‍ക്കുള്ള പടി. ഇന്നലെ പിടിയിലായ സംഘം 30 തവണ വിദേശ പര്യടനം നടത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഓരോ തവണയും അഞ്ചു കിലോ സ്വര്‍ണമെങ്കിലും ഇവര്‍ കടത്തിയിരുന്നു. അതുവഴി രണ്ടര ലക്ഷം വരെ എസ്.ഐമാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ മറ്റ് പാരിതോഷികങ്ങളും കൈപ്പറ്റിയിട്ടുണ്ട്. എസ്.ഐ മനുവിന്റെ ബാക്ക് അക്കൗണ്ടുകളും ലോക്കറും മരവിപ്പിക്കാന്‍ സി.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


നെടുമ്പാശേരി വിമാനത്താവളം വഴി ഈ സംഘം പതിവായി സ്വര്‍ണം കടത്തുന്നതായി നേരത്തെ സുചന ലഭിച്ചിരുന്നു. തിരക്കേറിയ സമയത്താണ് സംഘം സവര്‍ണവുമായി എത്തിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പുറത്തുകടത്തുന്നത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിച്ചതും എസ്.ഐമാര്‍ പിടിയിലായതും.










from kerala news edited

via IFTTT

മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി ക്രിസ്മസ്-പുതുവത്സരാഘോഷം








മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി ക്രിസ്മസ്-പുതുവത്സരാഘോഷം


Posted on: 16 Jan 2015







ടെല്ലഹസി, ഫ്ലോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി (എം.എ.ടി) ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. ചെയേഴ്‌സ് കമ്യൂണിറ്റി സെന്ററില്‍ വെച്ച് വിവിധ കലാപരിപാടികളോടെയാണ് ആഘോഷപരിപാടികള്‍ അരങ്ങേറിയത്.






ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ് ജോണ്‍ ആന്റണി മേല്‍നോട്ടം വഹിച്ചു. പ്രസന്ന കളത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡാനി അലക്‌സ് കലാപരിപാടികളുടെ അവതാരകനായും, ഷിജാ ജോര്‍ജ് സംഘാടകയായും പ്രവര്‍ത്തിച്ചു. കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റ് പ്രത്യേകം ശ്രദ്ധേയമായി.






അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച ഡാന്‍സ്, കുട്ടികളുടേയും മുതിര്‍ന്നവരുടേയും സാംസ്‌കാരിക പരിപാടികള്‍ എന്നിവ ആഘോഷപരിപാടികള്‍ക്ക് തിളക്കമേകി. ക്രിസ്മസ് കരോള്‍, പുതുവത്സര ഡിന്നര്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. ജെറി പുല്ലന്‍ സമ്മാനദാനം നിര്‍വഹിച്ചു.



ജോയിച്ചന്‍ പുതുക്കുളം













from kerala news edited

via IFTTT

ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് വാര്‍ത്ത








ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് വാര്‍ത്ത


Posted on: 16 Jan 2015







കൊച്ചി: നോര്‍ക്കയുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും ആഭിമുഖ്യത്തില്‍ കൊച്ചി ലീ മെറീഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന ആഗോള മലയാളി പ്രവാസി സംഗമം (ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ്) ജനവരി 16 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. നോര്‍ക്ക മന്ത്രി കെ.സി. അധ്യക്ഷത വഹിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം പ്രതിനിധികള്‍ എത്തുന്നുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളും, പുനരധിവാസവും, യാത്രാപ്രശ്‌നങ്ങളും, നിക്ഷേപ സാധ്യതകളും അടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.


ഗള്‍ഫ് മലയാളികള്‍ക്കായി ഉച്ച കഴിഞ്ഞ് 2.30 ന് പ്രത്യേക ചര്‍ച്ച ഒരുക്കിയിട്ടുണ്ട്. സംസ്ഥാന തൊഴില്‍ വകുപ്പുമന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. വിദേശ മലയാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ചയാണ് ഇത്തവണത്തെ സവിശേഷതയെന്നും ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.


ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യു.കെ., യു.എസ്.എ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യമായി, വിദേശത്തുള്ള മലയാളി വനിതകള്‍ക്ക് മാത്രമായി ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റില്‍ പ്രത്യേക സെഷന്‍ തന്നെയുണ്ട്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 നാണ് സമാപനസമ്മേളനം.





വാര്‍ത്ത അയച്ചത് : കെ.വി.എ.ഷുക്കൂര്‍












from kerala news edited

via IFTTT

സ്വര്‍ണവിലയില്‍ മുന്നേറ്റം: പവന് 400 രൂപ ഉയര്‍ന്നു









Story Dated: Friday, January 16, 2015 10:07



കൊച്ചി: സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കാര്യമായ മുന്നേറ്റം. പവന് 400 രൂപ ഉയര്‍ന്ന് 20,640 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 2,580 രൂപയായി.










from kerala news edited

via IFTTT

സര്‍ക്കാരുമായി വിയോജിപ്പ്: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ രാജിവച്ചു









Story Dated: Friday, January 16, 2015 09:56



mangalam malayalam online newspaper

ന്യുഡല്‍ഹി: വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡിന് സെന്‍സര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ രാജിവച്ചു. ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗ് രാം റഹീം അഭിനയിച്ച ചിത്രമാണ് മെസഞ്ചര്‍ ഓഫ് ഗോഡ്. ഇത് പൊതുപ്രദര്‍ശനത്തിന് അനുയോജ്യമല്ലെന്ന നിലപാടിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ. തന്റെ എതിര്‍പ്പ് മറികടന്ന് ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കിയ ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നടപടി ബോര്‍ഡിന്റെ അധികാരത്തിലുള്ള കൈകടത്തലും സമ്മര്‍ദ്ദവും അഴിമതിയുമാണെന്ന് ലീല സാംസണ്‍ ആരോപിച്ചു.


അടുത്ത കാലത്തായി ബോര്‍ഡിന്റെ അധികാര പരിധിയില്‍ മന്ത്രാലയം അനാവശ്യമായി കടന്നുകയറുന്നുണ്ട്. അഡീഷണല്‍ ചുമതല നല്‍കിയ സി.ഇ.ഒ വഴിയാണ് സര്‍ക്കാരിന്റെ കൈകടത്തല്‍. അഴിമതിക്കാരായ ചില അംഗങ്ങള്‍ ബോര്‍ഡ് ചെയര്‍പഴ്‌സണന്റെയും അംഗങ്ങളുടെയും മൂല്യച്യുതിക്ക് ഇടയാക്കുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.


അതേസമയം, വിവാദചിത്രത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ ലീല സാംസണ്‍ രാജിക്കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്ന അതിസാഹസികനായ കഥാപാത്രത്തെയാണ് ദേരാ സച്ചാ മേധാവി സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഇതു മറികടക്കാന്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് ചിത്രം അയക്കുകയാണ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ചെയ്തത്.


ലീലാ സാംസന്റെ നടപടിയെ ബോര്‍ഡിലെ മറ്റൊരു അംഗമായ നന്ദിനി സര്‍ദേശായിയും ന്യായീകരിച്ചു. സാധാരണ 15 മുതല്‍ 20 ദിവസം എടുത്താണ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ചിത്രത്തിന് ക്ലിയറന്‍സ് നല്‍കുന്നത്. ഇവിടെ 24 മണിക്കൂറിനുള്ളില്‍ ചിത്രത്തിന് അനുമതി ലഭിച്ചുവെന്നും സര്‍ദേശായി ചൂണ്ടിക്കാട്ടി.










from kerala news edited

via IFTTT

ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിശ്വാസത്തെ മുറിപ്പെടുത്തരുത്‌; ചാര്‍ളി എബ്‌ഡോയ്‌ക്ക് പോപ്പിന്റെ പരോക്ഷ വിമര്‍ശനം









Story Dated: Friday, January 16, 2015 09:52



mangalam malayalam online newspaper

പാരീസ്‌: മറ്റുള്ളവരുടെ മത വിശ്വാസത്തെ ഹനിക്കുന്നതാണ്‌ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെങ്കില്‍ അതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. അമ്മയെ തല്ലിയാല്‍ പ്രതികരിക്കാത്ത ആള്‍ക്കാരുണ്ടോയെന്നും പോപ്പ്‌ ചോദിച്ചു. ഫ്രഞ്ച്‌ ആക്ഷേപഹാസ്യ മാധ്യമം ചാര്‍ളി ഹെബ്‌ഡോയ്‌ക്കെതിരേ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പോപ്പിന്റെ പ്രതികരണം.


ആവിഷ്‌ക്കാര സ്വാതന്ത്ര്യം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന രീതിയിലാകരുത്‌. അതേസമയം തന്നെ മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ആളെ കൊല്ലുന്നതും ശരിയായ പ്രവര്‍ത്തിയല്ലെന്നും അക്രമത്തെ മതം കൊണ്ടു ഒരിക്കലും ന്യായീകരിക്കരുതെന്നും പറഞ്ഞു. ഫ്രഞ്ച്‌ മാധ്യമത്തിന്‌ നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ അന്താരാഷ്‌ട്ര സമൂഹത്തിലെ ബഹുഭൂരിപക്ഷവും രംഗത്ത്‌ വന്നപ്പോഴാണ്‌ മാസികയുടെ നയത്തെ പോപ്പ്‌ പരോക്ഷമായി വിമര്‍ശിച്ചത്‌.


മതങ്ങളെയും ഇതര മതങ്ങളെയും മോശമായി പരാമര്‍ശിക്കുന്ന അനേകരുണ്ട്‌. തമാശയ്‌ക്കാണ്‌ അവര്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും മറ്റുള്ളവരുടെ മതങ്ങളെ ഒരു വിനോദമാക്കി എടുക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. അത്തരം പ്രവര്‍ത്തികള്‍ പ്രകോപനപരമാണ്‌. അവര്‍ക്ക്‌ എന്തുസംഭവിക്കുമോ അതേ സംഭവിച്ചുള്ളൂ. പാരീസ്‌ അക്രമത്തിന്റെ പശ്‌ചാത്തലത്തില്‍ ആക്രമണ സാധ്യത ഉണ്ടാകാനിടയുണ്ടെന്ന വാര്‍ത്ത വത്തിക്കാന്‍ തള്ളി. ഇക്കാര്യത്തില്‍ കരുതല്‍ എടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു ഭീഷണി ഇതുവരെയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT