121

Powered By Blogger

Saturday, 21 March 2015

അമേരിക്കന്‍ ഡെയ്‌സ് ടിക്കറ്റ് കിക്ക് ഓഫ് ന്യൂജേഴ്‌സി







ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (മന്‍ജ്) ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'അമേരിക്കന്‍ ഡെയ്‌സ്' ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം മാര്‍ച്ച് 22 ന് നടക്കും. ആദ്യ ടിക്കറ്റ് യുവനടന്‍ ധനീഷ് കാര്‍ത്തിക് കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ് വൈസ് പ്രസിഡന്റ് ജേക്കബ് കുര്യാക്കോസിനു നല്‍കിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുക.

ന്യൂജേഴ്‌സിയിലെ ഐസ്ലിനുള്ള ബിരിയാണി പോട്ടില്‍ വച്ച് മാര്‍ച്ച് 22 ന് വൈകീട്ട് 6 മണിക്കാണ് ടിക്കറ്റ് കിക്ക് ഓഫ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത് (ആശൃശ്യമിശ ജീ േ675 ഡട1 , കടഋഘകച ചഖ 08830). പ്രമുഖ അമേരിക്കന്‍ മലയാളി സാമൂഹികസാംസ്‌കാരിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.


പ്രശസ്ത മലയാളം സിനിമാ സംവിധായകനായ ലിജു ആന്റണി ചിട്ടപ്പെടുത്തിയ 'അമേരിക്കന്‍ ഡെയ്‌സ്' പ്രോഗ്രാമില്‍ മലയാളം സിനിമാസീരിയല്‍ നടീനടന്മാരായ സരയൂ, അന്‍സിബാ ഹസ്സന്‍, അഞ്ജു അരവിന്ദ്, കൈലാഷ്, സുധീഷ്, കിഷോര്‍ എന്നിവരുടെ താരപ്പൊലിമയും പിന്നണി ഗായകരായ രഞ്ജിനി ജോസ്, ഇടപ്പാള്‍ വിശ്വം, റഹ്മാന്‍ എന്നിവരുടെ ഹൃദ്യമായ മലയാളം, ഹിന്ദി ഗാനങ്ങളും ചടങ്ങ് ആസ്വാദ്യകരമാക്കും. കൂടാതെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ട് കലാഭവന്‍ ജിന്റൊ, ബിനു അടിമാലി, കലാഭവന്‍ ബിജു, കലാഭവന്‍ പ്രശാന്ത് എന്നിവര്‍ അവതരിപ്പിക്കുന്ന മിമിക്രി നിങ്ങളെ ആനന്ദത്തില്‍ ആറാടിക്കും.


ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള ജെ.പി സ്റ്റീവന്‍സ് ഹൈസ്‌കൂളില്‍ (ഖജ ടലേ്‌ലി െഒശഴവ രെവീീഹ ഋറശീെി, 855 ഏൃീ്‌ല അ്‌ല, ഋറശീെി) ജൂണ്‍ 28 നാണ് പരിപാടി നടക്കുക. ന്യൂയോര്‍ക്ക് മെട്രൊ മേഖലയിലുള്ള എല്ലാ സഹൃദയരും ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മന്‍ജ് പ്രസിഡന്റ് ഷാജി വര്‍ഗീസ് അഭ്യര്‍ഥിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഷാജി വര്‍ഗീസ്: 862 812 4371;

ഉമ്മന്‍ ചാക്കോ: 9737687997;

ഡോ. സുജാ ജോസ്:973 632 1172;

സഞ്ജീവ്കുമാര്‍ നായര്‍: 732 306 7406











from kerala news edited

via IFTTT

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി








വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി


Posted on: 21 Mar 2015


എ.വി. തോമസിന്റെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. അഞ്ചേരില്‍ (ആനപ്രമ്പാല്‍, എടത്വ) പരേതരായ ഈപ്പന്‍ വര്‍ഗിസിന്റേയും, ശോശാമ്മ വര്‍ഗീസിന്റേയും മകനാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ കമ്മിറ്റി മെംബറുമായ എ.വി.വര്‍ഗീസിന്റെ സഹോദരന്‍ ആണ് പരേതന്‍. ന്യൂയോര്‍ക്ക് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ഇടവകാംഗമാണ്.

പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ.ജോണ്‍സണ്‍, ജോ.സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, ജോണ്‍ സീ വര്‍ഗീസ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, കുറൂര്‍ രാജന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, സുരേന്ദ്രന്‍ നായര്‍, എബി ജോണ്‍, ജോണ്‍ തോമസ്, രത്‌നമ്മ രാജന്‍, വര്‍ഗീസ് തൈക്കൂടന്‍, എം.വി.ചാക്കോ, രാജന്‍ ടി. ജേക്കബ്, ഡോ.ഫിലിപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.












from kerala news edited

via IFTTT

ആറുവയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതി











Story Dated: Saturday, March 21, 2015 01:51


തിരുവനന്തപുരം: ചാക്കയില്‍ ആറുവയസുകാരിയെ പിതാവിന്റെ ബന്ധു ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതി. ബന്ധുവിനായി പോലീസ്‌ അന്വേഷണം ഊര്‍ജ്‌ജിതമാക്കി. പിതാവ്‌ കസ്‌റ്റഡിയില്‍. ചാക്ക സ്വദേശിയുംആറുവയസുകാരിയുടെ പിതാവുമായ രാമനെ(43)യാണ്‌ പേട്ട പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പിതാവിന്റെ ബന്ധുവായ അനിക്കുട്ട(43)നെ കണ്ടെത്താന്‍ പേട്ട പോലീസ്‌ അന്വേഷണം ഊര്‍ജ്‌ജിതമാക്കി.


ചാക്ക സ്വദേശിയായ ആറുവയസുകാരിയെ പിതാവിന്റെ അറിവോടെ ബന്ധു അനിക്കുട്ടന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പോലീസ്‌ പറഞ്ഞു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പേട്ട പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌.










from kerala news edited

via IFTTT

കുറ്റിപ്പാല ഭഗവതി ക്ഷേത്രത്തിലെ പുണര്‍തപൊങ്കാല മഹോത്സവം











Story Dated: Saturday, March 21, 2015 01:51


തിരുവനന്തപുരം: കോലിയക്കോട്‌ കാരയ്‌ക്കാമണ്ഡപം കുറ്റിപ്പാല ഭഗവതി ക്ഷേത്രത്തിലെ അശ്വതി തൃക്കൊടിയേറ്റും പുണര്‍തപൊങ്കാല ഉത്സവാഘോഷവും ക്ഷേത്ര തന്ത്രി ജി. നാരായണ ശര്‍മ്മയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നാളെ ആരംഭിക്കും. രാവിലെ 9ന്‌ മേല്‍ 9.30നകം തൃക്കൊടിയേറ്റം, 22ന്‌ രാത്രി 7.30ന്‌ പൂഴിക്കുന്ന്‌ നികുഞ്‌ജം ഡാന്‍സ്‌ അക്കാഡമിയുടെ ഡാന്‍സ്‌, 23ന്‌ രാത്രി 7.30ന്‌ തിരു: മാര്‍ഗിയുടെ കഥകളി, 24ന്‌ രാത്രി 7.30ന്‌ കവിയരങ്ങ്‌, 25ന്‌ രാത്രി 7.30ന്‌ മഹാ ദേവ ഡാന്‍സ്‌ അക്കാഡമിയുടെ ഡാന്‍സ്‌.


26ന്‌ വൈകുന്നേരം 3.45ന്‌ ദേവിയെ ചപ്രത്തില്‍ എഴുന്നെള്ളത്ത്‌. 27ന്‌ വൈകുന്നേരം 6.30ന്‌ ജസ്‌റ്റിസ്‌് ഡി.ശ്രീദേവി ഉദ്‌ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനം. 28ന്‌ രാവിലെ 10 നും 10.30നും പുണര്‍തപൊങ്കാലയ്‌ക്ക് ക്ഷേത്ര മേല്‍ശാന്തി അഗ്നി പകരും. രാത്രി എട്ടിന്‌ നൃത്ത പരിപാടി, 11.30ന്‌ മംഗളഗുരുസിയോടെ ഉത്സവം കൊടിയിറങ്ങും. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.










from kerala news edited

via IFTTT

നാടോടിഗാനത്തില്‍ കാഞ്ചനയും സംഘവും











Story Dated: Saturday, March 21, 2015 01:51


തിരുവനന്തപുരം: പാരമ്പര്യമായി കൈമറിഞ്ഞ്‌ ലഭിച്ച സിദ്ധി തേച്ചു മിനുക്കി വേദിയിലെത്തിച്ചപ്പോള്‍ കാഞ്ചനക്കും സംഘത്തിനും ഒന്നാം സ്‌ഥാനം. കൊല്ലത്ത്‌ സമാപിച്ച കേരള സര്‍വകലാശാല കലോത്സവത്തില്‍ ഫോക്‌ സോംഗില്‍ ഒന്നാം സ്‌ഥാനം നേടിയത്‌ തിരുവനന്തപുരം വിമണ്‍സ്‌ കോളജാണ്‌. സംഘത്തെ നയിച്ചതാകട്ടെ പ്രശസ്‌ത പിന്നണി ഗായകന്‍ ജി.ശ്രീറാമിന്റെ മകള്‍ കാഞ്ചന ശ്രീറാമും. സംഗീത ലോകത്തെ പുത്തന്‍ വാഗ്‌ദാനം കൂടിയാണ്‌ കാഞ്ചന. പിതാവിന്റെ പാതയില്‍ പിന്നണി ഗാനരംഗത്തും ഗാനമേളകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌ ബി.എ സംഗീതത്തില്‍ ഒന്നാം വര്‍ഷക്കാരിയായ കാഞ്ചന.


പ്രശസ്‌ത സംഗീതജ്‌ഞന്‍ ചേര്‍ത്തല ഗോപാലന്‍ നായരുടെയും ആദ്യകാല പന്നണി ഗായിക ലളിതാ തമ്പിയുടെയും മകനാണ്‌ ശ്രീറാം. കലോത്സവവേദിയില്‍ ഇവര്‍ അവതരിപ്പിച്ചത്‌ ഗാനം പരിശീലിപ്പിച്ചത്‌ പ്രശസ്‌ത നാടന്‍പാട്ട്‌ കലാകാരന്‍ കുട്ടപ്പനാണ്‌. സംഘത്തില്‍ കാഞ്ചനക്കു പുറമേ ദേവു, രാജലക്ഷമി, ദേവകി, നീന,ഗീതു,ഗോപിക എന്നിവരുമുണ്ടായിരുന്നു.










from kerala news edited

via IFTTT

കുരിശുമലയില്‍ മതസൗഹാര്‍ദ സംഗമം; ആയിരങ്ങള്‍ മലകയറി











Story Dated: Saturday, March 21, 2015 01:51


വെള്ളറട: തെക്കന്‍കുരിശുമല തീര്‍ഥാടനത്തിന്റെ മൂന്നാംനാള്‍ ആയിരങ്ങള്‍ മലകയറി. സഹ്യാദ്രി സാനുക്കളുടെ കൊടുമുടിയില്‍ സ്‌ഥിതി ചെയ്യുന്ന ദിവ്യ കുരിശിനെ വണങ്ങാന്‍ കേരള-തമിഴ്‌നാട്‌ പ്രദേശങ്ങളില്‍ നിന്ന്‌ നൂറുകണക്കിന്‌ വിശ്വാസികളാണ്‌ തീര്‍ഥാടന നഗരിയിലേക്ക്‌ ഒഴുകി എത്തുന്നത്‌. കുരിശുമലയുടെ അടിവാരത്ത്‌ ഇന്നലെ സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സംഗമം തീര്‍ഥാടകര്‍ക്ക്‌ വേറിട്ടൊരു അനുഭവമാണ്‌ സമ്മാനിച്ചത്‌. റൈറ്റ്‌ റവ. മോണ്‍ ജി. ക്രിസ്‌തുദാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മത സൗഹാര്‍ദ്ദ സംഗമം മന്ത്രി വി.എസ്‌. ശിവകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.


മതപുരോഹിതന്‍മാരായ സ്വാമി ഗുരു രത്നം ജ്‌ഞാന തപസ്വി, മൗലവി സുഹൈബ്‌ വി.പി, വെരി. റവ. മോണ്‍ ജയിംസ്‌ കുലാസ്‌, അഡ്വ. പ്രേംദാസ്‌ , സ്വാമി ദാസ്‌ യഹൂദി, ശൈലേഷ്‌ ഷാ തുടങ്ങിയവര്‍ സംസാരിച്ചു. ടി.ജി രാജേന്ദ്രന്‍ സ്വാഗതവും സാബു കുരിശുമല നന്ദിയും പറഞ്ഞു. ഇന്ന്‌ സംഗമവേദിയില്‍ നടക്കുന്ന പൊതു സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ഡോ. ടി. എന്‍. സീമ എം.പി. മുഖ്യാതിഥിയായിരിക്കും.










from kerala news edited

via IFTTT

മന്‍മോഹന്‍ സിങിന്റെ മരുമകന്റെ സുരക്ഷ സര്‍ക്കാര്‍ വെട്ടിക്കുറച്ചു









Story Dated: Saturday, March 21, 2015 03:50



mangalam malayalam online newspaper

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരുമകന്‍ അശോക്‌ പട്‌നാവിക്കിന്‌ നല്‍കിയിരുന്ന ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയില്‍ സര്‍ക്കാര്‍ ഇളവു വരുത്തി. മുന്‍ സി.ബി.ഐ. ഡയറക്‌ടര്‍ എ.പി. സിങ്‌, മുന്‍ എന്‍.എസ്‌.എ. ശിവശങ്കര്‍ മേനോന്‍ എന്നിവരുടെയും സുരക്ഷയില്‍ സര്‍ക്കാര്‍ ഇളവു വരുത്തിയിട്ടുണ്ട്‌.


1983 ഐ.പി.എസ്‌ ബാച്ചിലെ അംഗവും നിലവില്‍ ഐ.ബിയില്‍ ഉദ്യോഗസ്‌ഥനുമാണ്‌ അശോക്‌ പട്‌നാവിക്‌. ഇദ്ദേഹത്തിന്റെ ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ ഇസഡ്‌ കാറ്റഗറിയിലേക്കാണ്‌ സര്‍ക്കാര്‍ കുറച്ചത്‌. 40 കമാന്റോസിനെ ഒരുമിച്ചു നിരത്തിയാണ്‌ രാജ്യത്തെ വി.ഐ.പി. പദവി അലങ്കരിക്കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ ഒരുക്കുന്നത്‌. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ്‌ വി.ഐ.പിക്കള്‍ക്കുള്ള സുരക്ഷ സംബന്ധിച്ച പുതിയ തീരുമാനമായത്‌.










from kerala news edited

via IFTTT

ഐഫോണ്‍ എടുത്തുകൊണ്ടുപോയി; മാതാവിനെ മകള്‍ രണ്ടു തവണ കൊല്ലാന്‍ ശ്രമിച്ചു









Story Dated: Saturday, March 21, 2015 03:45



mangalam malayalam online newspaper

ഡെന്‍വര്‍: ഐ ഫോണ്‍ എടുത്തുകൊണ്ടു പോയതിന്‌ മാതാവിനെ മകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊളറാഡോയിലെ 12 കാരിയാണ്‌ മാതാവിന്റെ പരാതിയില്‍ അറസ്‌റ്റിലായത്‌. ഈമാസം ആദ്യ ആഴ്‌ചയില്‍ തന്നെ രണ്ടു തവണ മാതാവിനെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത്‌ കൊല്ലാനൊരുങ്ങി എന്നാണ്‌ ആരോപണം.


രണ്ടു സംഭവങ്ങളില്‍ ഒന്നില്‍ വിഷം കലര്‍ത്തിയ ഭക്ഷണം മാതാവ്‌ ഉപയോഗിക്കുകയും ചെയ്‌തതായി വിവരമുണ്ട്‌. ചികിത്സയിലായിരുന്ന ഇവരെ പിന്നീട്‌ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. മാര്‍ച്ച്‌ 2 ന്‌ നടന്ന ആദ്യ ശ്രമത്തില്‍ മാതാവിന്‌ വിഷദ്രാവകം ഒഴിച്ച്‌ പ്രഭാതഭക്ഷണം തയ്യാറാക്കി കൊടുക്കുകയായിരുന്നു. കുടിക്കാന്‍ നല്‍കിയ പാനീയത്തിലെ നിറ വ്യത്യാസവും പതയും മാതാവിന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും ഗമുകയായിരുന്നു. എന്നാല്‍ മകള്‍ക്ക്‌ അബദ്ധം പറ്റിയതായിരിക്കുമെന്ന്‌ കരുതിയ മാതാവ്‌ കുടിക്കാന്‍ കൂട്ടാക്കിയില്ല.


എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ കിടപ്പുമുറിയില്‍ മാതാവ്‌ വെച്ചിരുന്ന വെള്ളത്തിലും പെണ്‍കുട്ടി ദ്രാവകം ഒഴിച്ചു. എന്നാല്‍ ദ്രാവകത്തിന്റെ മണം ശ്രദ്ധയില്‍ പെട്ട മാതാവ്‌ സംശയിക്കുകയും മകളെ ചോദ്യം ചെയ്‌തപ്പോള്‍ പദ്ധതിയെക്കുറിച്ച്‌ മകള്‍ തന്നെ പറയുകയുമായിരുന്നു. ഐ ഫോണ്‍ എടുത്തുകൊണ്ട്‌ പോയതിന്‌ പ്രതികാരമായി മാതാവിനെ കൊല്ലാന്‍ മകള്‍ തയ്യാറാക്കിയ പദ്ധതിയാണെന്ന്‌ തിരിച്ചറിയുകയുമായിരുന്നു. മാതാവ്‌ തന്നെയാണ്‌ വിവരം പോലീസിന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പിന്നീട്‌ പോലീസ്‌ നടത്തിയ പരിശോധനയില്‍ മതിയായ തെളിവ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.










from kerala news edited

via IFTTT

കേരള കോണ്‍ഗ്രസ് യോഗം പ്രഹസനമെന്ന് ജോര്‍ജ്; കൃത്യമായ അജണ്ടയുണ്ടെന്ന് മാണി









Story Dated: Saturday, March 21, 2015 03:39



കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ഇന്നു ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം പ്രഹസനമാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. രണ്ടു മണി മുതല്‍ നാലു മണിവരെ നിശ്ചയിച്ച യോഗം മൂന്നരയ്ക്കാണ് ചേരുന്നത്. നാലു മണിക്ക് പാലായില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ പ്രവര്‍ത്തകര്‍ക്ക് എത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നത്തെ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ച് വിപുലമായി ചേരുകയാണ് വേണ്ടതെന്നും ജോര്‍ജു പറഞ്ഞു.


എന്നാല്‍ പാര്‍ട്ടി യോഗം പ്രഹസനമല്ലെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. വ്യക്തമാ അജണ്ട യോഗത്തിനുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമുള്ളവ മാത്രമെടുത്ത് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് മാണി പറഞ്ഞു.










from kerala news edited

via IFTTT

രാജസ്ഥാനില്‍ പ്യൂണ്‍ തസ്തിയില്‍ അഭിമുഖത്തിന് ബി.ജെ.പി എം.എല്‍.എയുടെ മകനും









Story Dated: Saturday, March 21, 2015 03:27



mangalam malayalam online newspaper

ജയ്പൂര്‍: രാഷ്ട്രീയത്തിലൂടെ അധികാര പദവികളില്‍ എത്തിയവര്‍ തങ്ങളുടെ മക്കളെയും അതേവഴി കൊണ്ടുവരാണ് ആഗ്രഹിക്കുക. എന്നാല്‍ രാജസ്ഥാനില്‍ ഒരു ബി.ജെ.പി എം.എല്‍.എ വേറിട്ട വഴിയിലാണ്. എട്ടാം ക്‌ളാസ് മാത്രം വിദ്യാഭ്യാസമുള്ള തന്റെ മകന്‍ ഹാന്‍സ്‌രാജിനോട് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി തേടാനാണ് എം.എല്‍.എ ഹീര ലാല്‍ വര്‍മ്മയുടെ ഉപദേശം. ഇതുപ്രകാരം രാജ്‌സഥാന്‍ കൃഷി ഉപജ് മാണ്ഡി (കാര്‍ഷിക മാര്‍ക്കറ്റിംഗ് ബോര്‍ഡ്)യുടെ പ്യൂണ്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് അവസരം കാത്തിരിക്കുകയാണ് ഹാന്‍സ്‌രാജ്. ഇന്നലെയായിരുന്നു അഭിമുഖ പരീക്ഷ.


തോങ്ക് ജില്ലയില്‍ നിന്നും രണ്ടാം തവണയാണ് ഹീര ലാല്‍ വര്‍മ്മ എം.എല്‍.എയാകുന്നത്. വിദ്യാഭ്യാസമില്ലാത്ത മകന് ഇത്തരം പണിയാണ് പറ്റിയതെന്നും അവനെ രാഷ്ട്രീയത്തില്‍ കൊണ്ടുവരില്ലെന്നും ഹീര ലാല്‍ വര്‍മ്മ പറഞ്ഞു. അവന്റെ യോഗ്യതയ്ക്കും കഴിവിനും അനുസരിച്ചുള്ള മറ്റു പണി നോക്കട്ടെയെന്നുമാണ് വര്‍മ്മയുടെ വാദം. രാഷ്ട്രീയത്തില്‍ എത്തും മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു വര്‍മ്മയും.


നിലവില്‍ ഹാന്‍സ്‌രാജ് നിവായിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ മാസം 5000 രൂപ ശമ്പളത്തില്‍ ജോലി നോക്കുകയാണ്. പഠനത്തില്‍ പിന്നാക്കമായിരുന്ന അവന് പത്താം ക്ലാസ് പൂര്‍ത്തിയാക്കാന്‍ പോലു കഴിഞ്ഞിട്ടില്ല. അവനുള്ള ഏക അവസരം ഇതാണെന്നും വര്‍മ്മ പറയുന്നു. തന്റെ മകനെ പ്യൂണ്‍ പണിക്ക് വിടുന്നത് പലര്‍ക്കും അത്ഭുതമാണ്. എന്നാല്‍ അത് പാപമോ തെറ്റോ അല്ലെന്നും വര്‍മ്മ പറയുന്നു.


എല്ലാത്തിനുമുപരി സത്യസന്ധമായ ജീവിതം നയിക്കുകയാണ് വേണ്ടത്. സമൃദ്ധമായ ജീവിതത്തിനു വേണ്ടി അനുചിതമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ താന്‍ മക്കളെ പ്രോത്സാഹിപ്പിക്കില്ല. അഭിമുഖ പരീക്ഷയില്‍ മകന് വിശ്വാസമുണ്ട്. അവന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭിക്കട്ടെയെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു.


മൂന്ന് വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദങ്ങളും സ്വര്‍ണ മെഡല്‍ ജേതാവുമാണ് താന്‍. സാമൂഹ്യ ക്ഷേമവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് ഭാവി സുരക്ഷിതമാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വര്‍മ്മ പറഞ്ഞു.


വര്‍മ്മയുടെ മൂത്തമകന്‍ മുന്‍ കൗണ്‍സിലറും ബിസിനസുകാരനുമാണ്. മറ്റൊരാള്‍ അടുത്തിടെ ബിരുദം നേടിയിരുന്നു. മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിലാണ് ഇയാള്‍. ഒരു മകളാകട്ടെ ബി.എഡ് വിദ്യാര്‍ത്ഥിനിയുമാണ്.










from kerala news edited

via IFTTT

ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം റെയ്‌ഡ്‌: പഴകിയ ഭക്ഷ്യ വസ്‌തുക്കള്‍ പിടിച്ചെടുത്തു











Story Dated: Saturday, March 21, 2015 01:50


കോട്ടയം: നാട്ടകത്തെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം റെയ്‌ഡ്‌. പഴകിയ ഭക്ഷ്യ വസ്‌തുക്കള്‍ പിടിച്ചെടുത്തു. നഗരസഭ ഹെല്‍ത്ത്‌ വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാട്ടകം മേഖലാ കാര്യാലയത്തിലെ ആരോഗ്യവിഭാഗം ജീവനക്കാരാണു പരിശോധന നടത്തിയത്‌. അഞ്ചു ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ മൂന്നിടത്തുനിന്നു പഴകിയ ഭക്ഷ്യ വസ്‌തുക്കള്‍ കണ്ടെത്തുകയായിരുന്നു.


പിടിച്ചെടുത്ത ഭക്ഷണത്തില്‍ മിക്കതിനും ഒരാഴ്‌ചയോളം പഴക്കമുണ്ടെന്നു ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ആറ്റ്‌ലി പി. ജോണ്‍, സ്‌ക്കറിയ എന്നിവരാണു പരിശോധനയ്‌ക്കു നേതൃത്വം നല്‍കിയത്‌. പിടികൂടിയ ഭക്ഷ്യവസ്‌തുക്കള്‍ പിന്നീട്‌ ഓഫിസ്‌ കാര്യാലയത്തിനു സമീപം കുഴിച്ചുമൂടി. ഹോട്ടലുകള്‍ക്കെതിരെ പിഴ ചുമത്തിയതായി അധികൃതര്‍ പറഞ്ഞു.










from kerala news edited

via IFTTT