121

Powered By Blogger

Wednesday, 18 February 2015

ക്രൂരം, അസ്വാഭാവികം ഐ എസ്‌ ലൈംഗിക പീഡനം!









Story Dated: Wednesday, February 18, 2015 02:07



mangalam malayalam online newspaper

ഡമാസ്‌കസസ്‌: ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐ എസ്‌) ഭീകരര്‍ കടുത്ത മതവാദികളെന്ന പേരിലാണ്‌ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെങ്കിലും അവര്‍ ഭാര്യമാരെയും ലൈംഗിക അടിമകളെയും അതിക്രൂരവും അസ്വാഭികവുമായ വേഴ്‌ചയ്‌ക്ക് ഇരയാക്കുന്നവരാണെന്ന്‌ സിറിയന്‍ ഡോക്‌ടര്‍മാര്‍. 'റാഖ ഇസ്‌ ബീയിംഗ്‌ സ്ലോട്ടേര്‍ഡ്‌ സൈലന്റ്‌ലി' എന്ന സന്നദ്ധ സംഘടനയക്ക്‌ നല്‍കിയ രഹസ്യ അഭിമുഖത്തിലാണ്‌ വെളിപ്പെടുത്തല്‍.


ഐഎസ്‌ പോരാളികള്‍ വയാഗ്ര പോലെയുളള ഉത്തേജക മരുന്നുകള്‍ വാങ്ങുന്നതിനും ഭാര്യമാര്‍ക്കും ലൈംഗിക അടിമകള്‍ക്കും കാമോദ്ദീപകങ്ങളായ അടിവസ്‌ത്രങ്ങള്‍ വാങ്ങുന്നതിനും വലിയ തുക ചെലവഴിക്കുന്നു. സ്‌ത്രീകളെ ശിക്ഷയെന്ന പേരില്‍ പോലും ക്രൂരവും അസ്വാഭാവികവുമായ ലൈംഗിക പീഡനത്തിന്‌ ഇരയാക്കുന്നുവെന്നും ഐ എസ്‌ പോരാളികളുടെ ശാരീരികാക്രമണം ഭയന്ന്‌ റാഖയിലെ സ്‌ത്രീകള്‍ പുറത്തിറങ്ങാറില്ലെന്നും 'റാഖ ഇസ്‌ ബീയിംഗ്‌ സ്ലോട്ടേര്‍ഡ്‌ സൈലന്റ്‌ലി' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു


ലൈംഗിക ആക്രമണത്തില്‍ പരുക്കേറ്റ സ്‌ത്രീകള്‍ ആശുപത്രിയില്‍ ചികിത്സക്കെത്താറുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കുന്നു. അതേസമയം ഒന്‍പത്‌ വയസ്സുവരെ പ്രായുളള പെണ്‍കുട്ടികളെ പോലും ഐ എസ്‌ ലൈംഗിക അടിമകളാക്കുന്നുണ്ട്‌. കന്യകകളെ തട്ടിക്കൊണ്ടുപോയാല്‍ പിന്നീട്‌ അവരെ ഒരിക്കലും മോചിപ്പിക്കുകയില്ല എന്ന വാര്‍ത്തകളും മന:പുര്‍വം പ്രചരിപ്പിക്കുന്നുണ്ട്‌. ഇതില്‍ ഭയക്കുന്ന പെണ്‍കുട്ടികള്‍ വിവാഹത്തിനു സമ്മതിക്കുമെന്ന കണക്കുകൂട്ടലാണ്‌ ഇതിനു പിന്നില്‍. ദരിദ്രമായ റാഖയില്‍ വലിയ തുക മാതാപിതാക്കള്‍ക്ക്‌ നല്‍കിയും ഭീകരര്‍ വധുക്കളെ സ്വന്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.










from kerala news edited

via IFTTT

കണ്ണൂര്‍ ഡി.സി.സി യോഗത്തില്‍ വാക്കേറ്റം: എ ഗ്രൂപ്പ്‌ യോഗം ബഹിഷ്‌കരിച്ചു









Story Dated: Wednesday, February 18, 2015 02:02



കണ്ണൂര്‍: കണ്ണൂരില്‍ നടന്ന ഡി.സി.സി യോഗത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വാക്കേറ്റം. പള്ളിക്കുന്ന്‌ സഹകരണ ബാങ്ക്‌ ഭരണസമിതി പിരിച്ചു വിട്ടതിനെ തുടര്‍ന്ന്‌ നിലനില്‍ക്കുന്ന തര്‍ക്കമാണ്‌ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള കയ്യേറ്റത്തില്‍ കലാശിച്ചത്‌. വാക്കേറ്റം കയ്യാങ്കളിയിലേക്ക്‌ നീങ്ങിയതോടെ 'എ ഗ്രൂപ്പ'്‌ യോഗം ബഹിഷ്‌കരിച്ചു.


പള്ളിക്കുന്ന്‌ സഹകരണ ബാങ്ക്‌ ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ എ ഗ്രൂപ്പ്‌ നേതാവ്‌ ഷഫൂല്‍ പത്രസമ്മേളനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ ഷഫൂല്‍ ഹമീദ്‌ യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നു ഡി.സി.സി അധ്യക്ഷന്‍ നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ യോഗത്തില്‍ വാക്കേറ്റം ഉടലെടുത്തത്‌.










from kerala news edited

via IFTTT

സച്ചിനൊപ്പം സിഡ്‌നിയില്‍ അത്താഴ വിരുന്നുണ്ണാം, 3000 ഡോളര്‍ മുടക്കിയാല്‍









Story Dated: Wednesday, February 18, 2015 01:58



mangalam malayalam online newspaper

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം സിഡ്‌നിയില്‍ അത്താഴ വിരുന്നിന് അവസരം. സിഡ്‌നിയിലെ പ്രമുഖ ഹോട്ടലാണ് ഈ ഓഫറുമായി മുന്നോട്ടുവന്നത്. എന്നാല്‍ വിരുന്ന് സൗജന്യമല്ല. 1,500 മുതല്‍ 3,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ മുടക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് ഈ അസുലഭ അവസരം ലഭിക്കുക. ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിനു ശേഷം ഈ മാസം 26നായിരിക്കും വി.ഐ.പി ഡിന്നര്‍ നടക്കുന്നത്. 60 പേര്‍ക്ക് മാത്രമായിരിക്കും ചടങ്ങില്‍ പ്രവേശനം ലഭിക്കുക.


ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ സച്ചിന്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നുണ്ട്. ഈ അവസരം മുതലാക്കിയാണ് ഹോട്ടല്‍ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത്. എട്ടു പേര്‍ക്കു വീതം ഇരിക്കാവുന്ന മേശകളാണ് വിരുന്നിനായി ഒരുക്കുന്നത്. അതിഥികളുടെ ഇഷ്ടമനുസരിച്ചായിരിക്കും വിഭവങ്ങള്‍. മുന്തിയ ഇനം മദ്യവും വൈനും ഭക്ഷണത്തിനൊപ്പം ലഭിക്കും.


പന്ത്രണ്ടു പേരെ ഉള്‍ക്കൊള്ളുന്ന മേശയിലായിരിക്കും സച്ചിന്‍ വിരുന്നിനിരിക്കുക. ഈ മേശയില്‍ നിന്നും വിരുന്നില്‍ പങ്കുചേരണമെങ്കില്‍ 3,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ നല്‍കണം. അരമണിക്കൂര്‍ നീളുന്ന വിരുന്നിനിടെ സച്ചിനുമായി ഇടപഴകുന്നതിനും ചോദ്യങ്ങള്‍ ഉന്നയിക്കാനും അതിഥികള്‍ക്ക് അവസരം ലഭിക്കും.


വിരുന്നിനിടെ സച്ചിന്‍ ഉപയോഗിച്ചിരുന്ന ചില സാധനങ്ങളുടെ ലേലം സംബന്ധിച്ച കരാറിലും ഒപ്പുവയ്ക്കും. സച്ചിന്റെ ഒപ്പുപതിച്ച ആത്മകഥയും അതിഥികള്‍ക്ക് ലഭിക്കും. വിരുന്നില്‍ നിന്ന് ലഭിക്കുന്ന പണം സച്ചിന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ദിവസം മെല്‍ബണിലും ഇത്തരമൊരു വിരുന്ന് സംഘടിപ്പിക്കാന്‍ സംഘാടകര്‍ ആലോചിക്കുന്നുണ്ട്.










from kerala news edited

via IFTTT

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോറിക്ഷ ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി









Story Dated: Wednesday, February 18, 2015 01:57



mangalam malayalam online newspaper

മട്ടന്നൂര്‍: ഓട്ടോറിക്ഷയില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പോലീസില്‍ കീഴടങ്ങി. മട്ടന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ പി.അബ്‌ദുള്‍ റഹൂഫ്‌(36) ആണ്‌ തലശ്ശേരി സെഷന്‍സ്‌ കോടതിയില്‍ കീഴടങ്ങിയത്‌.


കഴിഞ്ഞ മാസം 18 ന്‌ രാവിലെ ഇരിട്ടി റോഡിനു സമീപത്തായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം. ടൗണില്‍ ട്യൂഷനു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ കയറ്റിയ പ്രതി വഴിമധ്യേ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത്‌ വാഹനം നിര്‍ത്തിയ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ആയിരുന്നുവെന്നാണ്‌ പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ മട്ടന്നൂര്‍ പോലീസ്‌ അന്വേഷണം നടത്തിവരുന്നതിനിടെയാണ്‌ പ്രതി കോടതിയില്‍ കീഴടങ്ങിയത്‌.










from kerala news edited

via IFTTT

തെങ്ങിനു മുകളില്‍ കയറി തമിഴ്‌ യുവാവിന്റെ ആത്മഹത്യാ ഭീഷണി











Story Dated: Wednesday, February 18, 2015 03:15


മലപ്പുറം: താമസ സ്‌ഥലത്തെ വഴക്കിനെ തുടര്‍ന്നു തെങ്ങിനുമുകളില്‍ കയറി തമിഴ്‌ യുവാവിന്റെ ആത്മഹത്യാഭീഷണി. ഭീഷണിമുഴക്കിയ യുവാവിനെ ഫയര്‍ഫോഴ്‌സ് അനുനയിപ്പിച്ച്‌ താഴെയിറക്കി. ഇന്നലെ രാവിലെ എട്ടിനു ആനക്കയം ഈരാമുടുക്കിലാണു സംഭവം. ഇവിടെയുള്ള കല്ലുവളപ്പില്‍ രാധാകൃഷ്‌ണന്റെ തെങ്ങിലാണ്‌ നാഗപട്ടണം സ്വദേശിയായ ശിങ്കാരവേലു (36) ആത്മഹത്യാഭീഷണി മുഴക്കി കയറിയത്‌. ഇയാള്‍താമസിക്കുന്ന ഇരുമ്പുഴിയിലെ ക്വാര്‍ട്ടേഴ്‌സില്‍ സഹപ്രവര്‍ത്തകരുമായുണ്ടായ വഴക്കാണു പ്രശ്‌നത്തിനു കാരണമെന്നു മഞ്ചേരി പോലീസ്‌ പറഞ്ഞു. മൊബൈല്‍ഫോണും പഴ്‌സും നഷ്‌ടപ്പെട്ടതായി ആരോപിച്ച ഇയാള്‍ക്ക്‌ ചെറിയ രീതിയില്‍ മാനസിക പ്രശ്‌നമുള്ളതായും പോലീസ്‌ പറഞ്ഞു. നാട്ടുകാര്‍ വിവരമറിഞ്ഞു എത്തിയപ്പോഴേക്കും ശിങ്കാരവേലു തെങ്ങിന്റെ മുകളിലെത്തിയിരുന്നു. ഉടന്‍ വാര്‍ഡംഗ നാണി മലപ്പുറം ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചപ്പോള്‍ കാക്കിയണിഞ്ഞ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരെ കണ്ടു പോലീസ്‌ ആണെന്നു തെറ്റിദ്ധരിച്ച ശിങ്കാരവേലു തന്നെ താഴെയിറക്കാന്‍ നോക്കേണ്ടെന്നും കല്ലെറിയുമെന്നു ഭീഷണിപ്പെടുത്തി. കത്തിയും കല്ലുകളുമായാണ്‌ ഇയാള്‍ തെങ്ങില്‍ കയറിയിരുന്നത്‌. രോഷാകുലനായ ഇയാള്‍ ഇതിനിടെ കത്തിയും പുറത്തെടുത്തു. തുടര്‍ന്നു തങ്ങള്‍ പോലീസ്‌ അല്ലെന്നും ഫയര്‍ഫോഴ്‌സ് ആണെന്നും രക്ഷപ്പെടുത്താനാണ്‌ വന്നതെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞെങ്കിലും ഇയാള്‍ ആദ്യം വഴങ്ങിയില്ല. തന്നെ പോലീസ്‌ ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നു ശിങ്കാരവേലു നിരന്തരം പറയുന്നുണ്ടായിരുന്നു. അങ്ങനെ സംഭവിക്കില്ലെന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ മറുപടി നല്‍കിയതോടെയാണ്‌ ശിങ്കാരവേലു ശാന്തനായത്‌. തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരുടെ ഉറപ്പില്‍ ഇയാള്‍ താഴെയിറങ്ങുകയായിരുന്നു. തുടര്‍ന്നു ഇയാളെ മഞ്ചേരി പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചശേഷം വിട്ടയച്ചു.










from kerala news edited

via IFTTT

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം 20 മുതല്‍ 25 വരെ നിലമ്പൂരില്‍











Story Dated: Wednesday, February 18, 2015 03:15


mangalam malayalam online newspaper

മലപ്പുറം: അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവല്‍ ഓഫ്‌ കേരള മേഖലാ ചലച്ചിത്രോത്സവം ഈമാസം 20 മുതല്‍ 25 വരെ നിലമ്പൂരില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 37 സിനിമകളാണു പ്രദര്‍ശിപ്പിക്കുക. മീറ്റ ദ ഡയറക്‌ടര്‍ പരിപാടിയില്‍ പത്ത്‌ പ്രമുഖ സംവിധായകര്‍ പങ്കെടുക്കും. തിരുവനന്തപുരം ഫിലിംഫെസ്‌റ്റിവലില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക്‌ അവിടെ പ്രദര്‍ശിപ്പിച്ച സിനിമകള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നതിനാണ്‌ ഈ വര്‍ഷം ചലച്ചിത്ര അക്കാദമി മേഖലാ ചലച്ചിത്രോത്സവം നടത്തുന്നത്‌. മലബാര്‍ മേഖലയുടെ ചലച്ചിത്രോത്സവമാണ്‌ നിലമ്പൂരില്‍ നടത്തുന്നത്‌. നിലമ്പൂര്‍ ഫെയറിലാന്റ്‌ തിയേറ്ററില്‍ രണ്ട്‌ സ്‌ക്രീനുകളിലായി ദിവസവും എട്ട്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 13 ഇന്ത്യന്‍ സിനിമകളും 23 അന്താരാഷ്‌ട്ര സിനിമകളുമാണ്‌ പ്രദര്‍ശനത്തിലുണ്ടാകുക. അഞ്ച്‌ ഇറാനിയന്‍ സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. 20ന്‌ വൈകുന്നേരം 5.30ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്ും. യആര്യാടന്‍ മുഹമ്മദ്‌ അധ്യക്ഷത വഹിക്കും. 21ന്‌ രാവിലെ 10ന്‌ റോസ്‌ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഹാളില്‍ സിനിമയില്‍ നിന്നും ജീവിതം വായിക്കുമ്പോള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. 100 രൂപയാണ്‌ ഡെലിഗേറ്റ്‌ പാസിനുള്ള ഫീസ്‌. വിദ്യാര്‍ഥികള്‍ക്ക്‌ 50 രൂപ.










from kerala news edited

via IFTTT

പയനിങ്ങല്‍ റെയില്‍വേ അടിപ്പാലം പണി ഇഴയുന്നു











Story Dated: Wednesday, February 18, 2015 03:15


പരപ്പനങ്ങാടി: ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരപ്പനങ്ങാടി പയനിങ്ങല്‍ റെയില്‍വേ അടിപ്പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ ഇഴയുന്നു. സംസ്‌ഥാന സര്‍ക്കാരും റെയില്‍വേയും സംയുക്‌തമായി നടപ്പാക്കുന്ന അടിപ്പാലം റെയില്‍വേ മേല്‍പ്പാലം വന്നതിനെ തുടര്‍ന്ന്‌ അടച്ച റെയില്‍വേ ഗേറ്റിന്‌ താഴെയാണ്‌ വരുന്നത്‌. ഒരു കോടി 68 ലക്ഷം രൂപയാണ്‌ ചെലവു കണക്കാക്കുന്നത്‌. ജനുവരിയില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തി കരാറുകാരനായ ജി.കെ കണ്‍സ്‌ട്രക്ഷന്‍സ്‌ കമ്പനി തുടക്കം കുറിച്ചെങ്കിലും വളരെ പതുക്കെയാണു പുരോഗമിക്കുന്നത്‌. നിലവിലുണ്ടായിരുന്ന അപ്രോച്ച്‌ റോഡ്‌ പൊളിച്ചു നിരപ്പാക്കല്‍ ജോലിക്കിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പും, റെയില്‍വേ ഓപ്‌്ടിക്കല്‍ കേബിളും തകരാറായി. തുടര്‍ന്ന്‌ പണി നിര്‍ത്തിവെക്കുകയായിരുന്നു. നേരത്തെ കെ.എസ്‌.ഇ.ബി ലൈനുകള്‍ മാറ്റി സ്‌ഥാപിക്കാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തി തടസ്സപ്പെട്ടിരുന്നു. നേരത്തെ തന്നെ ഓപ്‌ടിക്കല്‍ കേബിളും കെ.എസ്‌.ഇ.ബി ലൈനും വാട്ടര്‍ അതോറിറ്റി പൈപ്പും മാറ്റി സ്‌ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എങ്കിലും ഉത്തരവാദപ്പെട്ടവര്‍ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ്‌ നിര്‍മാണ പ്രവര്‍ത്തികള്‍ വൈകുന്നത്‌. സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതോടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുമെന്നാണ്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനി അധികൃതര്‍ അറിയിച്ചത്‌.










from kerala news edited

via IFTTT

മതേതര മൂല്യങ്ങളുടെ നിലനില്‍പ്പിന്‌ അത്യാന്താപേക്ഷിതം; യു.കെ കുമാരന്‍











Story Dated: Wednesday, February 18, 2015 03:15


തേഞ്ഞിപ്പലം: പൊതു വിദ്യാഭ്യാസത്തിന്റെ സാന്നിധ്യവും വളര്‍ച്ചയും മതേതര മൂല്യങ്ങളുടെ നിലനില്‍പ്പിന്‌ അത്യാന്താപേക്ഷിതമാണെന്ന്‌ പ്രശസ്‌ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു. ജാതി മത താത്‌പര്യങ്ങള്‍ക്കതീതമായ പൊതു വിദ്യാഭ്യാസം ഒരു തരത്തിലുള്ള വിഭാഗീയ ചിന്താഗതിക്കും പഴുതനുവദിക്കുന്നില്ല. ഈ നിലപാടാണ്‌ മതേതര മൂല്യങ്ങളുടെ കാതല്‍. നമ്മുടെ വിദ്യാഭ്യാസത്തിന്‌ ഈ മുഖം നഷ്‌ടപ്പെടുന്നുവോയെന്നാണ്‌ ആശങ്കയോടെ നമ്മള്‍ ആലോചിക്കേണ്ടത്‌. അദ്ദേഹം പറഞ്ഞു. കൊയപ്പ ജി.എം.എല്‍.പി സ്‌കൂള്‍ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ര?ഫ. എ.പി അബ്‌ദുള്‍ വഹാബ്‌ അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫിറോസ്‌ കള്ളിയില്‍, വൈസ്‌ പ്രസിഡന്റ്‌ പി.ഡി സുധാദേവി, എ.ഇ.ഒ കെ. വീരാന്‍കുട്ടി, ്‌അഡ്വ. പി.എം മുഹമ്മദ്‌കുട്ടി, ടി.പി ഗോപിനാഥന്‍, എം. വിജയന്‍, ദിവാകരന്‍ മതിലഞ്ചേരി, വി.പി സദാനന്ദന്‍, എം.പി അബ്‌ദുസലാം,സി. ശേഖരന്‍, പി.എം മുഹമ്മദ്‌ ഇക്‌ബാല്‍, പി. രാജലക്ഷ്‌മി, പ്രധാനാധ്യാപിക പി.എം ലീല, പി. വി വിജയകുമാരന്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.










from kerala news edited

via IFTTT

വിദ്യാര്‍ഥികള്‍ക്ക്‌ വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി പിടിയില്‍











Story Dated: Wednesday, February 18, 2015 03:15


മഞ്ചേരി: വിദ്യാര്‍ത്ഥികള്‍ക്ക്‌ വില്‍പ്പന നടത്തുന്നതിനായി ഒട്ടോയില്‍ കൊണ്ടു വരികയായിരുന്ന കാല്‍ കിലോ കഞ്ചാവു സഹിതം നാല്‍പ്പത്തെട്ടുകാരന്‍ അറസ്‌റ്റിലായി. മഞ്ചേരി നറുകര കരുവമ്പ്രം ചീനിക്കാത്തൊടി രഘുനാഥിനെയാണ്‌ എക്‌സൈസ്‌ റൈഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ ടി രാജീവ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ സഫീറലി, പ്രദീപ്‌, സാജിദ്‌, പ്രദീപ്‌ കുമാര്‍, ഡ്രൈവര്‍ ഷണ്‍മുഖം എന്നിവര്‍ ചേര്‍ന്ന്‌ പിടികൂടിയത്‌. മഞ്ചേരിയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബ്ബ്‌ ഇക്കഴിഞ്ഞ ദിവസം കഞ്ചാവ്‌ ഉപയോഗിക്കുന്ന പത്തോളം വിദ്യാര്‍ത്ഥികളെ കണ്ടെത്തിയിരുന്നു. ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി നല്‍കിയ ബോധവല്‍ക്കരണ ക്ലാസിലാണ്‌ കഞ്ചാവ്‌ വില്‍പ്പനക്കാരെ സംബന്ധിച്ച്‌ സൂചന ലഭിച്ചത്‌. അന്വേഷണത്തില്‍ ഇരുപത്തഞ്ചോളം ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ കഞ്ചാവ്‌ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവര്‍ മുഖേന ഫോണ്‍ ചെയ്‌താണ്‌ രഘുനാഥിനെ വലയിലാക്കിയത്‌. കുട്ടികള്‍ ഫോണില്‍ ഓര്‍ഡര്‍ ചെയ്‌ത പ്രകാരം കഞ്ചാവുമായി കെ എല്‍ എച്ച്‌ 489 നമ്പര്‍ ഓട്ടോയില്‍ വരുമ്പോള്‍ രാജീവ്‌ ഗാന്ധി ബൈപ്പാസ്‌ റോഡില്‍ വെച്ചാണ്‌ രഘുനാഥ്‌ അറസ്‌റ്റിലാകുന്നത്‌. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കി. രണ്ടര ഗ്രാമിന്‌ 150 രൂപ, കഞ്ചാവു നിറച്ച ഒരു ബീഡിക്ക്‌ 50 രൂപ എന്നീ നിരക്കുകളിലാണ്‌ വിദ്യാര്‍ത്ഥികളില്‍ കഞ്ചാവു വില്‍പ്പന നടത്തുന്നതെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.










from kerala news edited

via IFTTT

Let's MOJO











കൊച്ചിയില്‍ ഇപ്പോള്‍ ഒരേയൊരു മന്ത്രം മാത്രംമോജോ റൈസിങ്. കേരളം ഇന്നേവരെ സാക്ഷിയായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ മ്യൂസിക്കല്‍ മെഗാഷോയ്ക്കായി കാതോര്‍ത്തിരിക്കുകയാണ് നഗരം. കിഴക്കും പടിഞ്ഞാറും കൈകോര്‍ക്കുന്ന ഫ്യൂഷന്റെ അദ്ഭുത രാവുകള്‍ക്കായുള്ള കാത്തിരിപ്പ്. ഈ വെള്ളി, ശനി (ഫിബ്രവരി 20, 21 ) ദിവസങ്ങളില്‍ കൊച്ചി ഇരമ്പും, ഇതുവരെ കാണാത്ത രീതിയില്‍.

16 ബാന്‍ഡുകള്‍. രണ്ടുദിവസം. ഒരുത്സവം. ഇതാണ്'മോജോ റൈസിങ്'.


മാതൃഭൂമിയുടെ ഇവന്റ് ഡിവിഷനായ 'റെഡ് മൈക്' അവതരിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടാണ് വേദി. ദിവസം ഏഴുമണിക്കൂര്‍ വീതം നീളുന്ന നോണ്‍സ്‌റ്റോപ്പ് സംഗീതവിരുന്നാണ് മോജോ റൈസിങ്. ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച് രാത്രി പത്തുവരെ നീളുന്ന ഈ ത്രസിപ്പിക്കുന്ന ലൈവ് പെര്‍ഫോര്‍മന്‍സില്‍ എട്ടുബാന്‍ഡുകളാണ് ഒരു ദിവസം അരങ്ങിലെത്തുക.




കണ്‍മുന്നില്‍ മോജോ


മലയാളത്തിന് അപരിചിതമായ ഒരു സംഗീതസംസ്‌കാരത്തിന് തുടക്കമിടുകയായിരുന്നു കപ്പ ടി.വി. യിലെ 'മ്യൂസിക് മോജോ' എന്ന പരിപാടി. നിത്യഹരിതങ്ങളായ ഗാനങ്ങളെ അവയുടെ ആത്മാവ് ചോര്‍ന്ന് പോകാത്തവണ്ണം പുതുമകളോടെ അവതരിപ്പിക്കുന്ന ഇത് യുവത്വത്തിന്റെ പ്രിയപ്പെട്ട ഇടമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

കേരളത്തിലെ പല ബാന്‍ഡുകള്‍ക്കും പാടിത്തെളിയാനുള്ള വേദികൂടിയായി മ്യൂസിക് മോജോ. ഇന്നും ലോകമെങ്ങും വേരുകളുള്ള തൈക്കൂടം ബ്രിഡ്ജിന് ആദ്യ അരങ്ങായത് മ്യൂസിക് മോജോ ആയിരുന്നു. മനസ്സില്‍ ഇന്നും തങ്ങിനില്കുന്ന ഗൃഹാതുര ഈണങ്ങളെ മോജോയിലെ ബാന്‍ഡുകള്‍ ആധുനികതയുടെ സ്പര്‍ശത്തോടെ അവതരിപ്പിച്ചപ്പോള്‍ യുവത്വം കൂടെപ്പാടി.


'മ്യൂസിക് മോജോ'യെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് 'മോജോ റൈസിങ്'. ഇതുവരെ ടി.വി. യില്‍ മാത്രം കണ്ട ഗായകരും ബാന്‍ഡുകളും ഒരു വിരല്‍പ്പാടകലെ.





അവര്‍ സമ്മാനിക്കുന്ന അവിസ്മരണീയ അനുഭവം നേരില്‍ക്കാണാനുള്ള അവസരം. ഇന്ത്യയിലെ 16 മുന്‍നിര സംഗീതബാന്‍ഡുകളെ രണ്ടുദിനം കൊണ്ട് ഒറ്റവേദിയില്‍ അവതരിപ്പിക്കുന്ന മോജോ റൈസിങ് കേരളത്തിലെ യുവത്വത്തിന് സമ്മാനിക്കുന്നത് അവിസ്മരണീയ നിമിഷങ്ങളാണ്. ഈ വിരുന്നിനെത്താതെപോയാല്‍ നിങ്ങള്‍ക്ക് നഷ്ടമാകുക,സംഗീതനിശകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനുഭവങ്ങളിലൊന്നാകും.


അഗ്‌നി മുതല്‍ അഞ്ജുവരെ


എം.ടി.വി. യിലൂടെ ശ്രദ്ധേയരായ അഗ്‌നിയെയും കേരളത്തിന്റെ സ്വന്തം തൈക്കൂടം ബ്രിഡ്ജിനെയും കൂടാതെ ബ്ലാക് ലെറ്റേഴ്‌സ്, രോഹിത് വാസുദേവന്‍ ഡയറീസ്, മാഡ് ഓറഞ്ച് ഫയര്‍ വര്‍ക്‌സ്, ബൈജു ധര്‍മജന്‍ സിന്‍ഡിക്കേറ്റ്, മസാല കോഫി, ജോബ് കുര്യന്‍ കളക്ടീവ്, അഞ്ജു ബ്രഹ്മാസ്മി ഫീറ്റ് സന്തോഷ് ചന്ദ്രന്‍, സൂരജ് മണി ദി തത്വ ട്രിപ്പര്‍, ജാനു, ലഗോരി, ജങ്ക് യാര്‍ഡ് ഗ്രൂവ്‌സ്, ഡയാറ തുടങ്ങിയ ബാന്‍ഡുകളാണ് മോജോ റൈസിങ്ങിന്റെ ആകര്‍ഷണം.


തൈക്കുടം വരും നാല് വിസ്മയങ്ങളുമായി


ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ നിന്ന് ലോകമെങ്ങുമുള്ള സംഗീതപ്രേമികളിലേക്ക് പാലം പണിത തൈക്കൂടം ബ്രിഡ്ജിന്റെ ഏറ്റവും പുതിയ നാല് ഗാനങ്ങള്‍ 'മോജോ റൈസിങ്ങി'ന്റെ വേദിയില്‍ പുറത്തിറക്കും. തൈക്കൂടത്തിന്റെ പുതിയ ആരവം ആദ്യം അനുഭവിക്കാനുള്ള അവസരമാണ് മോജോ റൈസിങ്ങിനെത്തുന്നവര്‍ക്ക് ലഭിക്കുക.

വൈറ്റിലയ്ക്കടുത്തുള്ള തൈക്കൂടം പാലത്തെ അമേരിക്കയില്‍ വരെ പരിചിതമായ പേരാക്കി മാറ്റിയത് ഈ സംഘമാണ്. കപ്പ ടി.വി. യിലെ മ്യൂസിക് മോജോയിലൂടെയാണ് ഇവരുടെ തുടക്കം. മോജോയില്‍ നിന്ന് യൂട്യൂബിലൂടെ ലോകമെങ്ങും എത്തിയ ഇവര്‍ക്കായി ഇന്ന് വേദികള്‍ കാത്തിരിക്കുന്നു.

ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ഥ് മേനോന്‍ എന്നീ രണ്ട് ബന്ധുക്കളുടെ കൂട്ടുകെട്ടാണ് തൈക്കൂടത്ത് സംഗീതത്തിന്റെ പാലമൊരുക്കിയത്. പഴയ ഈണങ്ങളുടെ മധുരവും പുതിയ സംഗീതത്തിന്റെ ലഹരിയുംഇതാണ് തൈക്കൂടം പാട്ടുകളുടെ സവിശേഷത.


ജോണ്‍സന്റെ 'അനുരാഗിണീ..' എം.ജി.രാധാകൃഷ്ണന്റെ 'അല്ലിമലര്‍ക്കാവില്‍...' തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്കൊപ്പംതന്നെ മറന്നുകിടന്നിരുന്ന

'പച്ചക്കറിക്കായ തട്ടില്‍...' പോലെയുള്ള പാട്ടുകളെയും ഇവര്‍ പുതിയ രീതിയില്‍ കേള്‍വിക്കാരിലെത്തിച്ചു. പഴയ പാട്ടുകളുടെ പുനരവതരണമായ നൊസ്റ്റാള്‍ജിയയ്ക്ക് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം 25ലക്ഷത്തിന് മുകളിലാണ്. 'അയലമത്തിചൂരകാരികണവകിളിമീന്‍...' എന്നുതുടങ്ങുന്ന ഫിഷ്‌റോക്ക് പോലുള്ള സ്വന്തം ഐറ്റങ്ങളും തൈക്കൂടംകാരുടെ സ്‌പെഷാലിറ്റിയാണ്. ബാന്‍ഡിന് സ്വന്തമായി കുറച്ചുപാട്ടുവേണം എന്നു തോന്നിയപ്പോഴാണ് ഗോവിന്ദിന്റെ സഹോദരിയെഴുതിയ പാട്ട് 'ഫിഷ്‌റോക്ക്' എന്ന പേരില്‍ അവതരിപ്പിച്ചത്. തനതുപാട്ടുകളുടെ ഈ ശേഖരത്തിലേക്ക് നാലെണ്ണം കൂടി അവതരിപ്പിക്കുകയാണ് തൈക്കൂടം. അതിന് വേദിയാകുന്നത് മോജോ റൈസിങ്ങും.




ടിക്കറ്റുകള്‍ ഇവിടെ

മോജോ റൈസിങ്ങിന്റെ ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കിന്റെ 23ശാഖകളില്‍ ലഭിക്കും. ബുക്ക് മൈ ഷോ ഡോട് കോമിലൂടെയും ബുക്ക് ചെയ്യാം. ടിക്കറ്റുകള്‍ ലഭിക്കുന്ന ഫെഡറല്‍ ബാങ്ക് ശാഖകള്‍: ആലുവ ബാങ്ക് ജങ്ഷന്‍, അങ്കമാലി, ഇടപ്പള്ളി, ലുലുമാള്‍, ഇന്‍ഫോപാര്‍ക്, കളമശ്ശേരി, നോര്‍ത്ത് പറവൂര്‍, തൃക്കാക്കര, കൊച്ചി, എറണാകുളം നോര്‍ത്ത്, സൗത്ത്, എം.ജി.റോഡ്, പനമ്പിള്ളി നഗര്‍, പാലാരിവട്ടം, പള്ളുരുത്തി, തൃപ്പൂണിത്തുറ, കോതമംഗലം ടൗണ്‍, മൂവാറ്റുപുഴ(ഈസ്റ്റ്), പെരുമ്പാവൂര്‍, പിറവം, കോഴിക്കോട് മാവൂര്‍ റോഡ്, തിരുവനന്തപുരം സ്റ്റാച്യു, തൃശ്ശൂര്‍ മെയിന്‍ ഇതുകൂടാതെ മാതൃഭൂമിയുടെ എല്ലാ യൂണിറ്റുകളിലും ജില്ലാ ബ്യൂറോകളിലും ക്ലബ്ബ് എഫ്.എം. ഓഫീസുകളിലും ടിക്കറ്റുകള്‍ ലഭിക്കും.


ഓണ്‍ലൈന്‍ വഴി ബുക് ചെയ്യുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Infoline: 9895033003


2 ദിവസം 16 ബാന്‍ഡുകള്‍

14 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് മ്യൂസിക്

ഇത് കേരളത്തില്‍ ആദ്യം



ഈ തുകയ്ക്ക് കിട്ടുമോ ഇത്രയധികം ആവേശം


16 ബാന്‍ഡുകളുടെ ഷോകള്‍ പ്രത്യേകം കാണണമെങ്കില്‍ എത്രതുക ചെലവാകുമെന്ന് ആലോചിക്കുക. പക്ഷേ, ഇവിടെ രണ്ടുദിവസത്തേക്ക് ഒരാള്‍ക്ക് നല്‍കേണ്ടത് 1,500 രൂപമാത്രം. ഒറ്റദിവസത്തേക്ക് ആയിരവും. നാലുടിക്കറ്റുകളെടുത്താല്‍ ഒരെണ്ണം സൗജന്യം എന്ന തകര്‍പ്പന്‍ ഓഫറുമുണ്ട്









from kerala news edited

via IFTTT