121

Powered By Blogger

Tuesday, 27 January 2015

റിപ്പബ്ലിക്‌ ദിനത്തില്‍ യുദ്ധ സേവാ മെഡല്‍ ലഭിച്ച കേണല്‍ ഇന്ന്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു









Story Dated: Tuesday, January 27, 2015 07:37



mangalam malayalam online newspaper

ട്രാല്‍: റിപ്പബ്ലിക്‌ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ യുദ്ധ സേവാ പുരസ്‌ക്കാരം ലഭിച്ച കേണല്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കേണല്‍ മുനീന്ദ്ര നാഥ്‌ റായ്‌ ആണ്‌ കൊല്ലപ്പെട്ടത്‌. 42 രാഷ്‌ട്രീയ റൈഫിളില്‍ കമാന്‍ഡറായ ഇദ്ദേഹം 66-ാമത്‌ റിപ്പബ്ലിക്‌ ദിനത്തില്‍ രാഷ്‌ട്രപതിയുടെ 'യുദ്ധ സേവാ' പുരസ്‌ക്കാരത്തിന്‌ അര്‍ഹനായിരുന്നു. ചൊവ്വാഴ്‌ച കാശ്‌മീരിലെ ട്രാലില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ്‌ ഇദ്ദേഹം വീരമൃത്യു വരിച്ചത്‌. ഹിസ്‌ബുള്‍ മുജാഹിദീന്‍ തീവ്രവാദികളുടെ സാനിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ആക്രമണത്തിലാണ്‌ കേണല്‍ മുനീന്ദ്ര നാഥ്‌ കൊല്ലപ്പെട്ടത്‌.


ആക്രമണത്തില്‍ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനും രണ്ട്‌ തീവ്രവാദികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഒരു സൈനികന്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌. പോലീസും സൈന്യവും സംയുക്‌തമായാണ്‌ തിരച്ചില്‍ നടത്തിയത്‌. കൊല്ലപ്പെട്ട തീവ്രവാദികള്‍ അദില്‍ ഖാന്‍, ഷിറാസ്‌ ദാസ്‌ എന്നിവരാണെന്ന്‌ തിരിച്ചറിഞ്ഞു. ഇരുവരും ഹിസ്‌ബുള്‍ മുജാഹിദീന്‍ തീവ്രവാദികളാണ്‌. സംഭവസ്‌ഥലത്ത്‌ നിന്നും ആയുധങ്ങളും സേന പിടിച്ചെടുത്തു.










from kerala news edited

via IFTTT

പാറ്റൂര്‍ ഭൂമി ഇടപാട്‌: ബിജു പ്രഭാകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി









Story Dated: Tuesday, January 27, 2015 07:27



mangalam malayalam online newspaper

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട്‌ കേസില്‍ ലോകായുക്‌തയ്‌ക്ക് എതിരെ തിരുവനന്തപുരം ജില്ലാ കളക്‌റ്റര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കളക്‌ടര്‍ ബിജു പ്രഭാകര്‍ റിട്ട്‌ ഹര്‍ജിയാണ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്‌.


പാറ്റൂര്‍ ഭൂമിയിടപാട്‌ കേസില്‍ ബിജു പ്രഭാകര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന്‌ ലോകായുക്‌ത ഉത്തരവിട്ടിരുന്നു. എ.ഡി.ജി.പി. ജേക്കബ്‌ തോമസ്‌ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഉത്തരവ്‌.










from kerala news edited

via IFTTT

സുഡാനില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്‌ നിയമിക്കപ്പെട്ട 3,000 കുട്ടികളെ മോചിപ്പിച്ചു









Story Dated: Tuesday, January 27, 2015 07:03



mangalam malayalam online newspaper

സുഡാന്‍: സൗത്ത്‌ സുഡാനില്‍ നിര്‍ബന്ധിത തീവ്രവാദ പ്രവര്‍ത്തനത്തിന്‌ നിയമിക്കപ്പെട്ട 3,000 കുട്ടികളെ മോചിപ്പിച്ചു. ഇവരില്‍ 280 പേരെ ഇന്ന്‌ സുരക്ഷിത സ്‌ഥാനങ്ങളില്‍ എത്തിച്ചു. കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ സംഘടനയായ യുണിസെഫിന്റെ നേതൃത്വത്തിലാണ്‌ കുട്ടികളെ മോചിപ്പിച്ചത്‌.


11നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ്‌ മോചിപ്പിച്ചത്‌. രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ നിര്‍ബന്ധിത അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ തട്ടിക്കൊണ്ട്‌ പോകുന്നത്‌ സാധാരണയാണ്‌. ഇതില്‍ സൗത്ത്‌ സുഡാന്‍ ഡെമോക്രാറ്റിക്‌ ആര്‍മി കോബ്ര തട്ടിയെടുത്ത കുട്ടികളെയാണ്‌ മോചിപ്പിച്ചത്‌. 2014ലെ കണക്കനുസരിച്ച്‌ 12,000 കുട്ടികളാണ്‌ ഇത്തരത്തില്‍ വിവിധ സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്‌.










from kerala news edited

via IFTTT

ആര്‍.കെ ലക്ഷ്‌മണ്‍ ഓര്‍മ്മയായി; സ്‌മാരകം നിര്‍മ്മിക്കുമെന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി









Story Dated: Tuesday, January 27, 2015 06:46



mangalam malayalam online newspaper

പൂനെ: അന്തരിച്ച പ്രശസ്‌ത കാര്‍ട്ടൂണിസ്‌റ്റ് ആര്‍.കെ ലക്ഷ്‌മണിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പുനെയിലെ വൈകുണ്‌ഠ ശ്‌മശാനത്തിലാണ്‌ സംസ്‌ക്കാരം നടത്തിയത്‌. മകന്‍ ശ്രീനിവാസ്‌ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ ആര്‍.കെ ലക്ഷ്‌മണ്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുശോചന സന്ദേശം കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍ കുടുംബാംങ്ങളെ അറിയിച്ചു.


ശിവസേന അധ്യക്ഷന്‍ ഉദ്ധവ്‌ താക്കറെ, വിദ്യാഭ്യാസ മന്ത്രി വിനോദ്‌ താവ്‌ദെ, എം.എന്‍.എസ്‌ അധ്യക്ഷന്‍ രാജ്‌ താക്കറെ എന്നിവരും ആര്‍.കെ ലക്ഷ്‌മണ്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു.


ആര്‍.കെ ലക്ഷ്‌മണ്‌ സ്‌മാരകം നിര്‍മ്മിക്കുമെന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ അറിയിച്ചു. ലക്ഷ്‌മണിന്റെ കാര്‍ട്ടൂണുകള്‍ രാഷ്‌ട്രീയക്കാര്‍ക്ക്‌ ലക്ഷ്‌മണ രേഖയായിരുന്നെന്നും ദേവേന്ദ്ര ഫഡ്‌നാവിസ്‌ പറഞ്ഞു. ആര്‍.കെ ലക്ഷ്‌മണിന്റെ നിര്യാണത്തോടെ ഒരു അതികായനെയാണ്‌ നഷ്‌ടമായതെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ മുന്‍ എഡിറ്റര്‍ ദിലീപ്‌ പഗ്‌ദോങ്കര്‍ പറഞ്ഞു. തലമുറകളെ തമ്മില്‍ ബന്ധിപ്പിച്ച കണ്ണിയാണ്‌ ലക്ഷ്‌മണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേന സ്‌ഥാപകനും കാര്‍ട്ടൂണിസ്‌റ്റുമായിരുന്ന ബാല്‍ താക്കറെയും ആര്‍.കെ ലക്ഷ്‌മണുമായുണ്ടായിരുന്ന സൗഹൃദവും പരസ്‌പ്പര ബഹുമാനവും ഉദ്ധവ്‌ താക്കറെ അനുസ്‌മരിച്ചു.


വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ പൂനെയിലെ ദീനനാഥ്‌ മങ്കേഷ്‌ക്കര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച വൈകുന്നേരം ഏഴ്‌ മണിക്കാണ്‌ ആര്‍.കെ ലക്ഷ്‌മണ്‍ അന്തരിച്ചത്‌.










from kerala news edited

via IFTTT

കാറിന്‌ സൈഡ്‌ കൊടുത്തില്ല ട്രാന്‍സ്‌പോര്‍ട്ട്‌ ബസിന്റെ താക്കോല്‍ തട്ടിയെടുത്തു











Story Dated: Monday, January 26, 2015 04:01


ആറ്റിങ്ങല്‍: കാറിനു സൈഡ്‌ കൊടുക്കാത്ത കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ താക്കോല്‍ തട്ടിയെടുത്തതായി പരാതി. ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ സംഭവം. ആലംകോടിനടുത്ത്‌ കൊല്ലത്തുനിന്നും വന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്‌ പിന്നാലെ വന്ന കാറിന്‌ സൈഡ്‌ കൊടുത്തതിനെ തുടര്‍ന്ന്‌ ആലംകോട്ടുവച്ച്‌ കാര്‍ ബസിന മുന്നില്‍ കൊണ്ടു നിര്‍ത്തിയശേഷം ഡ്രൈവറുടെ ഡോര്‍ തുറന്ന്‌ ബസിന്റെ താക്കോല്‍ എടുത്തശേഷം ഇയാള്‍ കാറില്‍ കയറി കടന്നുകളഞ്ഞു. ബസ്‌ ജീവനക്കാര്‍ ആറ്റിങ്ങല്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി.










from kerala news edited

via IFTTT

കുടിവെള്ള പൈപ്പ്‌ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു മുന്നൂറോളം കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളം മുട്ടി











Story Dated: Monday, January 26, 2015 04:01


കഴക്കൂട്ടം: തോന്നയ്‌ക്കല്‍ ഖനന കമ്പനിയില്‍ നിന്നുമുള്ള കുന്നുവിള വാട്ടര്‍ ടാങ്കിലെ കുടിവെള്ള പൈപ്പ്‌ സാമൂഹ്യ വിരുദ്ധര്‍ ശനിയാഴ്‌ച രാത്രി അടച്ചു തകര്‍ത്തതിനെ തുടര്‍ന്ന്‌ മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. സാമൂഹ്യ വിരുദ്ധര്‍ പൈപ്പ്‌ അടിച്ച്‌ പൊട്ടിക്കുകയും പൈപ്പിനുചുറ്റും പരിസരത്തും മുളകുപൊടി വിതറുകയും ചെയ്‌തു. തുടര്‍ന്ന്‌ നാട്ടുകാര്‍ കമ്പനി അധികൃതരെ സമീപിച്ചുയെങ്കിലും അധികൃതര്‍ വിസമ്മതിക്കുകയാണ്‌ ഉണ്ടായത്‌. തുടര്‍ന്ന്‌ ബി.ജെ.പി. പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി കമ്പനിക്ക്‌ മുന്നില്‍ എത്തുകയും അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്‌ഥാനത്തില്‍ പൈപ്പ്‌ നന്നാക്കാമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. തിങ്കളാഴ്‌ച തന്നെ ജലവിതരണം സാദ്ധ്യാമാകുമെന്നാണ്‌ പ്രതീക്ഷ.










from kerala news edited

via IFTTT

പിറന്നാള്‍ ദിനത്തില്‍ അപകടം; ദാരുണമരണം പ്രശാന്തിന്റെ അപകടമരണം കൂട്ടുകാര്‍ക്ക്‌ വേദനയായി











Story Dated: Monday, January 26, 2015 04:01


കാട്ടാക്കട:പിറന്നാള്‍ ദിനത്തില്‍ അപകടം പിന്നെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേദന സമ്മാനിച്ച്‌ വിയോഗം. കുറ്റിച്ചല്‍ തച്ചന്‍കോട്‌ കുത്തുകുഴിയില്‍ പ്രശാന്തിന്റെ വിയോഗമാണ്‌ നാടിനെ ദു:ഖത്തിലാഴ്‌ത്തിയത്‌. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ കുറ്റിച്ചല്‍ -ആര്യനാട്‌ റൂട്ടിലെ യാത്രാമദ്ധ്യേയാണ്‌ പ്രശാന്ത്‌ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബെന്‍സും കൂട്ടിയിടിച്ചത്‌. ഇന്റര്‍ലോക്ക്‌ പണിയില്‍ ഏര്‍പ്പെട്ടിരുന്ന പ്രശാന്ത്‌ കഴക്കൂട്ടത്തുനിന്ന്‌ കഴിഞ്ഞ ദിവസമാണ്‌ വീട്ടിലെത്തിയത്‌.

അച്ചന്‍ നേരത്തെ മരിച്ചു. അമ്മയും സഹോദനുമൊത്താണ്‌ തച്ചന്‍കോട്ട്‌ താമസിച്ചുവന്നിരുന്നത്‌. കൂലിപ്പണിയും സുഹൃത്‌ ബന്ധുവും മാത്രമായി മുന്നോട്ട്‌ പോയിരുന്ന പ്രശാന്ത്‌ ഇന്നലെ ബെയ്‌സ്ബുക്കില്‍ കൂട്ടുകാര്‍ക്ക്‌ തന്റെ ജന്മദിന സന്ദേശവും അയച്ചിരുന്നു. അപകടസ്‌ഥലത്തു തടിച്ചുകൂടിയവര്‍ക്കിടയില്‍ നിന്നും ഇടറിയ സ്വരവുമായാണ്‌ പ്രശാന്തിന്റെ സുഹൃത്തുക്കള്‍ സംഭവം വിവരിച്ചത്‌.










from kerala news edited

via IFTTT

അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസിന്‌ കരുത്ത്‌ സതീശന്‍ പാച്ചേനി











Story Dated: Monday, January 26, 2015 04:01


പോത്തന്‍കോട്‌: അഭിപ്രായ വ്യത്യാസങ്ങള്‍ എപ്പോഴും കോണ്‍ഗ്രസിലുണ്ടായിട്ടുണ്ടെന്നും അത്‌ കോണ്‍ഗ്രസിന്‌ കരുത്താണെന്നും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി. ഗവണ്‍മെന്റ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇരുപത്തി നാലാമത്‌ വാര്‍ഷിക സമ്മേളനം പോത്തന്‍കോട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഉടന്‍ പരിഹാരം കാണുന്നതിന്‌ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അദ്ധ്യാപക സമൂഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പാലോട്‌ രവി എം.എല്‍.എ. പറഞ്ഞു. അദ്ധ്യാപക സംഘടന റവന്യൂ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ തെങ്ങുംകോട്‌ അദ്ധ്യക്ഷനായിരുന്നു. വട്ടപ്പാറ ചന്ദ്രന്‍, തേക്കട അനില്‍, പി.ആര്‍. അനില്‍, ആര്‍. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

ഗുണ്ടാപ്പിരിവ്‌: മര്‍ദ്ദിച്ച്‌ പണം പിടിച്ചുപറിച്ച പ്രതി മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍











Story Dated: Monday, January 26, 2015 04:01


തിരുവനന്തപുരം: ഗുണ്ടാപ്പിരിവ്‌ നല്‍കാത്ത കടയുടമയെ മര്‍ദ്ദിച്ച്‌ 10000 രൂപ പിടിച്ചുപറിച്ച കേസിലെ പ്രതി മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കഴക്കൂട്ടം കുളത്തൂര്‍ ചിത്തിരനഗര്‍ പുതുവല്‍ മണക്കാട്ടില്‍ വീട്ടില്‍ മാസ്‌ എന്നു വിളിക്കുന്ന ദീപു (30) വിനെയാണ്‌ ഷാഡോ പോലീസിന്റെ സഹായത്തോടെ തുമ്പ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഈ കേസുമായി ബന്ധപ്പെട്ട്‌ പീലി ഷിബു എന്നുവിളിക്കുന്ന ഷിബു (35), ഇയാളുടെ അളിയന്‍ പ്രദീപ്‌ (30) എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ അറസ്‌റ്റോടെ മുങ്ങിയ ദീപുവിനെ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇയാള്‍ വേഷം മാറി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ്‌ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.

ഇയാളുടെ കൂട്ടാളിയായ പീലി ഷിബുവും പ്രദീപും ഇപ്പോഴും ജയിലിലാണ്‌. മെഡിക്കല്‍ കോളജ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ തുമ്പ എസ്‌.ഐ. വിനീഷ്‌ കുമാര്‍, എ.എസ്‌.ഐ. ഷാജന്‍, സിറ്റി ഷാഡോ ടീമിലെ പ്രദീപ്‌, വിനോദ്‌, രഞ്‌ജിത്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

ബസ്‌ സ്‌റ്റാന്‍ഡില്‍ കയറാതെ പോകുന്നതായി പരാതി











Story Dated: Monday, January 26, 2015 04:37


മങ്കൊമ്പ്‌: ചങ്ങനാശേരിയില്‍ നിന്നും കൃഷ്‌ണപുരം വഴി കാവാലം ലിസ്യുവിനു സര്‍വീസ്‌ നടത്തുന്ന കെ.എസ.്‌ആര്‍.ടി.സി ബസുകള്‍ കാവാലം ബസ്‌ സ്‌റ്റാന്‍ഡില്‍ കയറാതെ പോകുന്നതായി പരാതി. ഇതുമൂലം ബസ്‌ സ്‌റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്ന നൂറുകണക്കിനു യാത്രികരാണു ബുദ്ധിമുട്ടനുഭവിക്കുന്നത്‌.

ലിസ്യുവില്‍ നിന്നും ചങ്ങനാശേരിക്കു സര്‍വീസ്‌ നടത്തുമ്പോള്‍ ബസുകള്‍ സ്‌റ്റാന്‍ഡില്‍ കയറാതെ നൂറ്റമ്പതോളം മീറ്റര്‍ അകലെയുള്ള എസ്‌.ബി.ടി ജംങ്‌ഷനിലെത്തി തിരിഞ്ഞുപോകുകയാണു പതിവ്‌. ഈ സമയം സ്‌റ്റാന്‍ഡില്‍ കാത്തു നില്‍ക്കുന്നവര്‍ക്ക്‌ ഓടിയെത്താനാകില്ല. ബസിന്റെ സമയവും കൃത്യമായി അറിയാത്തതിനാല്‍ ദൂരെ നിന്നെത്തുന്നവര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടതായും വരും.

ചങ്ങനാശേരിയില്‍ നിന്നും ലിസ്യുവിനും തിരികെയുമുള്ള സര്‍വീസുകള്‍ സ്‌റ്റാന്‍ഡില്‍ കയറിപ്പോകാന്‍ ചങ്ങനാശേരി എ.ടി.ഒ. നടപടി സ്വീകരിക്കണമെന്നു കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ പി.എന്‍. വിജയകുമാര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT